Connect with us

Hi, what are you looking for?

India

പാക്ക് അധീന കശ്മീർ ഇന്ത്യക്ക് സ്വന്തം, രാജ്യത്തിൻറെ അവിഭാജ്യ ഘടകം – അമിത് ഷാ

ന്യൂഡൽഹി . പാക്ക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘പാക്ക് അധീന കശ്മീരിൽ താമസിക്കുന്ന മുസ്‌ലിംകളും ഹിന്ദുക്കളും ഇന്ത്യക്കാരാണ്. ആ ഭൂമി ഇന്ത്യയുടേതാണ്. അതു തിരികെപ്പിടിക്കുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും എല്ലാ കശ്മീരികളുടെയും ലക്ഷ്യമാണ്’ ബിജെപിയും പാർലമെന്റും പാക്ക് അധീന കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായാണ് കരുതുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ അനേകമാളുകൾ കശ്മീരിലേക്ക് എത്തി കശ്മീരികളുടെ നിലനിൽപ്പിനു ഭീഷണിയാകും എന്നൊക്കെയുള്ള കഥകളാണ് പ്രചരിച്ചിരുന്നത്. അതെല്ലാം ഇപ്പോൾ പൊളിഞ്ഞു. ആർട്ടിക്കിൾ 370ന്റെ നിഴലിലാണു വിഘടനവാദം ശക്തിപ്രാപിച്ചത്. അതാണ് കശ്മീരിലെ യുവജനതയെ ഭീകരപ്രവർത്തനങ്ങളിലേക്ക് എത്തിച്ചത്. പാക്കിസ്ഥാൻ ഈ സാഹചര്യം കഴിഞ്ഞ നാലു ദശകമായി ഉപയോഗപ്പെടുത്തി. 40,000ൽ അധികം യുവാക്കളുടെ ജീവനാണ് നമുക്ക് നഷ്ടമായത് – അമിത് ഷാ പറഞ്ഞു.

‘ഇന്നു കശ്മീർ പുരോഗതിയുടെ പാതയിലേക്കു മുന്നോട്ടുപോകുക യാണ്. ഭീകരതയുടെ അവസാനമായി. കല്ലേറ് പൂർണമായി ഇല്ലാതായി. അഴിമതിയെ നേരിടാൻ അഴിമതി വിരുദ്ധ ബ്യൂറോ തുടങ്ങി. ഇതോടെ ജനങ്ങളുടെ പണം ജനങ്ങളിലേക്കു തന്നെ എത്തും’ – അമിത് ഷാ പറഞ്ഞു.

റദ്ദാക്കിയ ആർട്ടിക്കിൾ 370നെക്കുറിച്ച് തെറ്റായ വിവരമാണ് കശ്മീർ താഴ്‌വരയിലെ ജനങ്ങൾക്കു നൽകി കൊണ്ടിരുന്നത്. ‘ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ കശ്‌മീരികളുടെ സംസ്കാരത്തിനും ഭാഷയ്ക്കും സ്വത്വത്തിനും നേർക്കു ഭീഷണി ഉയരുമെന്നൊക്കെ പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ അതു പിൻവലിച്ചിട്ട് അഞ്ചു വർഷമായി, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കശ്മീർ സ്വദേശികൾ ഇന്നു സ്വതന്ത്രരാണ്. കശ്മീരിലെ ഭാഷയുടെ പ്രാധാന്യവും ഭക്ഷണ സംസ്കാരവും ഇപ്പോൾ വർധിച്ചു. കശ്മീരിലെ വിനോദസഞ്ചാര മേഖലകളിലേക്കു സഞ്ചാരികൾ എത്തുന്നു – അമിത് ഷാ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...