ന്യൂ ഡൽഹി . ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതിയുടെ ഉത്തരവ്. ജാർഖണ്ഡിലെ പ്രത്യേക കോടതിയുടേതാണ് ഈ ഉത്തരവ്. 2018ല്‍ രാഹുൽ ഗാന്ധി നടത്തിയ ‘കൊലയാളി’ പരാമർശത്തിലാണ് കോടതിയുടെ നടപടി.
ഈ മാസം 27ന് ഹാജരാകാനാണ് രാഹുലിനോട് കോടതിയുടെ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനെതിരെ ബിജെപിയുടെ പ്രാദേശിക നേതാവായ പ്രദാപ് ഷെട്ടാരിയ കൊടുത്ത കേസിലാണ് കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടിയുള്ള രാഹുൽ ഗാന്ധിയുടെ അപേക്ഷ തള്ളി കൊണ്ടാണ് 27ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനം മുംബൈയില്‍ നടക്കുകയാണ്. ഇതിനോടനുബന്ധമായി ഇന്ത്യാസഖ്യം ഒത്തുചേരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇടതുനേതാക്കള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.