Connect with us

Hi, what are you looking for?

Exclusive

ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചു

തമിഴിനാട്ടിൽ വില്ലുപുരത്ത് ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചു. വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും സവർണരുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് അധികൃതരുടെ തീരുമാനം. ഈ വർഷം ഏപ്രിലിലാണ് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്.
ദളിത് വിഭാഗത്തിൽ പെട്ട ഒരാൾ ഏപ്രിലിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ സവർണ ജാതിക്കാർ എതിർത്തു. പിന്നീട് ദളിതരെ അമ്പലത്തിൽ നിന്ന് വിലക്കി. ഇതിനു പിന്നാലെയാണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ സംഘർഷം രൂപപ്പെട്ടത്. 4 എഫ് ഐ ആർ എങ്കിലും ഫയൽ ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം ചേർന്ന് വില്ലുപുരം എംപി ഡി രവികുമാർ കളക്ടറിനു നിവേദനം നൽകി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...