Connect with us

Hi, what are you looking for?

Kerala

‘രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല, ഇന്‍ഡി എന്നത് ഒരു മുന്നണിയല്ല, അത് ഒരു സംവിധാനം മാത്രം’ – പിണറായി

കണ്ണൂര്‍ . കേരളത്തിൽ കോൺഗ്രസിനെ എങ്ങനെയും തകർക്കാൻ ലക്ഷ്യമിട്ടു അവസാന ഗുണ്ട് കണ്ണൂരിൽ പൊട്ടിച്ച് പിണറായി വിജയൻ. ‘ഇന്‍ഡി എന്നത് ഒരു മുന്നണിയല്ലെന്നും അത് ഒരു സംവിധാനം മാത്രമാണെന്നും’ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിൽ പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നും പിണറായി പ്രഖ്യാപനം നടത്തി. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

പറയുമ്പോള്‍ തിരിച്ച് കിട്ടുമെന്ന് രാഹുലും മനസിലാക്കണം. ഭാരത് ജോഡോ യാത്രയൊക്കെ നടത്തിയതിന് ശേഷം രാഹുലിന് നല്ല മാറ്റം വന്നുവെന്നാണ് കോണ്‍ഗ്രസുകാര്‍ സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ ഘട്ടത്തില്‍ അദ്ദേഹം കേരളത്തില്‍ വന്ന് പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ രാഷ്‌ട്രീയ നേതാവ് പറയുന്ന കാര്യങ്ങളല്ല – പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തില്‍ വന്ന് അന്വേഷണ ഏജന്‍സികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. ഇവിടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചില താത്പര്യമുണ്ട്. അതിന്റെ ഭാഗമായി വിഡ്ഢിത്തം പറയേണ്ട നേതാവല്ല രാഹുല്‍. അതുകൊണ്ടാണ് നിങ്ങള്‍ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. ഒരു മാറ്റവും വന്നില്ലെന്നാണ് രാഹുലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നും പിണറായി പറയുകയുണ്ടായി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രട്ടറി കെ. വിജേഷ്, വൈസ് പ്രസിഡന്റ് സബിന പത്മന്‍ എന്നിവര്‍ സംസാരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...