Connect with us

Hi, what are you looking for?

Crime,

പിണറായിയുടെ നെഞ്ചിൽ സ്വപ്ന കൂടി വെടി പൊട്ടിച്ചു, വീണയെ പൂട്ടാൻ ശിവശങ്കരനും ഒപ്പമുണ്ട്

മാസപ്പടിയെക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍ എന്ന് സ്വപ്‌ന സുരേഷ്. കോവിഡ് കാലത്ത് വിദേശ കമ്പനി ഉള്‍പ്പെട്ട ഡേറ്റ കൈമാറ്റം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. രേഖകള്‍ കൈമാറുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രിയും മകളുമാണ് സ്പിംഗ്‌ളര്‍ക്ക് പിന്നിലെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ് ഇന്ന് കോടതിയില്‍ ഹാജരായി.കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. സ്‌പേസ് പാര്‍ക്കിലെ ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന കോടതിയില്‍ ഹാജരായത്.

കേസില്‍ പൊലീസിന്റെ കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം സ്‌പേസ് പാര്‍ക്കില്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച സ്വപ്നയ്‌ക്കു നല്‍കിയ ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) നിയമന ഏജന്‍സി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് കത്ത് നല്‍കിയെ ങ്കിലും പണം ലഭിച്ചിട്ടില്ല. പണം നല്‍കാനാകില്ലെന്നാണ് പപ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ നിലപാട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...