Connect with us

Hi, what are you looking for?

Crime,

കരുവന്നൂർ സഹകരണ ബാങ്ക് കൊള്ള: ഇ ഡി യുടെ കൈയ്യിൽ എന്തൊക്കെ തെളിവുകൾ ഉണ്ടെന്നറിയാൻ സി പി എം കള്ളന്മാരുടെ വയറ്റിൽ തീ

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പു കേസിൽ ഇ.ഡിയുടെ കസ്റ്റഡിയിൽ ഉള്ള രേഖകൾ എന്തൊക്കെയെന്നറിയാൻ കരുവന്നൂരിൽ കൊള്ളക്ക് ചുക്കാൻ പിടിച്ച സി പി എം നേതാക്കൾക്ക് വ്യഗ്രത കൂടി. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന അവസ്ഥയിൽ സി പി എം കള്ളന്മാർക്ക് രക്ഷക്കുള്ള മാർഗങ്ങൾ ആലോചിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണയായി വിജയന്റെ സന്ദർശനം കഴിഞ്ഞതോടെ ഇ.ഡിയുടെ കസ്റ്റഡിയിലുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരി ക്കുകയാണ്.

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് വിചാരണക്കോടതിക്കും ഇ.‍ഡിക്കും നിർദേശം നൽകണമെന്നാണ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പിഎംഎൽഎ കോടതി നേരത്തെ തള്ളിയിരുന്നതാണ്. ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയതിനാൽ വിചാരണക്കോടതി നടപടി നിയമവിരുദ്ധമെന്നാണ് പിണറായി സർക്കാർ പാർട്ടിയിലെ കള്ളന്മാരുടെ രക്ഷക്കായി കോടതിയിൽ പറഞ്ഞിരിക്കുന്നത്.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം നീണ്ടു പോകുന്നതിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഹൈക്കോടതി വിമർശനം ഉയർത്തിയത് മുതലാക്കി,ഇ ഡി ക്കെതിരെ കോടതി ഉത്തരവ് ഉണ്ടാക്കുകയാണ് ഇതിന്റെ പിന്നിലെ ഗൂഢ ലക്‌ഷ്യം. കേസ് നീണ്ടു പോകുന്നതിനെക്കുറിച്ച് കേസിൽ എന്താണ് ഇ.ഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാൻ പാടില്ലെന്നുമായിരുന്നു മാർച്ച് 18 ന് ഹൈക്കോടതി പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...