Connect with us

Hi, what are you looking for?

Crime,

ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അഫ്ഗാൻ നയതന്ത്രരംഗത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥയാണ് സാകിയ. തനിക്ക് നേരെ വ്യക്തിപരമായ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് അവർ സ്ഥാനം ഒഴിഞ്ഞതായി അറിയിച്ചിരിക്കുന്നത്.

18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വർണം ദുബായിൽനിന്ന് കടത്തി കൊണ്ട് വരുമ്പോൾ സാകിയ വാർദക് മുംബൈയിൽ ഡിആർഐയുടെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ മാസമാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്. മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറൽ ഓഫീസിൽ രണ്ടുവർഷം പ്രവർത്തിച്ചിരുന്ന സാകിയ കഴിഞ്ഞവർഷം മുതൽ ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ ആക്ടിങ്‌ അംബാസിഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജിവെക്കുന്നു എന്നാണ് എക്‌സിൽ സാകിയ കുറിച്ചിരിക്കുന്നത്. എന്നാൽ, ഏപ്രിൽ 25 ന് ഡിആർഐ സാകിയയുടെ കൈയിൽ നിന്ന് 25 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത സംഭവത്തെ പറ്റി സാകിയ പ്രസ്താവനയിൽ ഒരക്ഷരം പറഞ്ഞിട്ടില്ല.

ഈ വ്യവസ്ഥിതിയിലെ ഏക വനിതാ പ്രതിനിധിയായ തന്നെ അന്യായമായി ലക്ഷ്യമിടുന്നുവെന്നാണ് സാകിയ വിശദീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, എനിക്ക് നേരെ മാത്രമല്ല, കുടുംബത്തിനും ബന്ധുക്കൾക്കും നേരെ നിരവധി വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സംഘടിതമാണെന്ന് തോന്നിക്കുന്ന ഇത്തരം ആക്രമണങ്ങൾ, തന്റെ കർത്തവ്യനിർ വഹണത്തെ സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...