വെള്ളായണി കാർഷിക കോളേജിൽ ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനമെന്ന് വിവരം. കോളജിലെ അവസാനവർഷ ബിഎസ്‌സി (അഗ്രികൾചറൽ സയൻസ്) വിദ്യാർത്ഥിനിയായ ആന്ധ്ര കാശിനായക ക്ഷേത്രത്തിനു സമീപം ചിറ്റൂർ സ്വദേശിനി ഇരുപത്തിരണ്ടു വയസുകാരി ദീപികയ്ക്കാണ് മറ്റൊരു ആന്ധ്രാ സ്വദേശിനിയായ ലോഹിതയിൽ നിന്ന് പീഡനം ഏൽക്കേണ്ടി വന്നത്. ദീപിക ഉറങ്ങിക്കിടക്കുമ്പോഴാനാണ് ലോഹിത പൊള്ളൽ ഏല്പിച്ചാണെന്നാണ് വിവരം. പൊള്ളലേറ്റ ദീപിക ഞെട്ടി എഴുന്നേറ്റ് തടയാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. രണ്ടു പേരും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. രണ്ടുപേരും നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളാണെന്ന് പൊലീസ് പറഞ്ഞു. നാലുവര്‍ഷമായി ഒരേ റൂമിലായിരുന്നു താമസം. രണ്ടുവര്‍ഷം ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഒരുമാസം മുന്‍പ് ദീപികയുടെ അമ്മയെ മോശമായ വാക്കുപയോഗിച്ച്‌ ലോഹിത വിളിച്ചു. ഇതേവാക്ക് ഉപയോഗിച്ച്‌ ദീപികയും തിരിച്ചുവിളിച്ചു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് പൊള്ളൽ ഏൽപ്പിക്കുന്നതിലേക്ക് എത്തിയതെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ ഇതിനു പുറമെ മറ്റെന്തെങ്കിലും വൈരാഗ്യം ഇരുവരും തമ്മിലോ മുറിക്കുള്ളിൽ ഉള്ള മറ്റു സഹപാഠികൾ തമ്മിലോ നിലാളിക്കുന്നുണ്ടോ എന്ന വിവരങ്ങളും പുറത്തു വരാനുണ്ട്. കാരണം ഇവരുടെ മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനി ഈ സംഭവം അറിഞ്ഞിട്ടും പുറത്തു പറയാൻ തയ്യാറായില്ല എന്നത് തന്നെയാണ്. ദീപികയെ വിദ്യാർത്ഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തിൽ മാരകമായി പൊള്ളലേൽപ്പിക്കുകയായിരുന്നു.കൂടാതെ മുളകുപൊടി പ്രയോഗവും നടത്തി. മുറിവിൽ മുളകുപൊടി വിതറിയാണ് ദീപികയെ ഉപദ്രവിച്ചത്. തുടർന്ന് ഇസ്തിരി പെട്ടി ചൂടാക്കി കയ്യിലും പൊള്ളിച്ചു.
സംഭവത്തിൽ കോളജ് അധികൃതർ നിയോഗിച്ച നാലംഗ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നു പ്രതി ലോഹിതയെ കൂടാതെ മുറിയിൽ ഒപ്പം താമസമുള്ള മലയാളി സഹപാഠിയായ യുവതിയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഈ പെൺകുട്ടിയുടെ സഹായവും ലോഹിതയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. സഹപാഠിക്കു പൊള്ളലേറ്റത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതെ ഒളിപ്പിച്ചു എന്നതിന്റെ പേരിലാണു മുറിയിൽ ഒപ്പം താമസിച്ച പെൺകുട്ടിയെ സസ്‌പെൻഡ് ചെയ്തതെന്നു കോളജ് ഡീൻ ഡോ.റോയ് സ്റ്റീഫൻ പറഞ്ഞു.
എന്നാൽ കഴിഞ്ഞ ഒരുമാസമായി പലതരത്തിൽ ദീപികയെ ലോഹിത ആക്രമിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണങ്ങളിൽ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദനമേറ്റു, ആഴത്തിൽ മുറിവേറ്റതിന്റെ പാടുകളുമുണ്ട്. ഇതൊന്നും ദീപിക വീട്ടിൽ അറിയിച്ചിരുന്നില്ല. ലോഹിതയെ ഭയന്ന് തുടക്കത്തിൽ പരാതി നൽകാൻ ദീപിക തയാറായിരുന്നില്ല. ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണു ദീപിക അവർക്കൊപ്പം എത്തി കോളജ് അധികൃതർക്കു പരാതി നൽകിയത്. തുടർന്നാണ് ഈ വിവരം കോളജ് അധികൃതർ പൊലീസിനെ അറിയിച്ചത്.
ദീപികയ്ക്ക് ഈ മാസം 18നു നേരിടേണ്ടി വന്ന ക്രൂര മർദനം ഒരാഴ്ചയ്ക്കു ശേഷമാണു പുറത്തായത്. സാരമായി പൊള്ളലേറ്റ ദീപിക ഭയന്നു രഹസ്യമായി നാട്ടിലെത്തി ചികിത്സ തേടി. ചികിത്സയുടെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറത്തായത്.മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു ആന്ധ്ര സ്വദേശിനി ലോഹിതയ്ക്ക് എതിരെയുള്ള കേസ്. തിരുവല്ലം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.