പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ഇപ്പോൾ പരസ്യ പ്രതിഷേധങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന ജനതയെ കൊഞ്ഞനം കുത്തിക്കൊണ്ട് അവരുടെ തന്നെ നികുതിപ്പണമെടുത്ത് തിന്നു കുടിച്ച് ധൂർത്തിന്റെ പരമോന്നതിയിൽ വിഹരിക്കുന്ന മുഖ്യമന്ത്രിയെ ശാപവാക്കുകളാൽ പൊതിയുകയാണ് ഇന്ന് ജനം.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ പിണറായി സർക്കാരിന്റെ അഴിമതിക്കഥകൾ വീണ്ടും ചർച്ചയാവുന്നു. എ ഐ ക്യാമറ വിവാദത്തിൽ മുഖ്യനെതിരെ പ്രതികരിച്ച ഒരു പ്രവാസി വനിതയുടെ ഓഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഷൈനി എന്ന യുവതി മുഖ്യനെ പൊളിച്ചടുക്കുന്ന ഓഡിയോ കേൾക്കാം ….