Connect with us

Hi, what are you looking for?

Health

അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് വൻ കിഡ്നി റാക്കറ്റ്, രാജ്യത്തെ ഞെട്ടിച്ച് ടെലഗ്രാഫ് റിപ്പോർട്ട് പുറത്ത്, ദരിദ്രന്റെ കിഡ്‌നി സമ്പന്നർക്ക് പണം കൊയ്യുന്നെന്നു ടെലിഗ്രാഫ്

ഡൽഹിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് ക്യാഷ് ഫോർ കിഡ്നി റാക്കറ്റ് പ്രവർത്തിക്കുന്നെന്ന് രാജ്യത്തെ ആകെ ഞെട്ടി കൊണ്ട് യുകെയിലെ ടെലഗ്രാഫ് പത്രത്തിന്റെ ഇൻവസ്റ്റി​ഗേഷൻ റിപ്പോർട്ട് പുറത്ത്. സംഭവത്തിൽ കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം ഉടൻ അന്വേഷണം പ്രഖ്യാപിച്ചു.

മ്യാൻമാറിലെ പാവപ്പെട്ടവർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടക്കുന്നുണ്ടെന്നാണ് ടെലഗ്രാഫിന്റെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രാലയം ഡൽ​​ഹി സർക്കാരിനോട് ആവശ്യപ്പെട്ടു. യുകെയിലെ ടെലഗ്രാഫ് പത്രമാണ് ഇൻവസ്റ്റി​ഗേഷൻ റിപ്പോർട്ട് പുറത്തു വിട്ടത്. മ്യാൻമാറിലെ പാവപ്പെട്ടവർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മ്യാന്മാറിൽ നിന്നുള്ള പാവപ്പെട്ടവരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമായ യുവാക്കളെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ച് ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സമ്പന്നരായ രോഗികൾക്ക് വേണ്ടി അവരുടെ വൃക്കകൾ ദാനം ചെയ്യാൻ പണം നൽകുന്നു എന്നാണ് ടെല​ഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. ‘ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിർമിച്ചവയാണെന്നും, രോഗികളുടെ ബന്ധുക്കളെന്നു പറഞ്ഞ് വ്യാജ കുടുംബ ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ ഉണ്ട്. ഇതൊരു വലിയ ബിസിനസാണെന്നും റാക്കറ്റിലെ ഏജൻറുമാരിൽ ഒരാളെ ഉദ്ധരിച്ചാണ് ടെല​ഗ്രാഫ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വൃക്ക മാറ്റി വെക്കലിന് മുൻകൂർ പണമടച്ചുകഴിഞ്ഞാൽ ഈ വൃക്കദാതാവ് ഇന്ത്യയിലേക്ക് പറക്കുമെന്നും, രോ​ഗിയെ പിന്നീട് ട്രാൻസ്പ്‌ളാന്റ് ഓതറൈസേഷൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കുമെന്നും പറയുന്ന റിപ്പോർട്ടിൽ, യുകെയിൽ പരിശീലനം നേടിയ, പത്മശ്രീ ലഭിച്ചിട്ടുള്ള ഡോ. സന്ദീപ് ഗുലേറിയയുടെ പേരും ടെലിഗ്രാഫ് പരാമർശിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത് ഗുലേരിയയാണെന്ന് ചില രോഗികളും ഏജന്റുമാരും ടെല​ഗ്രാഫിനോട് പറഞ്ഞിട്ടുണ്ടെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ ഉണ്ട്.

ആരോപണങ്ങൾ അതേസമയം, അപ്പോളോ ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് ഇതെന്നുമാണ് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച അന്വേഷണാത്മക റിപ്പോർട്ട് തയ്യാറാക്കാനായി ടെലിഗ്രാഫിന്റെ റിപ്പോർട്ടർമാരിൽ ഒരാൾ വൃക്ക ആവശ്യമുള്ള രോ​ഗിയുടെ ബന്ധുവായി അഭിനയിക്കുകയാണ് ഉണ്ടായത്. ഈ രോ​ഗിക്ക് അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കൽ ആവശ്യമായിരുന്നു, എന്നും എന്നാൽ വൃക്ക ദാനം ചെയ്യാൻ പറ്റിയ ആളുകൾ ഇവരുടെ കുടുംബത്തിൽ ഇല്ലെന്നും റാക്കറ്റുമായി ബന്ധപ്പെട്ട ആളുകളെ റിപ്പോർട്ടർ ആയി അഭിനയിച്ചെത്തിയ ആൾ അറിയിക്കുക യായിരുന്നു.

ഈ റിപ്പോർട്ടർ അപ്പോളോയുടെ മ്യാന്മാർ ഓഫീസുമായും പിന്നീട് ബന്ധപെടുകയുണ്ടായിട്ടുണ്ട്. വൃക്ക ദാനം ചെയ്യാൻ ഒരാളെ കണ്ടെത്തും എന്നായിരുന്നു അവിടെ നിന്നും നൽകുന്ന മറുപടി. തുടർന്ന് ഒരു അപ്പോളോ ഏജന്റ്, റിപ്പോർട്ടറെ 27 വയസുള്ള ഒരു ബർമക്കാരനുമായി ബന്ധപ്പെടുത്തി കൊടുത്തു. തന്റെ പ്രായമായ മാതാപിതാക്കൾക്ക് സഹായമാകണം എന്നും അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ തന്റെ വൃക്ക വിൽക്കണമെന്നുമാണ് ആ യുവാവ് പറഞ്ഞത്. രോഗിക്ക് അവരുടെ ദാതാവിനെ തിരഞ്ഞെടുക്കാ മെന്നും അയാൾക്ക് പണം കൊടുത്താല്‍ മതിയെന്നും ഏജന്റ് റിപ്പോർട്ടറോട് പറയുകയുണ്ടായി.

അപ്പോളോയുടെ മ്യാന്മാറിലെ ഏജന്റ് റിപ്പോർട്ടർക്ക് ആവശ്യമായ രേഖകൾ തുടർന്ന് നൽകുകയായിരുന്നു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നിരവധി ചെലവുകൾ അതിൽ പരാമർശിക്കുന്നുണ്ട്. ഫാമിലി ട്രീ അഥവാ വംശാവലിയുണ്ടാക്കാന്‍ 33,000 രൂപയാണ് പറഞ്ഞിരുന്നത്. വൺ സൈ‍ഡ് ഫ്ലൈറ്റ് ചാർജായി 21,000 രൂപയും മെഡിക്കൽ ബോർഡിന്റെ രജിസ്ട്രേഷൻ ഇനത്തിൽ 16,700 രൂപയും വേണമെന്നും പറയുകയുണ്ടായി. ഒരു രോഗിക്ക് മൊത്തത്തിൽ 1,79,500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാമെന്നാണ് രേഖകൾ മാത്രം പറയുന്നത്. ദാതാവിന് നൽകേണ്ട പണം എത്രയെന്നു ഇതിൽ പറഞ്ഞിട്ടില്ല. എങ്കിലും ഇത് ഏകദേശം 70 അല്ലെങ്കിൽ 80 ലക്ഷം രൂപ വരെ ആയിരിക്കും എന്നാണ് ടെല​ഗ്രാഫ് റിപ്പോർട്ട് പറഞ്ഞിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...