Connect with us

Hi, what are you looking for?

Exclusive

അഞ്ജുവിന് മക്കളെ കാണാൻ അനുമതി തേടുന്നു

ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ രാജസ്ഥാന്‍ സ്വദേശിനി അഞ്ജു വീട്ടില്‍ തിരിച്ചുവരാന്‍ അനുമതി തേടുന്നു. മക്കളെ കാണാനായാണ് അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. അഞ്ജുവിന്‍റെ ഭര്‍ത്താവ് നസ്‌റുല്ലയാണ് ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നസ്‌റുല്ലയെ കാണാന്‍ ഖൈബർ പഖ്തൂൺഖ്വയിലെ വിദൂര ഗ്രാമത്തിലേക്കാണ് 34 കാരിയായ അഞ്ജു പോയത്. പാകിസ്ഥാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ച ശേഷം അഞ്ജു ഇന്ത്യയില്‍ എത്തുമെന്നാണ് നസ്റുല്ല പറഞ്ഞത്. അഞ്ജുവിന്റെ വിസ ആഗസ്തില്‍ പാകിസ്ഥാൻ ഒരു വർഷത്തേക്ക് നീട്ടിയിരുന്നു.
ഇസ്‌ലാമാബാദിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എൻ‌ഒ‌സിക്കായി കാത്തിരിക്കുകയാണ്. എൻ‌ഒ‌സി നടപടിക്രമം കുറച്ച് ദൈർഘ്യമേറിയതാണ്. അത് പൂർത്തിയാക്കാൻ സമയമെടുക്കുമെന്നാണ് നസ്റുല്ല പറഞ്ഞത്. മക്കളെ കണ്ടതിന് ശേഷം അഞ്ജു പാകിസ്ഥാനില്‍ മടങ്ങിയെത്തുമെന്നും നസ്റുല്ല പറഞ്ഞു. പാകിസ്ഥാൻ ഇപ്പോൾ അവളുടെ വീടായതിനാൽ തീർച്ചയായും മടങ്ങിവരും. മക്കളെ കാണാന്‍ കഴിയാത്തതിന്‍റെ പ്രയാസത്തിലാണ് അഞ്ജുവെന്നും നസ്റുല്ല പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...