Connect with us

Hi, what are you looking for?

Cinema

‘എല്ലാവരെയും പ്യുവർ ലൗ പഠിപ്പിക്കുന്ന ചേട്ടൻ’, അഭയ ഹിരൺമയി, അമൃത സുരേഷ് എന്നിവർക്ക് പിറകെ ഗോപി സുന്ദർ മയോനിക്കൊപ്പമോ? ‘ഗോപി അണ്ണാ ഒന്ന് അനുഗ്രഹിക്കണേ’ എന്ന് സോഷ്യൽ മീഡിയ

ഗായിക അഭയ ഹിരൺമയി, അമൃത സുരേഷ് എന്നിവർക്ക് പിറകേ ‘എല്ലാവരെയും പ്യുവർ ലൗ പഠിപ്പിക്കുന്ന ചേട്ടൻ’ ഇപ്പോൾ ഗായിക പ്രിയ നായർ എന്ന മയോനിക്കൊപ്പമോ? വാർത്തകളിൽ എപ്പോഴും ഇടംനേടുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയായ ഗോപി സുന്ദറിനു മലയാളത്തിൽ ഇപ്പോൾ അവസരങ്ങൾ തീരെ ഇല്ലെന്നായി. മലയാള സിനിമാ സംഗീത സംവിധാനത്തിൽ ഒരുകാലത്ത് പകരം വയ്ക്കാനില്ലാത്ത പേരായിരുന്നു ഗോപി സുന്ദറിന്റേത്. എന്നാലിപ്പോൾ അതൊക്കെ മാറി. മലയാളത്തിന് പുറത്താണ് ഗോപി കൂടുതൽ സജീവം.

ഗായിക അഭയ ഹിരൺമയിയുമായുള്ള ബന്ധവും അമൃത സുരേഷുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട വാർത്തകളും എപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. അടുത്ത കാലത്ത് ഗോപി സുന്ദർ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിദേശയാത്രകൾ നടത്തുമ്പോഴാണ് ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്ന താരമായി ഗായിക പ്രിയ നായർ എന്ന മയോനി മാറുന്നത്. ചിത്രങ്ങൾ പങ്കുവെക്കു മ്പോഴൊക്കെ അമൃത സുരേഷുമായുള്ള ബന്ധം വേർപിരിഞ്ഞോ എന്നാണ് ആരാധകർ ചോദിച്ചു വരുന്ന പ്രധാന ചോദ്യം.

ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മയോനി കുറിച്ച വരികൾ കൂടി ആയപ്പോൾ സോഷ്യൽ മീഡിയ എല്ലാം സ്ഥിരീകരിക്കുകയായിരുന്നു. ‘ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന്‍ എന്നെ സ്‌നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു’ എന്നുമാണ് മയോനി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

ആവശ്യമില്ലാത്ത കമന്റുകൾ ചിത്രത്തിന് വരുന്നതുകൊണ്ട് തന്നെ കമന്റ് ബോക്സ് ഓഫ് ചെയ്താണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതെന്ന് ഗോപി പറയുമ്പോൾ, വന്ന കമന്റുകൾ വായിച്ചാൽ ഊറി ഊറി ചിരിച്ചുപോവും. പ്രിയ നായർ ഗോപിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ടിട്ട ഒരു ചിത്രമാണ് വിവാദമുൾപ്പെടെ എല്ലാത്തിനും തുടക്കമാവുന്നത്. ആ ഫോട്ടോ വന്ന് അധികനാൾ എത്തും മുൻപേ ഗോപിയും അമൃത സുരേഷുമായി അകലുകയും, അക്കാര്യം സോഷ്യൽ മീഡിയയിലാകെ ചർച്ചയാവുകയും ഉണ്ടായി.

മയോനി എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ള പ്രിയ നായർ ഒരു കലാകാരി ആണെന്ന് മാത്രമേ നിലവിൽ ആർക്കും അറിയൂ. ഇവരുടെ ഐഡന്റിറ്റി എങ്ങും ചർച്ചയായിട്ടില്ല. ഗോപിക്കൊപ്പം പ്രിയ നായർ സ്വിസർലൻഡ് ടൂറിൽ പങ്കെടുക്കുകയായിരുന്നു. ഇവർക്കൊപ്പം വേറെയും സംഗീതജ്ഞരും ഉണ്ടായിരുന്നു. ‘ഗോപി അണ്ണാ ഒന്ന് അനുഗ്രഹിക്കണേ’, ‘അണ്ണന്റെ പ്യുവർ ലൗ വർഷത്തിൽ ഒന്നുണ്ട് മക്കളേ’, ‘എല്ലാവരെയും പ്യുവർ ലൗ ആൻഡ് ഡിറ്റക്ഷൻ പഠിപ്പിക്കുന്ന ചേട്ടൻ, ഒരു വർഷത്തെ കോഴ്സ് ആണ്,’ ‘അവിടെ ഓഫ് ആക്കിയാൽ, ഇവിടെ കൂടും ഞങ്ങൾ’, പോക്കുവെയിൽ കൊള്ളുന്ന പ്രിയയുടെ മുഖമാണ് ഗോപി പോസ്റ്റ് ചെയ്തത്. എന്നെല്ലാം പറഞ്ഞു കമൻറ്റുകൾ കൊഴുക്കുകയായിരുന്നു.

സ്ത്രീകൾ ഉൾപ്പെടെ ഗോപി സുന്ദറിനെ വിമർശിച്ചു രംഗത്തെത്തി യിരിക്കുകയാണ്. പ്രിയ എന്നാണ് ഗോപി സുന്ദറിന്റെ ഭാര്യയുടെ പേരും. ഈ ബന്ധം ഔദ്യോഗികമായി വേർപെടുത്തിയോ ഇല്ലയോ എന്ന വിവരം ലഭ്യമല്ലെങ്കിലും, ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പ്രിയ ഗോപി സുന്ദർ എന്ന് തന്നെയാണ് ഇപ്പോഴും പേരുള്ളത്. ഗായിക അഭയ ഹിരണ്മയി, ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ ഏറെ പഴിചാരപ്പെട്ടയാളാണ്. പത്തു വർഷത്തിലധികം നീണ്ട ബന്ധമാണ് പൊടുന്നനെ അവസാനിക്കു ന്നത്. അതേസമയം അമൃത സുരേഷ് കാശി ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ യാത്രയിലായിരുന്ന . ഇപ്പോൾ ഒരിടവേളയിലാണെന്നും സ്വയം സുഖപ്പെടാൻ വേണ്ടിയാണ് ഈ യാത്ര എന്നുമാണ് അമൃത സുരേഷ് പറഞ്ഞിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...