Connect with us

Hi, what are you looking for?

Cinema

പ്രിയങ്ക പഴയ പ്രിയങ്ക അല്ല, മൂക്കിന്റെ പാലം തകർന്നു, ഡോക്ടർക്ക് പറ്റിയ കൈ അബന്ധം

ദിവസങ്ങളോളം നീണ്ടു നിന്നൊരു കോള്‍ഡിനെ തുടർന്നുണ്ടായ ദുരന്ധം വേദനിപ്പിക്കുകയാണ് സൂപ്പർ താരമായ പ്രിയങ്ക ചോപ്രയെ ഇപ്പോൾ. ആദ്യം കരുതിയത് സൈനസ് ഇന്‍ഫെക്ഷന്‍ ആയിരിക്കു മെന്നാണ്. പിന്നീട് പരിശോധനയിലാണ് പ്രിയങ്കയുടെ നേസല്‍ കാവിറ്റിയില്‍ പോളിപ് കണ്ടെത്തുന്നതും സര്‍ജറിയക്ക് വിധേയ യാകുന്നതും. പക്ഷെ സര്‍ജറി പാളുകയായിരുന്നു. ഇതേകുറിച്ച് പ്രിയങ്ക പറയുന്നത് ഇങ്ങനെ.

‘പോളിപ് ഷേവ് ചെയ്ത് മാറ്റുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ എന്റെ മൂക്കിന്റെ പാലവും ഷേവ് ചെയ്തു. അങ്ങനെ മൂക്കിന്റെ പാലം തകര്‍ന്നു. ബാന്‍ഡേജ് മാറ്റിയപ്പോഴാണ് മൂക്കിന് സംഭവിച്ച ഗുരുതര പ്രശ്‌നം കാണാന്‍ ആവുന്നത്. ഞാനും അമ്മയും ഭയന്നു പോയി. എന്റെ മൂക്ക് ആകെ മാറിപ്പോയി. എന്റെ മുഖം തന്നെ മാറിപ്പോയി. ഞാന്‍ ,ഞാന്‍ അല്ലാതായി. ഓരോ തവണയും ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഏതോ അപരിചിത തിരിച്ച് എന്നെ നോക്കുന്നth പോലെനിക്ക് തോന്നി.

ആ അടിയില്‍ നിന്നും എന്റെ ആത്മവിശ്വാസം തിരിച്ചുവരുമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് വര്‍ഷമെടുത്തു കണ്ണാടിയില്‍ നോക്കുമ്പോള്‍ അപരിചിതയെ കാണുന്നതിനോട് മാനസികമായി പൊരുത്തപ്പെടാനാവാത്ത സ്ഥിതിയായിരുന്നു. ഇപ്പോള്‍ കണ്ണാടി നോക്കുമ്പോള്‍ ഞെട്ടാറില്ല. ചെറുതായി മാറിപ്പോയ ഞാനുമായി ഞാന്‍ പൊരുത്തപ്പെട്ടു. ഇത് എന്റെ മുഖമാണ്. ഇത് എന്റെ ശരീരമാണ്. കുറവുകളുണ്ടാകും. പക്ഷെ ഞാന്‍ ഞാനാണ്’ ഇത് പ്രിയങ്ക ചോപ്ര തന്റെ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു വരികളാണിത്.

മാധ്യമങ്ങൾ ഈ വിവരം അറിഞ്ഞതോടെ പ്രിയങ്ക ചോപ്രയെ പ്ലാസ്റ്റിക് ചോപ്ര എന്ന് അധിക്ഷേപിക്കുകയായിരുന്നു. പിന്നീട് പല വട്ടം സര്‍ജറികള്‍ നടത്തിയ പിറകെയാണ് പ്രിയങ്ക തന്റെ മൂക്കിന്റെ സൗന്ദര്യം വീണ്ടെടുക്കുന്നത്. സര്‍ജറി പാളിയതോടെ തന്നെ പല സിനിമകളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കിയതിനെ ക്കുറിച്ച് മുമ്പൊരിക്കല്‍ പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിരുന്നതാണ്.

ഇന്ത്യയിലും വിദേശത്തും ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പർ താരമാണ് പ്രിയങ്ക ചോപ്ര . ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തി നിൽക്കുന്ന പ്രിയങ്കയുടെ ഓരോ വിശേഷങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചു വരുന്നത്. ഒരർത്ഥത്തിൽ ഗ്ലോബൽ ഐക്കൺ എന്ന പട്ടം പ്രിയങ്ക ഇതിനോടകം തന്നെ നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയം. തന്റെ ജീവിതത്തിലെ പല കാര്യങ്ങളും പ്രിയങ്ക ചോപ്ര തുറന്നെഴുതുക പതിവാണ്. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ച അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തില്‍ പല വെളിപ്പെടുത്തലും പ്രിയങ്ക നടത്തി. തന്റെ മൂക്കില്‍ നടത്തിയ സര്‍ജറിയെക്കുറിച്ചു പ്രിയങ്ക ഇതിൽ ആണ് പറഞ്ഞിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...