Connect with us

Hi, what are you looking for?

Health

രാജ്യത്ത് 4,000 കോവിഡ് രോഗികൾ കേരളത്തിൽ മാത്രം 3000 ലേറെ

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്നു. കേരളത്തിൽ മാത്രം 3000 ലേറെയാണ് രോഗികൾ. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയ ത്തിന്റെ കണക്കുകൾ ആണ് ഇത് പറയുന്നത്. കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം ഉപ – വകഭേദമായ ജെഎൻ.1 (JN.1 cases) ആണ് രാജ്യത്ത് കോവിഡ് കേസുകളുടെ വർദ്ധനവിന് നിലവിൽ കാരണമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,054 സജീവ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കേരളത്തിൽ വീണ്ടും കോവിഡ് വകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ചു. നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ് ജെഎൻ.1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഞായറാഴ്ച 3,742 ആയിരുന്നു കേസുകളുടെ എണ്ണം. കോവിഡ് ഉപ വകഭേദമായ ‌ജെഎൻ.1 ആദ്യമായി കണ്ടെത്തിയ കേരളത്തിൽ രോഗികളുടെ എണ്ണം 3,000 കടന്നിരിക്കുന്നു. കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യവ്യാപകമായിട്ടുള്ള മരണസംഖ്യ 5,33,334 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 315 പേർ കോവിഡ് മുക്തി നേടി. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4.44 കോടിയായി (4,44,71,860). ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും കേസിലെ മരണനിരക്ക് 1.18 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, മഹാരാഷ്ട്രയിലെ താനെയിൽ അഞ്ച് ജെഎൻ.1 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജെഎൻ.1 വേരിയന്റ് ബാധിച്ച രോഗികളിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. എന്നാൽ ഇവരാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറെയും ജെഎൻ.1 വകഭേദമാണെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ ജെഎൻ.1 സ്ഥിരീകരിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...