Connect with us

Hi, what are you looking for?

News

സ്കൂളുകളുടെ പ്രവൃത്തി ദിവസം 205 ആക്കി മാറ്റി

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആക്കി. അധ്യാപക സംഘടനകൾ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം. അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം ഏ​ക​പ​ക്ഷീ​യ​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ഏ​പ്രി​ലി​ലേ​ക്ക്​ നീ​ട്ടു​ക​യും ചെ​യ്​​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ സി.​പി.​ഐ. എം അ​നു​കൂ​ല അധ്യാപക സം​ഘ​ട​ന​യാ​യ കെ.​എ​സ്.​ടി.​എ അടക്കം പ​ര​സ്യ​മാ​യി രം​ഗ​ത്തു വന്നിരുന്നു.
ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിൻകീഴ് സ്കൂളിൽ നടക്കുമ്പോൾ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നതോടെയാണ് മുൻനിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. വിഷയത്തിൽ ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ അധ്യാപക സംഘടനകളുടെ യോഗം ചേർന്നിരുന്നു.
എല്ലാവരുടെയും അഭിപ്രായം കേട്ട് സർക്കാർ വിശാല നിലപാട് സ്വീകരിക്കുകയാണെന്ന് യോഗത്തിന് ശേഷം മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. അധ്യയന ദിവസങ്ങൾ 210 ആക്കിയതിൽ അധ്യാപക സംഘടനകൾക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനാലാണ് സംഘടനകളുമായി ചർച്ച വിളിച്ചത്. അധ്യയന ദിനങ്ങൾ 205 തന്നെയാക്കി കുറയ്ക്കാൻ യോഗത്തിൽ തീരുമാനമെടുത്തുവെന്നും മന്ത്രി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...