Connect with us

Hi, what are you looking for?

Crime,

മോദി കരുവന്നൂരിലേക്ക്, പിണറായിക്ക് നെഞ്ചിടിപ്പേറി, 15 ന് മെഗാ റോഡ് ഷോ

തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ചർച്ച വിഷയം കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റിലായപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കരുവന്നൂരിലേക്ക് പാഞ്ഞെത്തിയതും നേതാക്കളെ കണ്ടതും പിന്നാലെ ED അന്വേഷണത്തിന് എത്തിയതും സി പി എം ജില്ലാ സെക്രട്ടറി എം എം വര്ഗീസിനെയും PK ബിജു , PK ഷാജൻ എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും രഹസ്യ അക്കൗണ്ടിലെ പണം ED ക്ക് പിന്നാലെ എത്തിയ ആദായനികുതി വകുപ്പ് മരവിപ്പിച്ചതുമെല്ലാം കൊണ്ട് സംഭവ ബഹുലമാണ് കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ.

പാനൂരിൽ സി പി എം ലക്ഷ്യമിട്ട ഭീകരത എന്തെന്നറിയാൻ എൻ ഐ എ?

തൃശ്ശൂരിൽ BJP ക്ക് വേണ്ടി കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഹകാരി സംരക്ഷണ പദയാത്ര നടത്തുകയൊക്കെ ചെയ്തിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങൾ വന്ന് കരുവന്നൂർ ഒരല്പം പിന്നോട്ട് പോയി. എന്നാൽ വീണ്ടും കരുവന്നൂർ കേസ് ആളിക്കത്തിക്കാൻ ഒരുങ്ങുകയാണ് BJP . ഇതിന്റെ ഭാഗമായി 15ന് മോദിയെ കരുവന്നൂരിന് സമീപമുള്ള ഇരിങ്ങാല ക്കുടയിലേക്ക് എത്തിച്ച് പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് നേതാക്കൾ.

കരുവന്നൂരിൽ സാധാരണജനങ്ങളുടെ പണം കവർന്നതാണെന്ന പൊതുവികാരം മോദിയെ എത്തിച്ച് ആളിക്കത്തിക്കാനാണ് ബിജെപി ശ്രമം. 15ന് ആലത്തൂർ മണ്ഡലത്തിന്റെ ഭാഗമായുള്ള കുന്നംകുളത്ത് പ്രധാനമന്ത്രിയെ എത്തിച്ച് പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി സംസ്ഥാനനേതൃത്വം ആലോചിക്കുന്നത്. എന്നാൽ കുന്നംകുളത്തിന് പകരമായി ഇരിങ്ങാലക്കുടയിലേക്ക് മോദി എത്തണമെന്നാണ് ബിജെപി ജില്ലാ നേതൃത്വം ആഗ്രഹിക്കുന്നത്. ഇരിങ്ങാലക്കുടയിൽ നിന്നും കരുവന്നൂരിലേക്ക് മോദിയുടെ റോഡ് ഷോ നടത്താനും ആലോചനയുണ്ട്.

പാനൂരിൽ സി പി എം ലക്ഷ്യമിട്ട ഭീകരത എന്തെന്നറിയാൻ എൻ ഐ എ?

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ സിപിഎമ്മിനെ തിരെയും പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ കോൺഗ്ര സിനെതിരെയും പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്, കൗണ്‍സിലര്‍ പി.കെ.ഷാജൻ എന്നിവരെ ഇ.ഡി മണിക്കൂറുകളോളം ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ ഇനിയെന്ത് എന്ന ചോദ്യം സിപിഎമ്മിന് മുന്നിലുണ്ട്. പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക കൂടാതെ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ഫോണും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് മുന്‍നിര്‍ത്തിയുള്ള ഇഡി നീക്കത്തിന് തൃശൂര്‍ ലോക്സഭാ സീറ്റുമായി ബന്ധമുണ്ടെന്ന നിഗമനം പാര്‍ട്ടിയില്‍ ശക്തമാണ്. ബിജെപി ദേശീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം തൃശൂര്‍ സീറ്റ് ഒരു അഭിമാനപ്രശ്നമാണ്. നരേന്ദ്രമോദി അടുപ്പിച്ച് രണ്ട് തവണ വരുകയും റോഡ്‌ ഷോ വരെ നടത്തുകയും ചെയ്ത മണ്ഡലമാണ് തൃശൂര്‍. പക്ഷെ എങ്ങനെ ഇവിടെ ജയം എന്ന ചോദ്യമാണ് ബിജെപി ദേശീയ നേതൃത്വത്തിന് മുന്നിലുള്ളത്. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിന് മുകളില്‍ ഇഡി ചെലുത്തുന്ന അധിക സമ്മര്‍ദം ചര്‍ച്ചയാകുന്നത്.

തൃശൂരില്‍ ക്രൈസ്തവ സഭകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ഈ നീക്കം വിജയം കണ്ടില്ല. സുരേഷ് ഗോപി ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണ കിരീടം വീണുടഞ്ഞുഞ്ഞത് അശുഭകരമാണെന്ന പ്രചാരണം വ്യാപകമായിരുന്നു. കിരീടത്തില്‍ എത്ര സ്വര്‍ണം എന്ന ചോദ്യമുയർത്തി അത് വിവാദമാക്കുന്നതിൽ എതിർപക്ഷം വിജയിക്കുകയും ചെയ്തു. ഇതിലെല്ലാം പ്രതിരോധത്തിലായ സുരേഷ് ഗോപിക്ക് കിരീടദാനം തന്നെ തിരിച്ചടിച്ച അവസ്ഥയായിരുന്നു. ഈ രാഷ്ട്രീയസാഹചര്യത്തെ അതിജീവിക്കാൻ ബിജെപിക്കും സുരേഷ് ഗോപിക്കും പിന്നീട് കഴിഞ്ഞില്ല എന്ന പ്രതീതി വ്യാപകമാണ്.

പാനൂരിൽ സി പി എം ലക്ഷ്യമിട്ട ഭീകരത എന്തെന്നറിയാൻ എൻ ഐ എ?

കരുവന്നൂർ വിഷയത്തിൽ ആദ്യം ഇഡിയാണ് അന്വേഷണം നടത്തിയതെങ്കിലും ഇപ്പോൾ ആദായനികുതി വകുപ്പാണ് കടുത്ത നീക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്. ഇന്നലെ ആദായ നികുതി റിട്ടേണിൽ കാണിച്ചില്ലെന്ന് കാട്ടി സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ 9.5 കോടിയുടെ നാല് അക്കൗണ്ടുകളാണ് അവർ മരവിച്ചിപ്പത്. വിവിധ ആവശ്യങ്ങൾക്കായി ആരംഭിച്ച ഈ അക്കൗണ്ടുകളിൽ ഒരു കോടിയുടെ സ്ഥിര നിക്ഷേപമടക്കം 10.5 കോടിയാണ് ഉണ്ടായിരുന്നത്. ഈ മാസം രണ്ടിന് ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പിൻവലിച്ചിരുന്നു. നിലവിൽ 9.5 കോടിയാണ് അക്കൗണ്ടിലുള്ളത്. പണത്തിന്റെ സ്രോതസ് അടക്കം വ്യക്തമാക്കാതെ, പിൻവലിച്ച ഒരു കോടി ചെലവഴിക്കരുതെന്ന് ആദായ നികുതി വകുപ്പ് നിർദ്ദേശിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി നടപടിക്ക് പിന്നാലെയുള്ള ആദായ നികുതി വകുപ്പിന്റെ നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി.

കരുവന്നൂർ വിഷയത്തിൽ ചോദ്യംചെയ്യലിനായി മുൻ എംപി പികെ ബിജുവിനെയും സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെയും വീണ്ടും ഇഡി വിളിപ്പിച്ചിട്ടുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് നീക്കം എന്നാണ് അറിയുന്നത്. നേരത്തേ വിളിച്ചുവരുത്തിയപ്പോൾ ചില ചോദ്യങ്ങൾക്ക് എം.എം.വർഗീസ് വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നാണ് ഇഡി കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ തങ്ങളെ ഏതുവിധേയനേയും വേട്ടയാടുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് സിപിഎം പറയുന്നത്. ഇതിന് ജനങ്ങൾ മറുപടി നൽകുമെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...