Connect with us

Hi, what are you looking for?

Kerala

വാളയാറിലും കവിയൂരിലും കുരുന്നു പെൺകുട്ടികളെ പിച്ചിച്ചീന്തിയത് മാർക്സിസ്റ്റ്‌ നേതാക്കൾ; ഹൈക്കോടതി രക്ഷയ്ക്കെത്തിമ്പോൾ.

കവിയൂർ കേസിൽ വിശദമായ അന്വേഷണത്തിനുപോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നതുപോലെ തന്നെയാണ് വാളയാറിലും ആവർത്തിക്കപ്പെടുന്നത്. കുട്ടികളുടെ മരണത്തിലെ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരുടെ പങ്ക് വ്യക്തമായിരുന്നിട്ടും പ്രതികളെ സംരക്ഷിക്കാൻ കൂട്ട്നിൽക്കുന്നതായിരുന്നു പാലക്കാട് പോക്സോ കോടതി വിധി.

ദിവസേന ലൈംഗിക അതിക്രമങ്ങളിൽ കൊല്ലപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. അതിൽ അധികവും പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളാണ് എന്നതാണ് വേദനയുണ്ടാക്കുന്ന സത്യം. പെണ്ണിനെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന കണ്ണുകൾക്ക് അവളുടെ പ്രായമോ സ്ഥാനമോ ഒരു ഘടകമാകുന്നില്ല. അമ്മയായാലും മകളായാലും കടിച്ചുകീറി വലിച്ചെറിയും. ചിലപ്പോൾ ജീവച്ഛവങ്ങളായ് വഴിയിൽ തള്ളും, മറ്റു ചിലപ്പോൾ ജീവൻ തന്നെ പറിച്ചെടുക്കും. വർഷങ്ങൾക്ക് മുൻപ് അത്തരത്തിൽ കൊല്ലപ്പെട്ട അനഘ എന്ന പതിനഞ്ചുകാരിയെ മറക്കാൻ ഇന്നും മലയാളിക്ക് കഴിഞ്ഞിട്ടില്ല.

വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ടും ഇപ്പോഴും അവൾക്കും അവളോടൊപ്പം കൊല്ലപ്പെട്ട ആ അഞ്ചംഗ കുടുംബത്തിനും നീതി ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല അനഘയുടെ പിതാവ് നാരായണൻ നമ്പൂതിരി തന്നെയാണ് മകളെ പീഡിപ്പിച്ചതെന്ന നിന്ദ്യമായ റിപ്പോർട്ട്‌ ചമച്ച് ആ ആസൂത്രിതമായ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ച സിബിഐ ഓഫീസർ നന്ദകുമാരൻ നായരുടെ അന്വേഷണ റിപ്പോർട്ടുകളും ഇത്തരത്തിൽ മാർക്സിസ്റ്റ് പാർട്ടിയിലെ വമ്പന്മാരെ രക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു.


അന്ന് ഒന്നിലധികം തവണ ഒരേ ഇതേ റിപ്പോർട്ടുമായ് കോടതി കയറിയിറങ്ങി അപഹാസ്യനായ നന്ദകുമാരൻ നായരുടെ അന്വേഷണ റിപ്പോർട്ട് തള്ളിക്കളയാൻ കോടതി കാണിച്ച അതെ തന്റേടം ഇന്ന് ഹൈക്കോടതി ജസ്റ്റിസ് എ.ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ.അനിത എന്നിവർ ഇന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങൾക്ക് വേണ്ടിയും കാട്ടിയിരിക്കുന്നു എന്നത് സാധാരണക്കാരന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ്. എല്ലാ വഴികളും അടയുമ്പോഴും കോടതിയെ ദൈവതുല്യമായി കണ്ട് അഭയം പ്രാപിക്കുന്നവർക്ക് കൂടുതൽ കരുത്തേകുന്ന വിധിയാണ് ഇന്നത്തേത്.


കവിയൂർ കേസിൽ ജസ്റ്റിസ് ബസന്തിന് അനഘയുടെ സുഹൃത്ത് ശ്രീലേഖ എന്ന പേരിൽ അയച്ച കത്തിൽ കോടിയേരി ബാലകൃഷ്ണൻ, മകൻ ബിനീഷ് കോടിയേരി , എം.എ.ബേബി, ബേബിയുടെ മകൻ അശോക് , കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥ്, സിനിമ നിർമാതാവ് സജി നന്ദ്യാട്ട്, ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖർ അനഘയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതേപ്പറ്റി വിശദമായ അന്വേഷണത്തിനുപോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നതാണ് വാസ്തവം.


ഇതേ അവസ്ഥ തന്നെയാണ് വാളയാറിലും ആവർത്തിക്കപ്പെടുന്നത്. കുട്ടികളുടെ മരണത്തിലെ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരുടെ പങ്ക് വ്യക്തമായിരുന്നിട്ടും പ്രതികളെ സംരക്ഷിക്കാൻ കൂട്ട്നിൽക്കുന്നതായിരുന്നു പാലക്കാട് പോക്സോ കോടതി വിധി. കോടതിയിൽ പ്രതികളും പ്രോസിക്യൂഷനും ഒത്തുകളിച്ചതിന്റെ ഫലമായിരുന്നു അത്. എന്നാൽ അതിനെതിരെയുള്ള ശക്തമായ പ്രഹരമാണ് ഇന്നത്തെ ഹൈക്കോടതി വിധി.

കവിയൂർ കേസിൽ മാത്രമല്ല ഒട്ടുമിക്ക സ്ത്രീപീഡന കേസുകളിലും ഇരയെ വേട്ടയാടി പ്രതികളെ സംരക്ഷിക്കുന്ന പോലീസ് മേധാവിത്വമാണ് കണ്ടുവരുന്നത്. അധികാരവർഗത്തിനും പണമുള്ളവനും വേണ്ടി ഏത് കേസും അട്ടിമറിക്കാൻ തയ്യാറാകുന്ന വിഭാഗമായി പൊലീസിലെ പകുതിയിലധികവും മാറിക്കഴിഞ്ഞു. അതിന്റെ ഒടുവിൽ വന്ന ഉദാഹരണമാണ് വാളയാറിലെ രണ്ട് കുരുന്നുകൾ.

2017 ജനുവരി 13 നും മാർച്ച്‌ 14 നുമാണ് 13ഉം 9 ഉം വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞുങ്ങൾ വാളയാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
M.മധു, V.മധു, പ്രദീപ്‌ കുമാർ, ഷിബു എന്നിവരുടെ നിരന്തരമായ ലൈംഗിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇത്രയേറെ വിവാദം സൃഷ്ടിച്ച ഒരു കേസിൽ പ്രതികൾക്കെതിരായ തെളിവുകൾ കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കാട്ടി പാലക്കാട്‌ പോക്സോ കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ കുട്ടികളുടെ രക്ഷകർത്താക്കളും സർക്കാരും ചേർന്ന് നൽകിയ അപ്പീലിൽ ഇന്ന് ഹൈകോടതി വിധി പറഞ്ഞു. പ്രതികളെ സംരക്ഷിച്ചു കൊണ്ടുള്ള പാലക്കാട്‌ പോക്സോ കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടുള്ള ഹൈകോടതി വിധിയിൽ കേസിൽ പുനർ വിചാരണ നടത്താൻ ഉത്തരവായി.


4 പ്രതികളിൽ ഒരാൾ ഇതിനകം ആത്മഹത്യ ചെയ്തു. അവശേഷിക്കുന്ന പ്രതികൾക്ക് അർഹമായ ശിക്ഷ നൽകാൻ ഉതകുന്ന ഇത്തരമൊരു വിധി എന്തുകൊണ്ടും സ്വാഗതാർഹമാണ്. ഇവിടെ നിയമവും നിയമപാലകരും അധികാരത്തിനും പണത്തിനുമൊപ്പം ചലിക്കുമ്പോൾ നീതിപീഠം നോക്ക്കുത്തിയായി മാറുന്ന കാഴ്ചയ്ക്കാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്.


തുടക്കം മുതൽ തന്നെ പോലീസിന്റെ വീഴ്ചകൾ കേസിനെ പ്രതികൂലമാക്കിയിരുന്നു. രാഷ്ട്രീയ ഇടപെടലുകളും കേസിന്റെ ഗതിവിഗതികളെ ബാധിച്ചു.

ഇത്തരം സ്ത്രീ പീഡന പരമ്പരകളിൽ നീളുന്ന വിചാരണകൾ നിർത്തലാക്കി ഉടനടി ശിക്ഷ വിധിക്കാൻ തന്റേടമുള്ള നിയമവ്യവസ്ഥിതി ഉണ്ടാവണം

ടി. പി. നന്ദകുമാർ
ചീഫ് എഡിറ്റർ, ക്രൈം

Summary : Marxist leaders harass girls in Valayar and Kaviyoor; When the High Court came to the rescue.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...