Connect with us

Hi, what are you looking for?

Crime,

പാനൂർ ബോംബ് സ്ഫോടനം, നാല് പേർ കസ്റ്റഡ‍ിയിൽ, ഇന്റലിജൻസ് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ . പാനൂർ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ മെല്ലെപ്പോ ക്കെന്ന് പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസ്. നി‍ര്‍മ്മാണത്തിനി ടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസിന് ആദ്യം നിർദേശം ഉണ്ടായിരുന്നില്ല. എഫ്ഐആറിൽ രണ്ട് പേരുടെ പേരുകൾ മാത്രമാണു ഉൾപ്പെടുത്തിയിരുന്നത്. പൊലീസ് അന്വേഷണത്തെ കുറിച്ചും യുഡിഎഫ് അടക്കം വ്യാപകമായി പരാതി ഉയ‍ര്‍ത്തിയതോടെയാണ് പോലീസ് അന്വേഷണത്തിനായി ഇറങ്ങുന്നത്.

സംഭവത്തിൽ നാല് പേർ പോലീസ് കസ്റ്റഡ‍ിയിൽ ആയിട്ടുണ്ട്. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് പേരും സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് എന്നാണു പോലീസ് പറയുന്നത്. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട്‌ നിന്നാണ് പിടികൂടുന്നത്. ബോംബ് നിർമാണത്തിൽ ഉൾപ്പെട്ട എട്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

തെര‍ഞ്ഞെടുപ്പ് കാലത്ത് ബോംബ് നിര്‍മ്മാണം യുഡിഎഫ് അടക്കം ച‍ര്‍ച്ചയാക്കിയതോടെ അന്വേഷണം കടുപ്പിക്കാൻ പൊലീസ് തയ്യാറായത്. വിഷയം വിവാദമായതോടെ പ്രതികൾ ബോംബ് നിർമ്മിക്കുമെന്ന് 4 മാസം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു വെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ബോംബ് നിർമിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിച്ചിരിക്കുന്നത്.
ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെടുന്നത്. മൂളിയന്തോട് നിർമാണത്തിലിരുന്ന വീട്ടിൽ ബോംബുണ്ടാക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം.

സംഘത്തിൽ ഉള്ളവരിൽ രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെ ന്നാണ് വിവരമെങ്കിലും ഏക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷെറിൻ, ഗുരുതരമായി പരിക്കേറ്റ വിനീഷ് എന്നിവരെ മാത്രമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തികളെ അപായപ്പെടുത്തണമെന്ന ഉദേശത്തോടെ ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പരിക്കേറ്റവർ കോഴിക്കോടും പരിയാരത്തും ചികിത്സയിലുണ്ടെ ങ്കിലും ഇതുവരെ ഇവരെ പ്രതി ചേർത്തിട്ടില്ല.

ലോട്ടറി കച്ചവടക്കാരനായ മനോഹരന്‍റെ പണി പൂർത്തിയാകാത്ത വീട്ടിലാണ് വെള്ളിയാഴ്ച വെളുപ്പിന് സ്ഫോടനമുണ്ടാവുന്നത്.
അയൽക്കാരനായ വിനീഷ് സുഹൃത്ത് ഷെറിൻ വിനോദ്, അക്ഷയ് എന്നിവർക്കാന് ഗുരുതരമായ പരിക്കേറ്റത്. നെഞ്ചിലും മുഖത്തും ചീളുകൾ തെറിച്ചുകയറിയ ഷെറിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ബോംബ് നിർമിക്കാൻ എല്ലാ സൗകര്യങ്ങളൊരുക്കിയെന്ന് കരുതുന്ന, പരിക്കേറ്റ വിനീഷ് സിപിഎം പ്രവർത്തകനാണ്.

എന്നാൽ സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതികളാണ് സ്ഫോടനത്തിൽ പരിക്കേറ്റവർ. ക്വട്ടേഷൻ സംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ട്. എന്നാൽ സി പി എമ്മിന്റെ സ്വാധീനമേഖലയിൽ, പാർട്ടിയുമായി നേരത്തെ ബന്ധമുണ്ടാ യിരുന്നവർ, പാർട്ടി പ്രാദേശിക നേതാവിന്‍റെ മകനുൾപ്പെടുന്ന സംഘം എന്തിനാണ് ബോംബ് നിർമ്മിച്ചതെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. അതേസമയം, പാനൂരിലെ ബോംബ് സ്ഫോടനത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവർത്തിച്ചു. പാർട്ടി സഖാക്കളെ അടിച്ച കേസിലെ പ്രതികളാണ് ബോംബ് നിർമാണത്തിൽ ഏർപ്പെട്ടവർ എന്നും, വളരെ മുൻപേ തന്നെ അവരെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുള്ളതാണെന്നും പറഞ്ഞ ഗോവിന്ദൻ, മരണപ്പെട്ട ആൾ അടക്കം മൂന്നു പേരും പാർട്ടി പ്രവർത്തർ അല്ലെന്നു പറഞ്ഞിട്ടില്ല. കേരളത്തിൽ പാർട്ടിക്ക് ആയുധമുണ്ടാക്കേണ്ട എന്തുകാര്യമാണ് എന്നാണു സി പി എം സംസ്ഥാന സെക്രട്ടറി ചോദിച്ചിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...