Connect with us

Hi, what are you looking for?

Kerala

‘വടി വെട്ടാൻ പോയിട്ടല്ലേയുള്ളൂ, ഇങ്ങനെ പേടിക്കാതെ വിജയൻ പൊലീസേ’ – രാഹുൽ മാങ്കൂട്ടത്തിൽ

പിണറായി വിജയൻറെ പോലീസിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. എത്ര സുരക്ഷയൊരുക്കിയാലും ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യനും മുഖ്യന്റെ പോലീസിനും നേരെ പരിഹാസ വർഷം ഉയർന്നിരിക്കുന്നത്. ആലപ്പുഴയിൽ നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്‌ബുക്കി ലൂടെയായിരുന്നു പ്രതികരണം.

‘വടി വെട്ടാൻ പോയിട്ടല്ലേയുള്ളൂ, ഇങ്ങനെ പേടിക്കാതെ വിജയൻ പൊലീസേ, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയ ഗുണ്ടാ പൊലീസുകാരുടെ വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ് ഉത്തരവ്. എത്ര സുരക്ഷയൊരുക്കിയാലും വൈകുന്നേരം ക്രിമിനൽ പൊലീസ് സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച്….’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പ്രതികരണം.

നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസുകാരുടെ ചിത്രങ്ങൾ മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു. സമരക്കാരെ തെരുവിൽ തല്ലുന്ന വിജയൻ സേനയിലെ പൊലീസ് ഗുണ്ടകളെ കണ്ടെത്തുന്നത് വരെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.’വിജയൻ സേനയിലെ ക്രിമിനൽ പൊലീസ് തലവൻ തിരുവനന്തപുരം സ്വദേശി അനിൽ കുമാർ’ എന്ന തലക്കെട്ടോടെയാണ് രാഹുൽ ചിത്രം പങ്കുവച്ചത്.

ഇതേ ഉദ്യോഗസ്ഥനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു..മുഖ്യമന്ത്രിയുടെ ഗൺമാനും എസ്‌കോർട്ട് പൊലീസുകാർക്കും അധിക സുരക്ഷ നൽകാൻ കമ്മീഷണർ നിർദ്ദേശിച്ചതിന് പിന്നാലെ എസ്‌കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ച് വീടിനു സമീപം പൊലീസ് ബാരിക്കേഡ് തടഞ്ഞു. ഇതേത്തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകരെ തുരത്താൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരെ അക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഗൺമാനും എസ്‌കോർട്ട് പൊലീസുകാർക്കും അധിക സുരക്ഷ നൽകാൻ കമ്മീഷണർ നിർദ്ദേശിച്ചത്. ഗൺമാൻ കെ അനിലിന്റെയും എസ്‌കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെയും വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. തിരുവനന്തപുരം കമ്മീഷണറുടേതാണ് ഉത്തരവ്.

ഗൺമാൻ കെ അനിൽ, സിവിൽ പൊലീസ് ഓഫീസർ സന്ദീപ് ഉൾപ്പടെയുള്ള നാലുപേരാണ് ഇന്നലെ ആലപ്പുഴയിൽ വച്ച് മുഖ്യമന്ത്രിയെ വഴിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യുത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാരുടെ ഫോട്ടോ നിരവധി കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം കമ്മീഷണർക്ക് ലഭിച്ചിട്ടുള്ളത്.

ഗൺമാന്റെയും എസ്‌കോർട്ട് പൊലീസുകാരന്റെയും വീടുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചും പ്രതിഷേധവും ആക്രമണവും നടത്താൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീടുകൾക്ക് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്. അതേസമയം ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻ അനിൽകുമാറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.

ഗൺമാൻ പ്രതിഷേധക്കാരെ മർദിക്കുന്നത് കണ്ടില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. യൂണിഫോമിട്ട പൊലീസുകാർ തടയുന്നതാണ് താൻ കണ്ടത്. പാഞ്ഞടുത്ത പ്രതിഷേധക്കാരെ തള്ളിമാറ്റാനാണ് അവർ ശ്രമിച്ചത്. ഗൺമാൻ പ്രതിഷേധക്കാരെ മർദിക്കുന്നത് താൻ കണ്ടിട്ടില്ല. തനിക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് അംഗരക്ഷകർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാടിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീഴുന്ന സമരം നടത്താമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങൾ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും. എന്നാൽ ചെയ്യില്ല. കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ മുഖ്യമന്ത്രിയുടെ ഗൺമാൻ കെ എസ് യു പ്രവർത്തകനെ മർദിക്കുക യായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...