Connect with us

Hi, what are you looking for?

Exclusive

ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ ആത്മഹത്യ അറസ്റ്റ് ഭയന്നോ…..?

muthoot case

ലോകസമ്പന്നരില്‍ തന്നെ പ്രമുഖനായ ജോര്‍ജ്ജ് മുത്തൂറ്റ് കഴിഞ്ഞ ദിവസം അന്തരിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റിന്‍റെ മരണമാണ് സാധാരണ ഒരു മരണം പോലെ മാധ്യമങ്ങള്‍ തള്ളി കളഞ്ഞത്. ചെറിയ കാര്യം വരെ ഊതി പെരുപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ യദാര്‍ത്ഥ മുഖമാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. 5000 കോടി രൂപയുടെ ഹവാല ഇടപാട് മുത്തൂറ്റ് ഗ്രൂപ്പ് നടത്തിയതായി എസ്.എഫ്.ഐ.ഒ കണ്ടെത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന്‍റെ മരണകാരണമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ജോര്‍ജ്ജ് മുത്തൂറ്റ് അന്തരിച്ചു എന്ന സാധാരണ വാര്‍ത്തയാണ് എല്ലാ വാര്‍ത്താ മാധ്യമങ്ങളും നല്‍കിയത്. പിന്നീട് അത് അപകടമരണമെന്നും വാര്‍ത്തകള്‍ പുറത്തു വന്നു. ഇതിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ട് വരാനും ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാനും ആരും തയ്യാറാകുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ഡൽഹി പൊലീസ് ഇതുവരെ മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും അന്വേഷണ നടപടികൾ ആരംഭിച്ചെന്നും അറിയിച്ചിട്ടുണ്ട്. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റ് ഡൽഹിലെ ഈസ്റ്റ് കൈലാസിലെ വീടിന്‍റെ നാലാം നിലയിൽ നിന്ന് വീണാണ് മരിച്ചതെന്ന് ഡൽഹി പൊലീസിന്‍റെ സ്ഥിരീകരണം. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല എന്നതാണ് വസ്തുത.

1.07 ലക്ഷം കോടി രൂപയുടെ അന്താരാഷ്ട്ര ഹവാല രാജാവ് നരേഷ് ജെയിനിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തപ്പോൾ 5000 കോടി രൂപ മുത്തൂറ്റ് ഗ്രൂപ്പ് ഇടപാട് നടത്തിയതായി എസ്.എഫ്.ഐ.ഒ കണ്ടെത്തിയിരുന്നതായി ക്രൈം മാഗസിന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് മാധ്യമങ്ങളില്‍ ഈ വാര്‍ത്ത കാണാനും കഴിഞ്ഞില്ല.

എസ്.എഫ്.ഐ.ഒ യെ ക്കുറിച്ച് അധികം ആരും കേട്ട് കാണില്ല. ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പിനികളെക്കുറിച്ച് അന്വേഷിക്കുന്ന , ഇവരുടെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തുക എന്നതാണ് എസ്.എഫ്.ഐ.ഒ യുടെ ചുമതല. ഭാരത സർക്കാരിന്‍റെ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലാണ് എസ്.എഫ്.ഐ.ഒ അഥവാ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 2003 ലാണ് ന്യൂ ഡെൽഹി ആസ്ഥാനമായി എസ്.എഫ്.ഐ.ഒ സ്ഥാപിതമായത്. മുത്തൂറ്റ് ഗ്രൂപ്പിനെയും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റിനെയും കുറിച്ച് എസ്.എഫ്.ഐ.ഒ കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നെങ്കിലും ആ ഹവാല ഇടപാടിനെക്കുറിച്ച് പിന്നീട് ആരും തന്നെ ചര്‍ച്ച ചെയ്തില്ല.

എസ്.എഫ്.ഐ.ഒയുടെ ഈ കണ്ടെത്തലുകളില്‍ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജിനെ അറസ്റ്റ് ചെയ്യുമെന്ന് ക്യത്യമായ വിവരം ലഭിച്ചിരുന്നു.

“വെള്ളിയാഴ്ച രാത്രി 9.21 ന് അമർ കോളനി പോലീസ് സ്റ്റേഷനിൽ നിന്ന് തങ്ങൾക്ക് ലഭിച്ച വിവര പ്രകാരം, ജോർജ്ജ് (72), വീടിന്‍റെ നാലാം നിലയിൽ നിന്ന് വീഴുകയായിരുന്നു,” ഡിസിപി ആർ പി മീന അറിയിച്ചിരുന്നു.

പൊലീസ് മെഡിക്കൽ-ലീഗൽ റിപ്പോർട്ട് ശേഖരിക്കുകയും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മരിച്ചയാളിന്‍റെ കുടുംബത്തിന്‍റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വീടിനടുത്തുള്ള സിസിടിവികളും പരിശോധിച്ചു വരികയാണ്. അപകടം സംഭവിച്ച ഉടനെ ജോർജിനെ ഫോർട്ടിസ് എസ്‌കോർട്ട്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെ എയിംസിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തി.

ഇതുവരെ മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും അന്വേഷണ നടപടികൾ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്നപ്പോൾ ജോർജ് തനിച്ചായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നാലാം നിലയിൽ അദ്ദേഹം നിൽക്കുന്നതായി കണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഈ വിവരങ്ങള്‍ എല്ലാം തന്നെ എത്ര കണ്ട് സത്യമെന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നാല്‍ മാത്രമേ അറിയാൻ സാധിക്കൂ. കൂടുതല്‍ അന്വോഷണങ്ങള്‍ ഉണ്ടാകുമോ എന്ന് പോലും വ്യക്തമല്ല. അദ്ദേഹത്തിന്‍റെ മരണം അപകട മരണത്തില്‍ തന്നെ അവസാനിക്കാനാണ് കൂടുതല്‍ സാധ്യത. എസ്.എഫ്.ഐ.ഒ അഥവാ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കണ്ടെത്തിയ 5000 കോടി രൂപയുടെ ഹവാല ഇടപാട് നടന്ന കേസ് ജോര്‍ജ്ജ് മുത്തൂറ്റിനെ കാര്യമായി തന്നെ അലട്ടിയിരുന്നു എന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

എം ജി ജോർജിന്‍റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ഫിനാൻസ് കമ്പനിയായി മാറിയത്. ഇന്ന് ലോകമെമ്പാടും 5,500 ഓളം ബ്രാഞ്ചുകൾ മുത്തൂറ്റിനുണ്ട്. ഇരുപതിലേറെ വ്യത്യസ്ത ബിസിനസുകളും മുത്തൂറ്റ് കമ്പനിയുടെ കീഴിലുണ്ട്.

2020 ൽ ജോർജ്ജ് മുത്തൂറ്റിനെ ഫോബ്‌സ് ഏഷ്യ മാഗസിൻ ഇന്ത്യയിലെ 26-ാമത്തെ സമ്പന്ന ഇന്ത്യക്കാരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളിയുമായി ജോർജ് മുത്തൂറ്റിനെ തിരഞ്ഞെടുത്തിരുന്നു. ജോർജ്ജിന്‍റെ ഇളയ മകൻ പോൾ എം ജോർജ് 2009 ൽ ഒരു റോഡപകടത്തിലാണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു മരിക്കുമ്പോൾ. എൻ‌ബി‌എഫ്‌സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഓഗസ്റ്റ് 22 രാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മറ്റ് രണ്ടുപേർക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഈ അപകടത്തിന്‍റെ ക‍ൃത്യമായ വസ്തുതകളും പുറം ലോകം അറിഞ്ഞിട്ടില്ല.

എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തലുകളും ജോർജ് മുത്തൂറ്റിന്‍റെ മരണവും തമ്മില്‍ ബന്ധമുണ്ടെന്ന് നമുക്ക് വസ്തുതകളിലൂടെ കൂട്ടി വായിക്കാം. ബാഹ്യശക്തികളുടെ ഇടപെടല്‍ നടന്നില്ലെങ്കില്‍ സത്യസന്ധമായ വിവരങ്ങള്‍ പുറത്തു വരും എന്ന് നമുക്ക് പ്രത്യാശിക്കാം.

ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ് ഏകദേശം 480 കോടി ഡോളറാണ് മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവർ. 2011 ൽ എം.ജി.ജോർജ് മുത്തൂറ്റ് ഫോബ്സ് ഏഷ്യ പട്ടികയിൽ ഇന്ത്യയിലെ അൻപത് ധനികരിൽ ഉൾപ്പെട്ടിരുന്നു.

സമ്പത്ത് വര്‍ദ്ധിക്കുമ്പോഴും ലോക സമ്പന്നരില്‍ തന്നെ മികച്ച സ്ഥാനം നേടിയപ്പോഴും തന്‍റെ അവസാന കാലങ്ങളില്‍ നടത്തിയ തട്ടിപ്പും ഹവാല ഇടപാടുകളുമാണ് ജോര്‍ജ്ജ് മുത്തൂറ്റിന്‍റെ മനസിനെ അലട്ടിയതും പിന്നീട് മരണത്തിലേയ്ക്ക് നയിച്ചതും. ചുറ്റിനും പണം പെരുകുമ്പോഴും മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത തട്ടിപ്പ് നടത്തുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഇതിലൂടെ ലഭിക്കുന്നത്. മനസമാധാനം നശിച്ചാല്‍ മനുഷ്യന്‍റെ മാനസിക നിലയും മനസമാധാനവും നഷ്ട്ടപെടും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇത്. പണം കൂടുമ്പോള്‍ രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥയ്ക്ക് തന്നെ വിഘാതമുണ്ടാക്കാന്‍ ശ്രമിക്കുന്ന മറ്റുള്ളവര്‍ക്കും കൂടിയുള്ള ഒരു പാഠമാണ് ഈ മരണം.

https://www.youtube.com/watch?v=XaD48k0ZXqo&t=58s

Summary: George Muthoot commits suicide for fear of arrest.
SFIO findings and the death of George Muthoot.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...