Connect with us

Hi, what are you looking for?

Kerala

കൊവിഡ് കള്ളി, കാട്ടുകള്ളി, അശ്ളീല വീഡിയോയിൽ അസഭ്യവർഷം … ശൈലജ ടീച്ചറെ കൊട്ടിക്കലാശത്തിൽ പച്ചയ്ക്ക് കൊളുത്തി

വടകരയിലെ കൊട്ടിക്കൊലാശത്തിനിടെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം. കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് അധിക്ഷേപിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

കെ കെ ശൈലജയ്‌ക്കെതിരെ കോണ്‍ഗ്രസ് പേജുകളിലൂടെ സൈബര്‍ ആക്രമണമെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് കൊട്ടിക്കലാശത്തിനിടെ വീണ്ടും അധിക്ഷേപം. വടകരയിലെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ആരോപണങ്ങളും നിയമപോരാട്ടവും തുടരുന്നതിനിടെ വടകര ടൗണിലെ കൊട്ടിക്കലാശത്തിന് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് കൊടി പിടിച്ചവര്‍ നടത്തിയ വ്യക്തിയധിക്ഷേപം കോണ്‍ഗ്രസിനെതിരായ ശക്തമായ ആയുധമാക്കി ഉപയോഗിക്കാനാണ് എല്‍ഡിഎഫിന്റെ പദ്ധതി.

വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ.കെ. ശൈലജയ്ക്കും എം.വി.ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. സൈബര്‍ അധിക്ഷേപ പരാതിയില്‍ ഷാഫി പറമ്പില്‍ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് കെ.കെ. ശൈലജയും പ്രതികരിച്ചിരുന്നു.
അശ്ളീല വീഡിയോ പരാമർശത്തിൽ നാണംകെട്ടു നിൽക്കുന്ന സിപിഎമ്മിന് അവസാന നിമിഷം കിട്ടിയ കച്ചിത്തുരുമ്പായി മാറുകയാണ് ഈ അസഭ്യവർഷം.

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശൈലജ പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്ന സാഹചര്യത്തിൽ യു ഡി എഫിനെതിരെ ഇതുപയോഗിക്കാനാണ് അവസാന ശ്രമം 24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

താനും പാർട്ടി പ്രവർത്തകരും ചേർന്ന് എതിർ സ്ഥാനാർഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോ​ഗിച്ച് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് കെ.കെ. ശൈലജ പറഞ്ഞത്. ഈ പ്രസ്താവന തനിക്കും കുടുംബത്തിനുമെതിരെയുള്ള സൈബർ അധിക്ഷേപ ങ്ങൾക്ക് വഴിവെച്ചു. തന്റെ പ്രായമായ അമ്മയെപോലും സി.പി.എം അണികൾ സൈബറിടങ്ങളിൽ ആക്രമിച്ചു, നോട്ടീസിൽ ഷാഫി പറഞ്ഞു.

അശ്ലീല വിഡിയോയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ഏപ്രിൽ 20-ന് നടത്തിയ വാർത്താസമ്മേളനത്തിൽ ശൈലജ പറഞ്ഞത് ശരിയല്ലെന്നും ഷാഫി വക്കീല്‍ നോട്ടീസില്‍ പറയുന്നു. മോർഫ് ചെയ്ത ചിത്രങ്ങളടക്കമുള്ള അശ്ലീല വിഡിയോ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലടക്കം പ്രചരിക്കുന്നെന്ന് ശൈലജ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇല്ലെന്നു പറയുന്നു. ഇത് തന്നെ തന്നെ മോശക്കാരനാക്കാനും തിരഞ്ഞെടുപ്പിൽ പൊതുജനത്തിന്റെ സഹതാപം പിടിച്ചു പറ്റാനാണെന്നും ഷാഫി ആരോപിച്ചു.

അതേസമയം ഇന്നലെ സംസ്ഥാനത്ത് പലയിടത്തും കൊട്ടിക്കലാശത്തിനിടെ സംഘര്ഷങ്ങളുണ്ടായി. നെയ്യാറ്റിന്‍കരയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫ് ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീട് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി. കൊട്ടിക്കലാശത്തിന്റെ സമാപനത്തിനിടെ നെയ്യാറ്റിന്‍കരയില്‍ പൊലീസ് ലാത്തിയും വീശി.

കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഇടുക്കി ചെറുതോണിയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയെറിഞ്ഞ കമ്പുകൊണ്ട് എഎസ്‌ഐ ക്ക് പരിക്കേറ്റു. ഇടുക്കി ഡിവൈഎസ് പി ഓഫസിലെ സന്തോഷ് ബാബു എന്ന പോലീസുകാരനാണ് പരിക്കേറ്റത്. മുഖത്ത് മുറിവേറ്റ എഎസ് ഐയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...