Connect with us

Hi, what are you looking for?

Crime,

മോസ്‌കോ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്ത് ഐഎസ്

മോസ്കോ . റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്ത് ഐഎസ്. റഷ്യയിൽ ഭീകരവാദ സംഘടനയായ ഐഎസ്ഐഎസ്-കെ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതോടെ പുറത്ത് വന്നിട്ടുണ്ട്. രണ്ട് വർഷമായി ഭീകര സംഘടനയായ ഐ എസ് റഷ്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് വിവരം.

ഐഎസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ അമാകാണ് വെള്ളിയാഴ്ച ടെലിഗ്രാമില്‍ പ്രസിദ്ധീകരിച്ച ഹ്രസ്വ പ്രസ്താവനയില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തതായി വ്യക്തമാക്കിയത്. എന്നാല്‍, ഈ വാദത്തെ പിന്തുണയ്‌ക്കുന്ന തെളിവുകളൊന്നും ഐസ് നല്‍കിയിട്ടില്ല. സമീപകാലത്ത് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ ഐഎസ് ശക്തമായ എതിർത്തിരുന്നു. ഐഎസ്ഐഎസ്-കെ കഴിഞ്ഞ രണ്ട് വർഷമായി റഷ്യയെ നോട്ടമിട്ടിരിക്കുകയാണ്. പുടിനെ നിരന്തരമായി വിമർശിക്കുന്നുവെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ സൗഫാൻ സെൻ്ററിലെ കോളിൻ ക്ലാർക്ക് പറഞ്ഞു.

മുസ്ലീങ്ങളെ സ്ഥിരമായി അടിച്ചമർത്തുന്ന പ്രവർത്തനങ്ങളിൽ റഷ്യ പങ്കാളിയാണെന്നാണ് ഐഎസ്ഐഎസ്-കെ കരുതുന്നത്. അതുകൊണ്ടാണ് റഷ്യക്കെതിരെ ഐഎസ് ഭീകരാക്രമണം നടത്തിയതെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള വിൽസൺ സെൻ്ററിലെ മൈക്കൽ കുഗൽമാൻ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ ആക്രമണം ഉണ്ടാവുന്നത്. ഭീകരാക്രമണത്തില്‍ 62 പേര്‍ മരിച്ചുവെന്നാണ് നിലവിലെ വിവരം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ ബാന്‍ഡായ പിക്‌നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്‌പ്പ് ഉണ്ടാവുന്നത്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിലാണ് അഞ്ചോളം വരുന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്.

യന്ത്രത്തോക്ക് ഉപയോ​ഗിച്ചുള്ള വെടിവയ്പിൽ 62 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. 2 തവണ സ്ഫോടനവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ ഒരാൾ പിടിയിലായതായും റിപ്പോർട്ടുണ്ട്. വെടിവയ്‌പ്പിന് പിന്നാലെ ഹാളിനകത്ത് സ്‌ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തീയണക്കുന്നത്. സംഭവത്തെ ഇന്ത്യയും യുഎസ്സും ഉള്‍പ്പെടെ അപലപിച്ചിട്ടുണ്ട്.

ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലാണ് സംഗീത പരിപാടി നടന്നത്. വെടിവയ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ആറായിരത്തോളം പേർ ഉണ്ടായിരുന്നു. വാരാന്ത്യത്തിൽ നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്‌കോ മേയര്‍ അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...