
മുംബൈ:ഓഹരി സൂചികകള്‍ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി. അഞ്ചുദിവസത്തെ തകര്‍ച്ചയ്ക്കുശേഷമാണ് നേടത്തില്‍ എത്തുന്നത്. നിഫ്റ്റി 17,100ന് മുകളില്‍ ക്ലോസ്ചെയ്തു. ഐടി, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്.
സെന്‍സെക്സ് 574.35 പോയന്റ് നേട്ടത്തില്‍ 57,037.50ലും നിഫ്റ്റി 177.80 പോയന്റ് ഉയര്‍ന്ന് 17,136.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ടാറ്റ മോട്ടോഴ്സ്,ബിപിസിഎല്‍, അള്‍ട്രടെക് സിമെന്റ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയതില്‍ പ്രധാനികള്‍.
ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്,ബജാജ് ഫിനാന്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.ഓട്ടോ, ഫാര്‍മ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്.