Connect with us

Hi, what are you looking for?

Cinema

സൗന്ദര്യ രഹസ്യം എന്റെ മൂത്രമാണെന്ന് കൊളമ്പിയൻ ഗായികയും മോഡലുമായ കോറൽ കോസ്റ്റ

എന്റെ സൗന്ദര്യ രഹസ്യം സ്വന്തം മൂത്രമാണെന്ന് വെളിപ്പെടുത്ത ലുമായി കൊളമ്പിയൻ ഗായികയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ കോറൽ കോസ്റ്റ. യുവത്വം നിലനിർത്താൻ താൻ എല്ലാ ദിവസവും രാവിലെ സ്വന്തം മൂത്രം മുഖത്ത് പുരട്ടി വരികയാണെന്നാണ് കോറൽ കോസ്റ്റ പറഞ്ഞിരിക്കുന്നത്.

മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കാൻ ഈ രീതി സഹായകമാകുന്നുണ്ടെന്നു പറഞ്ഞിരിക്കുന്ന താരം, ഒരു ഗ്ലാസിൽ നിറച്ച മൂത്രവുമായെത്തി മൂത്രം മുഖത്ത് പുരട്ടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു കൊണ്ടാണ് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. മൂത്രം വൃത്തിയില്ലാത്തതാണെങ്കിലും അത് മുഖത്തെ വൃത്തിയുള്ളതാക്കി മാറ്റും എന്നാണ് കോറലിന്റെ അവകാശവാദം. മറ്റൊരു ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അവർ ഇതേ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ഉണ്ടായിട്ടുണ്ട്.

നിരവധിപേർ താരത്തെ ഇക്കാര്യത്തിൽ വിമർശിച്ചിരിക്കുന്നു. ഇതിലെ വൃത്തിയില്ലായ്മയുടെ അപകടവും അശാസ്ത്രീയതയും തന്നെയാണ് വിമർശിക്കുന്നർ ചൂണ്ടിക്കാറ്റിയിട്ടുള്ളത്. അതേസമയം ഒരു ഗ്ലാസിൽ നിറച്ച മൂത്രവുമായെത്തിയ താരം, മൂത്രം തന്നെയാണോ കാണിച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. ഇൻസ്റ്റാഗ്രാമിൽ 463,000 ഫോളോവേഴ്സും ഫേസ്ബുക്കിൽ 396,000 ആരാധകരുമുള്ള ഇൻഫ്‌ലുവൻസർ കൂടിയാണ് കോറൽ കോസ്റ്റ എന്നതാണ് എടുത്ത് പറയേണ്ടത്. പ്രശസ്ത മോഡലാണ് അവർ.

കോറൽ കോസ്റ്റയുടെ വാക്കുകൾ സ്പാനിഷ് സൊസൈറ്റി ഓഫ് പ്രൈമറി കെയർ ഫിസിഷ്യൻസിന്റെ (സെമർജെൻ) യൂറോളജി വർക്കിംഗ് ഗ്രൂപ്പിലെ അംഗമായ ഡെയ്ം പെരെസ് ഫെയ്റ്റോ തള്ളിക്കളയുകയുണ്ടായി.. ശരീരം പുറംന്തള്ളുന്ന ഒരു മാലിന്യമാണ് മൂത്രം. സൂക്ഷ്മാണുക്കൾ അടങ്ങിയ ഒരു മാലിന്യ ഉൽപന്നമാണ് മൂത്രം. ഇതിനാൽ മൂത്രം ഉപയോഗിക്കുന്നത് മറ്റ് രോഗങ്ങൾ പകരുന്നതിന് കാരണമാമാകും – വിദഗ്ധർ പറഞ്ഞിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...