Connect with us

Hi, what are you looking for?

Crime,

സ്വപ്ന സത്യവും UAE യിലെ റിഫൈനറിയും സ്വർണ്ണക്കടത്തും പുറത്ത് വന്നാൽ പിണറായിയും കുടുംബവും പെടും

ഇതിപ്പോൾ പെൻഷൻ സംരംഭങ്ങളുടെ കാലമാണ്. പക്ഷെ ഈ പെൻഷൻ സംരംഭങ്ങൾ എല്ലാം സി പി എമ്മുകാരുടെ ആണെന്ന് മാത്രം. അതെല്ലാം അവർക്ക് തലവേദനയാകുന്ന കാലഘട്ടമാണ് ഇത് എന്ന് വ്യക്തം. നേതാക്കളുടെ ഭാര്യമാർക്ക് മാത്രം എവിടുന്നെടോ ഇത്രമാത്രം പെൻഷൻ തുക കിട്ടുന്നത്. അതൊരു മനസിലാകാത്ത ചോദ്യമാണ്. ഇതിപ്പോൾ EP ജയരാജന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യമാർക്കാണ് ഇതിനും മാത്രം പെൻഷൻ കിട്ടിയത് എന്നതും ഓർക്കണം. ഇതെല്ലം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇവരെ കുഴയ്ക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ ആരംഭിച്ച ഐടി കമ്പനിയായ എക്സാലോജിക്കും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള കണ്ണൂർ മൊറാഴയിലെ റിസോർട്ടായ വൈദേകവും. ഭാര്യമാർ വിരമിച്ചപ്പോൾ ലഭിച്ച പണമാണ് ഈ സംരംഭങ്ങളിൽ നിക്ഷേപിച്ചതെന്നാണ് ഇരു നേതാക്കളുടെയും വിശദീകരണം.

രണ്ടു സ്ഥാപനങ്ങൾക്കെതിരെയും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആരംഭിച്ചെങ്കിലും സിപിഎം–ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായി ഒതുക്കിയെന്ന ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുമുണ്ട്. വീണയുടെ കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ച് 2021ൽ തന്നെ കേന്ദ്ര ഏജൻസികൾക്ക് കൃത്യമായ വിവരം ലഭിച്ചിട്ടും അന്വേഷണവും നടപടിയുമുണ്ടായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.

സിപിഎം നേതാക്കളുടെയും ഉറ്റവരുടെയും സ്വത്തു വിവരങ്ങളും സംരംഭങ്ങളും പാർട്ടിയെ അറിയിച്ചിരിക്കണമെന്നാണ് പാർട്ടി മാർഗരേഖ. എന്നാൽ പിണറായിയോ ജയരാജനോ ഈ സംരംഭങ്ങൾ സംബന്ധിച്ചു പാർട്ടിക്കു വിശദാംശങ്ങൾ നൽകിയതായി വിവരമില്ല. വീണ എകെജി സെന്റർ മേൽവിലാസമാക്കി ബെംഗളൂരുവിൽ കമ്പനി റജിസ്റ്റർ ചെയ്തതെങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമില്ല.

പിണറായി വിജയനുമായും ഇ.പി.ജയരാജനുമായും ബന്ധപ്പെട്ടു ‘ബിസിനസ്’ ആരോപണങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് വിദേശത്ത് വൻ ബിസിനസ് സംരംഭങ്ങളുണ്ടെന്നും ഇ.പി.ജയരാജന്റെ മകൻ ജെയ്സണ് യുഎഇയിലെ റാസൽഖൈമയിൽ ഇന്ധന റിഫൈനറിയുണ്ടെന്നും ആരോപിച്ചത് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആണ്. തെളിവുകൾ കയ്യിലുണ്ടെന്നു സ്വപ്ന പറഞ്ഞിട്ടും അതു നിഷേധിക്കാനോ നിയമ നടപടിക്കോ ഇരു നേതാക്കളും തയാറായില്ല.

യു എ ഇയിലെ ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിന് സഹായം തേടി ജയ്‌സണ്‍ താനുമായി ചര്‍ച്ച നടത്തി. ജയ്‌സണുമായി ദുബായില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ ചിത്രവും പുറത്തുവന്നിട്ടു ണ്ടെന്നും സ്വപ്‌ന സുരേഷ് അന്നാളിൽ തന്നെ പറഞ്ഞിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലീസിന് ക്യാമറകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണ് ജയ്‌സണ്‍ ചര്‍ച്ച നടത്തിയത്. ഇക്കാര്യത്തെ കുറിച്ച് ഇ പി ജയരാജനും അറിയാമാ യിരുന്നെന്നും ആഭ്യന്തര വകുപ്പിന് ഇതില്‍ നിന്നും ഒഴിവാക്കി സ്വന്തം നിലയ്ക്ക് ചെയ്യാനാണ് ജയ്‌സണ്‍ തീരുമാനിച്ചതെന്നും സ്വപ്‌ന പറയുന്നു.

ഇതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് വന്നത്. ഇതിന് ശേഷം ഇടപാടിന് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറയുന്നു. മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ പി ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഈ ബന്ധത്തിലെ പുതിയ വാർത്തകളും പുറത്തുവന്നിരുന്നു. അത് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ബന്ധമുണ്ടെന്ന രീതിയിലേക്ക് വരെ തെളിവുകൾ പുറത്തു വന്നിരുന്നു. എന്ത് തന്നെയായാലും EP ക്കും പിണറായിക്കും കണക്കിൽ പെടാത്ത സ്വത്തുക്കൾ ഉണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞ കാര്യമാണ്.

ഇതിന്റെയെല്ലാം കേസുകൾ ഇവരെ ഇപ്പോൾ വിടാതെ പിന്തുടരുന്നുമുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഇവർ ഒന്നും വെളിപ്പെടുത്താൻ തയ്യാറുമല്ല. വീണയുടെയും പിണറായിയുടെയും കേസുകളാണ് കുറച്ചു നാളുകളായി കേട്ടുവന്നിരുന്നത്. EP യുടെ വിവാദം താഴ്ന്നു നിൽക്കുകയാണ്. എന്നാൽ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി BJP സ്ഥാനാർത്ഥികളെ പുകഴ്ത്തി EP പറഞ്ഞതോടെയാണ് EP യെകുറിച്ചു റിസോർട്ട് വിവാദം പുറത്തുവന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...