Connect with us

Hi, what are you looking for?

Kerala

മൈക്ക് ഒടിഞ്ഞതോ? മനപ്പൂർവം പിണറായി ഒടിച്ചതോ? ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം..

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച വേദിയിൽ മൈക്ക് ഒടിഞ്ഞുവീണത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് ഒടിഞ്ഞ് താഴെ വീണത്.

മുഖ്യമന്ത്രി പിണറായി വിജയനും മൈക്ക് സൈറ്റും തമ്മിലുള്ള കെമിസ്ട്രി ഇതിനു മുൻപും പലതവണ വിവാദമായിട്ടുള്ളതാണ്. മൈക്ക് പണി മുടക്കിയപ്പോൾ മുഖ്യമന്ത്രി കലിപ്പിലായ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇക്കുറി കോട്ടയത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ മൈക്ക് പണി മുടക്കിയിട്ടും വളരെ സൗമ്യനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരേ വേദിയിൽ രണ്ട് തവണയാണ് മൈക്ക് പണിമുടക്കിയത്. ആദ്യം മൈക്ക് ഒടിഞ്ഞു വീഴുകയും പിന്നാലെ മൈക്ക് സെറ്റിൽ നിന്നും പുക ഉയരുകയും ചെയ്തു. രണ്ട് സംഭവങ്ങളിലും മുഖ്യമന്ത്രി പ്രകോപിതനായില്ലെന്നതാണ് പ്രത്യേകത.

എന്നാലിക്കുറി മൈക്ക് താഴെ വീണതിൽ ചില ദുരൂഹതകൾ കോടി ഉയരുന്നുണ്ട്. പിണറായി വിജയൻ മൈക്ക് മനപ്പൂർവം ഓടിച്ചതാണെന്നാണ് ഉയരുന്ന ആക്ഷേപം . മുഖൈമണ്തരി സംസാരത്തിനിടെ ബലമായി മൈക്ക് പിടിച്ചു വളക്കുന്നതും മൈക്ക് ഒടിഞ്ഞു വീഴുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സാധാരണ ഗതിയിൽ വര്ഷങ്ങളായി മൈക്കുപയോഗിക്കുന്ന പിണറായിയെപ്പോലെയൊരാൾക് ഇത്തരത്തിൽ പിടിച്ചാൽ മൈക്ക് ഒടിഞ്ഞു വീഴുമെന്ന സാമാന്യ അറിവ് ഉണ്ടായിരിക്കേണ്ടതാണ്. പിടിയും മൈക്ക് എന്നാൽ ഒരു സ്റ്റാൻഡിൽ ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ് . അത് ഏതെങ്കിലും രീതിയിൽ വലയ്ക്കണമെങ്കിൽ തന്നെ മൈക്കിൽ സപ്പോർട്ട് കൊടുത്തുകൊണ്ട് ചെയ്യേണ്ടതാണ്. എന്നാലിവിടെ ഇത്തരത്തിൽ മൈക്ക് നോട് ബലപ്രയോഗത്തെ നടത്തിയ മുഖ്യമന്ത്രി മനപ്പൂർവം മൈക്ക് ഓടിച്ചതാണെന്ന് തന്നെ പറയേണ്ടി വരും.

മാത്രമല്ല ഈ മൈക്കിൽ വൈദ്യുതി ഉണ്ടെന്നും തനിക് ഷോക്ക് അടിക്കാനും ജീവഹാനി സംഭവിക്കാനും പോലും സാധ്യതയുണ്ടെന്നുമുള്ള വസ്തുതയും മുഖ്യൻ ഇവിടെ മറക്കുകയായിരുന്നു . എന്തായാലും ഇതിനു പിന്നാലെ മൈക്ക് സെറ്റിൽ നിന്നും പുക ഉയർന്നതാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവിടെ കൂടിയ ആളുകൾക്ക് ജീവന് ആപത്തൊന്നും സംഭവിക്കാതിരുന്നത് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാണെന്ന് പറയാതെ വയ്യ.

ഇതിനു മുൻപ് മുഖ്യന്റെ സംസാരം തടസ്സപ്പെടുത്തിയ മൈക്ക് സെറ്റിനെതിരെ കേസ് എടുത്ത് സംഭവം പോലും ഉണ്ടായിട്ടുണ്ട്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനായിരുന്നു പൊലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കാതെ ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി.

അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. മുൻപും പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മൈക്ക് തകരാറായിട്ടുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംഭവമായി ചിത്രീകരിച്ചു കേസെടുത്തിട്ടില്ല.

മൈക്ക് കേടായതിന് കേസെടുത്ത നടപടിയിൽ പരിഹാസവും പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സാങ്കേതിക പ്രശ്‌നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോൺഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എതിർവാദങ്ങളും ഉയരുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ഹൗളിങ് ഉണ്ടായത് മനഃപൂർവമല്ലെന്ന് മൈക്ക് ഉടമ രഞ്ജിത്തും വിശദീകരിച്ചിരുന്നു. വലിയ തിരക്കിൽ ബാഗ് തട്ടിയതിനെ തുടർന്നാണ് തകരാർ സംഭവിച്ചത്. ഇത് ഇത്ര വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ‘കെ സുധാകരൻ പ്രസംഗിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോഴെക്കും മുഖ്യമന്ത്രി പ്രസംഗിക്കാനായി എത്തി. അപ്പോഴെക്കും ചാനലുകാരും ഫോട്ടോഗ്രാഫർമാരും ഇടിച്ചുകയറി. ആ സമയത്ത് ഒരു ക്യാമറാമാന്റെ ബാഗ് കൺസോളിലോട്ട് വീണു. അങ്ങനെ അതിന്റെ ശബ്ദം ഫുൾ ആയപ്പോഴാണ് ഹൗളിങ് സംഭവിച്ചത്. പത്തുസെക്കൻഡിൽ പ്രശ്‌നം പരിഹരിച്ചു’ എന്നും രഞ്ജിത്ത് പറഞ്ഞു.

‘ആസമയത്ത് മൈക്ക് ഓപ്പറേറ്ററായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതിനു ഉപയോഗിച്ച് മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹൗളിങ് ഇത്ര വലിയ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്മോഹൻസിങ്, രാഹുൽ ഗാന്ധിയുടെ അടക്കം പരിപാടിയിൽ ഞാൻ മൈക്ക് നൽകിയിട്ടുണ്ട്’ എന്നും രഞ്ജിത്ത് പറഞ്ഞു.

ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയത്ത് ഇടതുമുന്നണിയുടെ പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് മൈക്ക് ഒടിഞ്ഞതും മൈക് സെറ്റിൽ നിന്ന് പുക ഉയർന്നതും . വേദിക്ക് താഴെ സദസ്സിൽ സ്ഥാപിച്ചിരുന്ന മൈക് സെറ്റിൽ നിന്നാണ് പുക ഉയർന്നത്. പുക കണ്ട് സദസ്സിലുണ്ടായിരുന്ന ജനം പരിഭ്രാന്തരായി. എന്നാൽ പ്രശ്‌നം വേഗത്തിൽ പരിഹരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി പ്രകോപിത നായില്ല. ഇപ്പോഴിതാ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന്റെ വിജയത്തിനായി തലയോലപ്പറമ്പിൽ സംഘടിപ്പിച്ച ഇടതുമുന്നണി യുടെ പ്രചാരണ പരിപാടിക്കിടിക്കിടയിലും മൈക്ക് വില്ലനായി.

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണെങ്കിലും മുഖ്യമന്ത്രി പ്രകോപിതനായില്ല. പിന്നീട് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. തുടർന്ന് സ്റ്റേജിലുണ്ടായിരുന്നവരാണ് ഓപ്പറേറ്ററുടെ സഹായത്തോടെ മൈക്ക് ശരിയാക്കിയത്. 5 മിനിട്ടോളം കാത്തുനിന്ന മുഖ്യമന്ത്രി മൈക്ക് നന്നാക്കിയ ശേഷം പ്രസംഗം തുടരുകയായിരുന്നു. ഇതിന് ശേഷമാണ് മൈക് സെറ്റിൽ നിന്ന് പുക ഉയർന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...