സിനിമാ മേഖലയിലെ ലഹരി മരുന്ന് ഉപയോഗത്തിന് കുറിച്ച് ചോദിച്ചതിന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടൻ ഷൈൻ ടോം ചാക്കോ. ‘ഈ ഡ്രഗ്സ് ഒക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ ആണോടാ..സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം’, എന്നാണ് ഷൈൻ ടോം ചാക്കോ ചോദിച്ചത്. . ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈനിന്റെ ഈ പ്രകടനം.ഇതുമാത്രമല്ല മാധ്യമങ്ങൾ സൈഡ് സ്റ്റോറി ഉണ്ടാക്കാൻ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും നടൻ പറഞ്ഞു. ലൈവ് എന്ന ചിത്രത്തിൽ ധാരാളം സൈഡ് സ്റ്റോറികൾ ഉണ്ടാക്കുന്നുണ്ട് ഇതെങ്ങനെ ആണെന്ന് മനസ്സിലായോ എണ്ണയൊരുന്നു ചോദ്യം. നീ ഈ കണ്ണട വച്ച് പൊട്ടൻ കളിക്കുകയാണോ എന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു. സിനിമയ്ക്കുള്ളിലെ ലൈംഗീകതയിലെ കുറിച്ച് ചോദിച്ചപ്പോഴും ഷൈൻ ഇതൊക്കെ സിനിമയിൽ മാത്രം നടക്കുന്നതാണോ, ഇതൊക്കെ എല്ലായിടത്തും നടക്കുന്നുണ്ട്. പക്ഷെ സിനിമ ചേർത്ത് പറയാനുള്ള ശ്രമമാണ് നടത്തുന്നത്. നിങ്ങളുടെ ചോദ്യം കേട്ടാൽ മയക്കുമരുന്ന് എന്നത് കൊണ്ടുവന്നത് സിനിമാക്കാരും ചെറുപ്പക്കാരും മാത്രമാണെന്ന് തോന്നും. എല്ലാവരും ഇതേക്കുറിച്ചു പറയുന്നെന്നും നിങ്ങൾ പറയുന്നുണ്ട്. ഈ പറയുന്നവരോട് നിങ്ങൾ ഇതിന്റെ വാസ്തവിക അവസ്ഥ എന്താണെന്നും അവർ പറയുന്ന വിവരം ശരിയാണോ എന്നും തിരക്കാറുണ്ടോ. അത് ചെയ്യില്ല എന്നിട് ചോദ്യങ്ങൾ സിനിമാക്കാരോട് മാത്രം ചോദിക്കും. അതെന്തു ന്യായമാണ്.ഇതിനിടെ സംവിധായകൻ വി കെ പ്രകാശിനോട് മറ്റൊരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിക്കുമ്പോൾ അതിലും ഷൈൻ ടോം ഇടപെടുന്നുണ്ട്. ഒരു കാര്യം പറഞ്ഞു മനസിലാക്കി തരുമ്പോൾ അത് ശ്രദ്ധിക്കണം, അല്ലാതെ അതിനിടയിൽ കയറി ചോദ്യം ചോദിക്കുകയാണ് വേണ്ടതെന്നും പറയുന്നു. തങ്ങൾക്ക് സംസാരിക്കാൻ അവസരം തരാം എന്ന് പറഞ്ഞെങ്കിലും അത് വകവയ്ക്കാതെ സംസാരം തുടരുകയാണ് താരം.സിനിമയിലെ കഥാപാത്രം മാധ്യമ പ്രവർത്തകനായിട്ടാണ്. ഇതിനു ആരുടെയെങ്കിലും മാനറിസംസ് ഉണ്ടോ എന്ന് ചോദിച്ചതിനും ആളെ കളിയാക്കുന്ന മറുപടിയാണ് താരം നൽകിയത്. ആരുടെ മാനറിസംസ് എന്നതിൽ മറ്റൊരു വാക്ക് ഉപയോഗിച്ച് നിർത്തി. എന്നിട്ട് തനിയ്ക്കു ഈ നാല്പതാം വയസിൽ ആരുടേയും ഒരു കാര്യവും റിസേർച് ചെയ്യാൻ പോകാൻ പറ്റില്ലെന്ന് പറയുകയായിരുന്നു.എന്ത് തന്നെയായാലും ഇതിനു മുൻപും ഷൈൻ ടോം ചാക്കോ എയറിൽ നിന്നിട്ടുണ്ട്. താരത്തിന്റെ ഇതിഹാസ സിനിമ ശ്രദ്ധിക്കപ്പെട്ട സമയത്താണ് മയക്കുമരുന്ന് കേസിൽ അകപ്പെട്ട് ആദ്യം എയറിൽ ആകുന്നത്. പിന്നീട് കേസും കൂട്ടവുമായി കുറെ വർഷങ്ങൾ തന്നെ താരത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് വീണ്ടും സിനിമയിൽ സജീവമാകുന്നതിനിടെയാണ് തന്റെ പെരുമാറ്റം കൊണ്ട് വൈറൽ ആകുന്നത്. വിമാനത്തിന്റെ കൊക്പ്പിറ്റിൽ കയറാൻ ശ്രമിച്ചതിന് താരത്തെ വിമാനത്തിൽ ഇറക്കി വിട്ടിരുന്നു.വറുത്ത മീൻ നൽകിയില്ലെന്ന റീമ കല്ലിങ്കലിന്റെ പ്രസ്താവനയോടും പ്രതികരിച്ച് ഷൈൻ ടോം വൈറൽ ആയിരുന്നു. ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് സ്ത്രീകള്‍ പൊരുതേണ്ടത്. ഇന്ന് ആ അവകാശം ഇല്ലെന്നും ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചു. ഇത് നേടിയിട്ട് മതി രാത്രി പുറത്തിറങ്ങുന്നതിന് വേണ്ടിയും രണ്ട് വറുത്ത മീനിനും വേണ്ടിയുള്ള പൊരുതൽ എന്നുമായിരുന്നു മറുപടി. അതുമാത്രമല്ല സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് വറുത്തതും പൊരിച്ചതും കൊടുക്കാതിരിക്കുന്നതെന്നും തരാം പറഞ്ഞു. അതെ ഇന്റർവ്യൂവിൽ കോക്പിറ്റ് വിവാദത്തെ കുറിച്ചും പറഞ്ഞു. പറത്താൻ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റില്‍ കയറിയത്. കാശ് കൊടുക്കുന്നതല്ലേ?. എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്. കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരെന്ന് മനസിലാവുന്നത്. പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ?. അപ്പോഴും കയറാന്‍ പാടില്ലെന്നും പറഞ്ഞ് എല്ലാവരും പുറത്തുനിന്നാല്‍ മതിയോ?. പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും പ്രശ്‌നം ഇല്ലല്ലോ?”, എന്നാണ് ഷൈന്‍ ചോദിച്ചത്. എന്തായാലും താരത്തിന്റെ പ്രവർത്തികളെല്ലാം സ്വാഭാവിക രീതിൽ ഉള്ളതല്ലെന്നു പരക്കെ സംസാരമുണ്ട്.