Connect with us

Hi, what are you looking for?

Kerala

നടുറോഡിൽ ഗുണ്ടായിസം കാട്ടി മേയർ മുഖ്യനെ നാറ്റിച്ചു, പിണറായി പറന്നു, മകന്റെ വീട്ടിൽ ഒളിച്ചു

‘തലക്ക് ചുറ്റും കേസുകൾ. ലാവലിൻ കേസിന്റെ അവസാന വാദം ബുധനാഴ്ച കേൾക്കാൻ സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നു. മാസപ്പടിയുമായി ബന്ധപ്പെട്ട SFIO അന്വേഷണവും ED യുടെ അന്വേഷണവും തന്നിലേക്കെന്ന സൂചനകൾ പുറത്ത് വന്നിരിക്കുന്നു.
ഒരു സമാധാനവും ഇല്ല. ഇതിനിടെയാണ് മേയറും ഭർത്താവും ചേർന്ന് മുഖ്യനെ നാറ്റിച്ചിരിക്കുന്നത്. രണ്ടു പേരും കൂടി നടു റോഡിൽ ചെയ്തു കൂട്ടിയ സംഭവത്തിൽ തലസ്ഥാന നഗരം ചില്ലറയല്ല നാറിയിരിക്കു ന്നത്. അതിന്റെ നാറ്റം അങ്ങ് സെക്രട്ടറിയേറ്റ് വരെ അടിക്കുകയാണ്’. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവുമൊക്കെ പിണറായിക്ക് ഒരു തുള്ളിയെങ്കിലും ഇറങ്ങുമോ ? ഒരല്പം സമാധാനം കിട്ടാനെന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊടുംന്നനെ ദുബായിലേക്ക് പറന്നിരിക്കുകയാണ്.

തന്റെയും പാർട്ടിയുടെയുമായി ആയിരം പ്രശ്നങ്ങളിൽ പിണറായി വിജയൻ ഉറക്കമില്ലാത്ത രാത്രികളുമായി വീർപ്പു മുട്ടുമ്പോഴാണ് നടുറോഡിൽ ഗുണ്ടായിസം കാട്ടി മേയറും എം എൽ ആയും ചേർന്ന് പിണറായിക്കിട്ടു പരനാറി പണികാട്ടിയിരിക്കുന്നത്. കേസ് കീഴ്‌ക്കോടതിയിൽ നിന്ന് മേൽക്കോടതികളിലേക്കെങ്ങാനും പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ അധികാര ദുർ വിനിയോഗത്തിന്റെ പേരിൽ മേയറുടെ കസേര വരെ തെറിച്ചേക്കാവുന്ന വിവാദത്തിൽ എരിതീയിൽ എണ്ണയൊഴിച്ച് ആളി കത്തിച്ചത് എ എ റഹീമും, എം വി ഗോവിന്ദനും ആണെന്നതും പിണറായിക്ക് അറിയാം.

തിങ്കളാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ പിറകെയാണ് യാത്ര. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുബായ്ക്ക് പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിനു യാത്ര അനുമതി ഉള്ളത്.

അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചാണ് മുഖ്യ മന്ത്രിയുടെ യാത്ര. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. എന്നാണ് മുഖ്യമന്ത്രി മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തത ഇല്ല. മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. എന്നാൽ മുഖ്യ മന്ത്രിയുമായി ബന്ധപ്പെട്ട ചില കേസുകളിൽ കോടതികൾ വടിയെടുക്കുമോ എന്ന സാഹചര്യത്തിലാണ് യാത്രയെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തു വിട്ടിട്ടില്ല. സാധാരണ സ്വകാര്യ ആവശ്യത്തിനായാലും ഔദ്യോഗികമായിട്ടാണേലും മുഖ്യമന്ത്രിമാർ വിദേശത്തേക്ക് പോകുമ്പോൾ ആ വിവരം പത്രക്കുറിപ്പായി അറിയിക്കാറുണ്ട്. ഇത്ര ദിവസം ഉണ്ടാവില്ലെന്നും ഇന്ന ദിവസം തിരികെ എത്തുമെന്നും പറയാറുണ്ട്. അതെ സമയം, മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ലാവലിൻ കേസ് ബുധനാഴ്ച സുപ്രീം കോടതി വാദം കേൾക്കാനിരിക്കുകയാണ്.

ഇതിനിടെ മാസപ്പടി വിവാദത്തിൽ എസ് എഫ് ഐ ഒ അന്വേഷണം മുഖ്യനിലേക്ക് നീളുന്നതായ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. ഇതുമായി ബന്ധപെട്ടു ബി ജെ പി യുടെ ഉന്നതരുമായി ചില നീക്ക് പോക്കുകൾക്ക് ഒരു പ്രമുഖ വ്യവസായിയെ ഇടനിലക്കാരനാക്കാൻ ശ്രമം നടക്കുന്നതായും അതിനായാണ് ദുബായ് യാത്രയെന്നും ചില സൂചകൾ ഉണ്ട്.

അതെ സമയം, നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് ഓവർ ടേക്ക് ചെയ്ത് സ്വകാര്യ കാർ കുരുക്ക് വെച്ച് തടഞ്ഞ് ഗുണ്ടായിസം കാണിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ ഒടുവില്‍ കന്റോണ്‍മെന്റ് പോലീസ് കേസടുത്തു. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി കന്റോണ്‍മെന്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...