Connect with us

Hi, what are you looking for?

India

സര്‍വേകള്‍ പെയ്ഡ് ന്യൂസെന്ന് മാധ്യമങ്ങളെ ആക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം . ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയൻ ഇത് സംബന്ധിച്ച് മലപ്പുറത്ത് പറഞ്ഞത് ഇങ്ങനെ: ‘പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്. പ്രത്യേക രീതിയിലാണ് സര്‍വേ വരുന്നത്. ഇതിനെ പെയ്ഡ് ന്യൂസെന്ന് പറയാം. മുഖ്യമന്ത്രി മലപ്പുറത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആളുകള്‍ തെറ്റിദ്ധരിച്ച് രണ്ടു വോട്ടെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ് ഇതിന്റെ പിന്നിലുള്ളത്. പെയ്ഡ് വാര്‍ത്ത പോലെയാണോ ഇപ്പോഴത്തെ സര്‍വേകളും എന്ന് ആളുകള്‍ സംശയിച്ചു തുടങ്ങിയിട്ടുണ്ട്. പെയ്ഡ് സര്‍വേകളാണോ പുറത്തു വിടുന്നതെന്നാണ് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയം. എന്തു ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനത്തിലെ ത്തിയതെന്ന് പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സര്‍വേ നടത്തുന്ന രീതി, എത്ര പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു, ഫലപ്രവചനം എങ്ങനെ തുടങ്ങിയ വിവരങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് പ്രീപോള്‍ സര്‍വേഫലം പുറത്തു വിടുന്നത്. ഇതിന്റെ ആധികാരികത എന്തെന്ന് ആളുകള്‍ക്ക് അറിയില്ല. ഏതെങ്കിലും ഒരു ഏജന്‍സിയുടെ പിന്‍ബലത്തില്‍ തട്ടിക്കൂട്ടി പുറത്തു വിടുന്ന ഇത്തരം കണക്കുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യത്തില്‍ മാത്രമുള്ളതാണ്. മുഖ്യമന്ത്രി പറഞ്ഞു.

കെ.കെ. ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ‘വടകരയിൽ കെ.കെ. ശൈലയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണമെല്ലാം ശുദ്ധ തെമ്മാടിത്തമല്ലേ? ഇത്തരം തെമ്മാടിത്തങ്ങൾ രാഷ്ട്രീയത്തിൽ അനുവദിക്കാൻ പാടുള്ളതാണോ? ഇതിനെതിരെ അതതു പാർട്ടികളുടെ നേതൃത്വം തന്നെ രംഗത്തുവരേണ്ടതല്ലേ? എങ്ങനെയാണ് ഇത്രയും ഹീനമായ രീതിയിൽ ഒരു രാഷ്ട്രീയ നേതാവിനെതിരെ പ്രചാരണം നടത്താൻ കഴിയുന്നത്? നമ്മുടെ പൊതുവായ സാംസ്കാരിക രീതിയെ അല്ലേ അതു വെല്ലുവിളിക്കുന്നത്. അത്തരം ആളുകളെയും അവരുടെ ചെയ്തികളെയും ആ ശൈലിയെയും തള്ളിപ്പറയാൻ എന്താണ് കോൺഗ്രസ് നേതൃത്വത്തിനു മടി?’ – പിണറായി ചോദിച്ചു.

മലപ്പുറത്തെ ബിജെപി സ്ഥാനാർഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് വിസിയായ ആളാണ്. കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം, മാവേലിക്ക മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ യുഡിഎഫിന്റെ സംഭാവനകളാണ്. ബിജെപിക്ക് കേരളത്തില്‍ നാലില്‍ ഒന്നു സ്ഥാനാർഥികളെ നൽകിയത് യുഡിഎഫ് ആണെന്നും പിണറായി വിജയൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...