Connect with us

Hi, what are you looking for?

News

പിണറായിയുടെ കള്ളപ്പണ അക്കൗണ്ടുകൾ, ഉത്തരം മുട്ടി CPM

ഡൽഹി മുഖ്യമന്ത്രി കേജിരിവാൾ പയറ്റിയ രാഷ്ട്രീയ തന്ത്രമാണ് കേരളത്തിൽ പിണറായി വിജയനും പയറ്റുന്നത്. ഡൽഹിയിൽ എ എ പി പാർട്ടി മദ്യ നയത്തിന്റെ പേരിൽ കേജിരിവാളിന്റെ അനുഗ്രഹാശിസുകൾ കൊണ്ട് തടിച്ചു കൊഴുത്തെങ്കിൽ കേരളത്തിൽ പിണറായി ആവട്ടെ സി പി എമ്മിനെ നന്നായി കൊഴുപ്പിച്ചു കഴിഞ്ഞു. കേജിരിവാൾ പക്ഷെ ജനങ്ങളെ ദാരിദ്യത്തിലേക്ക് തള്ളിയെറിഞ്ഞില്ല. പിണറായി ആവട്ടെ ജനത്തെ കൊണ്ട് പിച്ച ചട്ടിവരെ എടുപ്പിച്ചു.

കേരളത്തിൽ സി പി എമ്മിന് വൻതോതിൽ കള്ളപ്പണ നിക്ഷേപവും ഭൂമികളും ഉണ്ടെന്നു നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നതാണ്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് തൃശൂർ ജില്ലയിൽ നിന്ന് മാത്രം കേരളം കൺകുളിർക്കെ പിന്നീട് കാണുന്നത്. സി പി എം കേരളത്തിൽ ഭരണം നടത്തുമ്പോൾ സിപി എം നേതാക്കൾ കൂട്ടത്തോടെ വ്യാജ രേഖകൾ ചമച്ച് കരുവന്നൂർ ബാങ്കിനെ കൊള്ളയടിച്ച സംഭവം കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച ഇ ഡി അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ പുറത്ത് വന്ന അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ സി പി എം കാരെല്ലാം കൊള്ളക്കാരാണോ? എന്ന ചോദ്യമാണ് ഉയർത്തുന്നത്.

തൃശൂർ ജില്ലയിൽ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുള്ള സി പി എമ്മിന്റെ, തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാത്തതും നികുതി അടക്കാത്തതുമായ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളുമായി ഇ ഡി യും ആദായ നികുതി വകുപ്പും നീങ്ങിയിരിക്കുകയാണ്. സി പി എമ്മിന്റെ കള്ളപ്പണ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ക്കെതിരേ നടപടി എടുക്കാൻ ഇ ഡിയും ആദായ നികുതി വകുപ്പും നടപടികൾ തുടങ്ങിയിട്ടുണ്ട്.

തൃശൂർ ജില്ലയില്‍ മാത്രം തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കാത്ത 81 അക്കൗണ്ടുകളാണ് സി പി എമ്മിന് ഉള്ളത്. ഈ അക്കൗണ്ടുകളിലുള്ള കോടികള്‍ക്ക് നികുതി അടച്ചിട്ടില്ല. ഈ അക്കൗണ്ടുകൾ കണക്കിൽ കാണിച്ചിട്ടില്ല. കണക്കില്‍പ്പെടാത്ത ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ കടുത്ത നടപടികളിക്ക് കേന്ദ്ര ഏജന്‍സികള്‍ നീങ്ങിയിരിക്കുകയാണ്.

തൃശൂർ ജില്ലയില്‍ മാത്രം സിപിഎം ഭരിക്കുന്ന 12 സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഇ ഡി കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അറിയിക്കുന്നത്. ഈ സഹകരണ ബാങ്കുകളിലും ഇ ഡി പരിശോധന നടത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തൃശൂർ ജില്ലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ ജില്ലകളിലും സി പി എമ്മിന് കള്ളപണ നിക്ഷേപങ്ങളും ഭൂമികളും ഉണ്ടെന്നാണ് പറയുന്നത്.

കറുവണ്ണൂരിൽ സി പി എം നേതാക്കൾ നിക്ഷേപകരെ കൂട്ടത്തോടെ ചതിച്ചിരിക്കെയാണ് രാജ്യം കണ്ട ഏറ്റവും വലിയ കരിമണൽ കുഭകോണത്തിന്റെ കഥകൾ കൂടി സി പി എമ്മിനെതിരെ കേരളത്തിൽ പുറത്ത് വന്നിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ആണ് വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കും സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലും തമ്മില്‍ നിയമവിരുദ്ധമായ പണമിടപാടുകള്‍ നടന്നതായി ആദ്യം കണ്ടെത്തുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. സേവനമൊന്നും നല്‍കാതെ എക്‌സാലോജിക്ക് സിഎംആര്‍എല്ലില്‍നിന്ന് അനധികൃതമായ പണം കൈപ്പറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള എസ്എഫ്‌ഐഒ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇ ഡിയുടെ കൊച്ചി യൂണിറ്റ് നടത്തുന്ന അന്വേഷണ പരിധിയില്‍ എക്‌സാലോജിക്കും സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെടും. എസ്എഫ്‌ഐഒയുടെ അന്വേഷണം തടയണമെന്ന വീണ വിജയന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇത് വീണക്കും പിണറായി വിജയനും വലിയ തിരിച്ചടി ഉണ്ടാക്കുന്നതായിരുന്നു.

വീണയുടെ കമ്പനി എക്‌സാലോജിക് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് വീണ നിയമ നടപടികൾക്കായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുന്നത്. ഇ ഡിയുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും വലിയ പ്രഹരമാണ്. എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പതിവ് സ്റ്റൈൽ പ്രതികരണങ്ങളുണ്ടായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ആദ്യത്തേതല്ലെന്നുമൊ ക്കെയായിരുന്നു മുഖ്യമന്ത്രി പറയുന്നത്.

വിദേശരാജ്യങ്ങളില്‍നിന്നുള്ള എതിര്‍പ്പുകള്‍ക്ക് കേന്ദ്രം വിലകൊടുക്കുന്നില്ലെന്ന ആരോപണവും മുഖ്യമന്ത്രി ഉയർത്തി കാട്ടി പിന്നെ താഴെ വെച്ചു. ഇ ഡി കൂലിപ്പണി ചെയ്യുകയാണെന്ന് പിണറായിയെ സന്തോഷിപ്പിക്കാൻ എം.വി. ഗോവിന്ദനും പറഞ്ഞു. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തിട്ട് ദിവസങ്ങളായി. അരവിന്ദ് കേജ്‌രിവാളിനെ കേസുമായി ബന്ധപെട്ടിപ്പോൾ സി ബി ഐ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിന് എല്ലാ മേൽനോട്ടവും വഹിക്കുന്നത്.പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ഇ ഡി ഇഎസ്‌ഐആര്‍ എന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നത്.

https://youtu.be/cOjdPvobpok?si=CpciirpU9cPK1z5D

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...