Connect with us

Hi, what are you looking for?

India

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാർലമെന്ററി സമിതി

ന്യൂഡൽഹി . വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാർലമെന്ററി സമിതി റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരം വരുന്ന ഭാരതീയ ന്യായ സംഹിതയുടെ കരട് നിയമം പഠനം നടത്തുന്ന പാർലമെന്ററി സമിതി നൽകിയ റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ശുപാർശ ചെയ്തിരിക്കുന്നത്.

‘വിവാഹം പരിശുദ്ധമെന്നതിനാൽ അത് സംരക്ഷിക്കേണ്ടപ്പെ ടേണ്ടതാണെന്നാണ് ’ പാർലമെന്ററി സമിതി കേന്ദ്ര സർ‌ക്കാരിനു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വിവാഹേതര ലൈംഗികബന്ധത്തെ കുറ്റകരമാക്കുമ്പോൾ അതിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നും പാർലമെന്ററി സമിതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കണമെന്നാന്നു നിർദേശിച്ചിരിക്കുന്നത്.

ഓഗസ്റ്റിലാണ് ഭാരതീയ ന്യായ സംഹിത സംബന്ധിച്ച ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ബില്ലുകൾ ഇപ്പോൾ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിജെപി എംപി ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് ബില്ലുകളിൽ വിശദപഠനം നടത്താൻ മൂന്നു മാസത്തെ സമയം നൽകുകയാണ് ഉണ്ടായത്. പിന്നീട് സമിതി യോഗം ചേർന്നാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവക്കായുള്ള കരട് നിയമത്തിൽ പഠനം നടത്തുന്ന സമിതിയാണ് ഈ വിഷയവും ഇതോടൊപ്പം ചേർക്കാൻ പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് 2018ൽ വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വിധി പ്രസ്താവിക്കുന്നത്. ഇത് സിവിൽ നിയമലംഘനമായി കണക്കാക്കാ മെന്നും വിവാഹമോചനത്തിനു കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭാര്യ ഭർത്താവിന്റെ അടിമയാണെന്ന കൊളോണിയൽ സങ്കൽപത്തിൽനിന്നാണ് 163 വർഷം പഴക്കമുള്ള ഈ നിയമമുണ്ടായതെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. വിവാഹിതയായ സ്ത്രീയുമായി മറ്റൊരു പുരുഷൻ ലൈംഗികബന്ധ ത്തിൽ‌ ഏർപ്പെടുന്നതിന് അഞ്ചു വർഷം തടവുശിക്ഷ ലഭിക്കുന്നതായിരുന്നു അന്നുള്ള നിയമം. സ്ത്രീക്ക് എന്നാൽ ശിക്ഷ ഉണ്ടായിരുന്നില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...