Connect with us

Hi, what are you looking for?

Kerala

ശിവൻകുട്ടിയുടെ ഫൈവ് സ്റ്റാർ വേണ്ട, പിണറായിക്ക് ത്രീ സ്റ്റാർ ബാർ മതി

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങൾ വരെ ഫൈവ്സ്റ്റാർ ഹോട്ടൽ പോലെയാണെന്നാണ് മന്ത്രിമാർ പറയുന്നത്. പൊതുമരാമത്ത് റസ്റ്റ് ഹൗസ് അടക്കമുള്ള അതിഥി മന്ദിരങ്ങൾ മുഖം മിനുക്കി ആഡംബര ഹോട്ടലുകളെ തോൽപ്പിക്കുമെന്നും ഉണ്ട് അവകാശവാദം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് രണ്ട് സർക്കാർ അതിഥി മന്ദിരങ്ങളുണ്ട്. ഒന്ന് പൊതുമരാമത്ത് റസ്റ്റ് ഹൗസും രണ്ടാമത്തേത് അഴൂരിലെ കെടിഡിസിയുടെ ഗസ്റ്റ് ഹൗസുമാണ്. എന്നാൽ, നവകേരള സദസിന് പത്തനംതിട്ടയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി തങ്ങിയത് കുമ്പഴയിലുള്ള ത്രീ സ്റ്റാർ ബാർ ഹോട്ടലായ ഹിൽസ് പാർക്കിലാണ്.

ഒപ്പമുള്ള മന്ത്രിമാരിൽ ചിലർ സർക്കാർ അതിഥി മന്ദിരങ്ങൾ വിശ്രമത്തിന് ഉപയോഗിച്ചു. സർക്കാരിന്റെ നേട്ടമായി എടുത്തു കാട്ടുന്ന അതിഥി മന്ദിരങ്ങളുടെ നവീകരണം പക്ഷേ, മുഖ്യമന്ത്രി സ്വകാര്യ ആഡംബര ഹോട്ടലിനെ ആശ്രയിച്ചതോടെ പൊളിഞ്ഞു വീണിരിക്കുകയാണ്. പത്തനംതിട്ട വൺവേ റോഡിൽ മാർത്തോമ്മ എച്ച്എസ്എസിന് എതിർവശത്തായുള്ള പൊതുമരാമത്ത് റസ്റ്റ്ഹൗസ് അടുത്തിടെ നവീകരിച്ചു. വിഐപി റൂം അടക്കം ആവശ്യമായ സൗകര്യങ്ങളും വെടിപ്പും വൃത്തിയുമുള്ളതാക്കിയിട്ടുമുണ്ട്. മതിൽക്കെട്ടിനകത്ത് കെട്ടിടത്തെ ചുറ്റി ആവശ്യമായ സുരക്ഷയൊരുക്കാനും കഴിയും.

അഴൂരിലെ കെടിഡിസി ഗസ്റ്റ് ഹൗസും സുരക്ഷ ഏറെയുള്ളതാണ്. അതിനൊപ്പം തന്നെ സൗകര്യങ്ങളും ഇവിടെയുണ്ട്. മിക്കവാറും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും ഇവിടെയാണ് ചെലവഴിക്കാറുള്ളത്. ഇതൊക്കെ ഉണ്ടായിരിക്കേയാണ് മുഖ്യമന്ത്രി കുമ്പഴയിലെ ആഡംബര ഹോട്ടലിലേക്ക് പോയത്. ഏറെ നാളായി തകർന്നു കിടക്കുകയാ യിരുന്ന പത്തനംതിട്ട – കുമ്പഴ റോഡ് ഇതു കാരണം താൽക്കാലിക മായി സഞ്ചാരയോഗ്യമാക്കിയിരുന്നു. കണ്ണങ്കര മുതൽ കുമ്പഴ വരെ ഈ റോഡിലൂടെയുള്ള സഞ്ചാരം നരകതുല്യമായിരുന്നു.

സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മണ്ഡലകാലം വന്നിട്ടു പോലും റോഡ് നന്നാക്കാനുള്ള ശ്രമം ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം ധൃതിപിടിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടി നടത്തിയ പരാമർശത്തിൽ സർക്കാർ സ്കൂളുകളെ ഫൈവ് സ്റ്റാർ ഹോട്ടലുകളോടാണ് ഉപമിച്ചത്. റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്നുചോദിച്ച് ചെല്ലുകയാണെന്നായിരുന്നു മന്ത്രിയുടെ തള്ള്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വിദ്യാർഥികൾ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണെന്ന് പറഞ്ഞ മന്ത്രി, എയ്ഡഡ് മേഖലയിലും സർക്കാർ മേഖലയിലും പഠിക്കുന്ന വിദ്യാർഥികൾ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സർക്കാരിനുള്ളതെന്നും കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. വീണ്ടും ഇത് അൺ എയ്ഡഡ് മേഖലയിൽ കൊണ്ടുവരാൻ പരിശ്രമിക്കരുത്. അങ്ങനെ പരിശ്രമിച്ചാൽ കർശന നിലപാട് സ്വീകരിക്കും. അനാവശ്യമായി കുട്ടികളിൽനിന്ന് പണംപിരിക്കാനും സാമ്പത്തിക ബാധ്യത വരുത്താനും പാടില്ല എന്നും മന്ത്രി പറഞ്ഞു.

‘അയ്യായിരം കോടി രൂപയാണ് കേരളത്തിലെ വിദ്യാലയങ്ങൾ ക്കുവേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവർക്കൊക്കെ തോന്നും ഒന്നുകൂടി സ്കൂളിൽ ചെന്നിരിക്കാൻ. കുടുംബശ്രീയുടെ ആൾക്കാർ പലരും സ്കൂളുകളിൽ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞത്. പലരും റോഡ് സൈഡിലിരിക്കുന്ന കെട്ടിടങ്ങൾ കണ്ട് ഫൈവ് സ്റ്റാർ ഹോട്ടലാണോ എന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്ന് ചോദിച്ച് കയറിച്ചെല്ലുന്നു. വയനാട്ടിൽ കഴിഞ്ഞ ദിവസം ഒരു സ്കൂൾ ഉദ്ഘാടനത്തിന് ചെന്നു. പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ സ്കൂൾ. അഞ്ചു കോടി രൂപ മുടക്കി സ്കൂൾ കെട്ടിടം നിർമ്മിച്ചു എന്ന് മാത്രമല്ല, ആദ്യത്തെ ലിഫ്റ്റ് വെച്ച സർക്കാർ വിദ്യാലയമായി മാറ്റുകയും ചെയ്തു എന്നും മന്ത്രി പറഞ്ഞു. എന്തായാലും ഇപ്പോൾ സർക്കാർ സംവിധാനങ്ങളെയൊക്കെ വേണ്ടെന്നു വെച്ച് മുഖ്യമന്ത്രി ത്രീ സ്റ്റാർ ബാർ ഹോട്ടലിനെ ആശ്രയിച്ചതോടെ സർക്കാരിന്റെ ഈ തള്ളുകളൊക്കെ പൊളിഞ്ഞു വീണിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...