Connect with us

Hi, what are you looking for?

India

‘പ്രിയപ്പെട്ട കുടുംബാംഗങ്ങളേ’ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ തുറന്ന കത്ത്. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രസർക്കാറിന്റെ ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ജനങ്ങളുടെ നിർദ്ദേശവും പിന്തുണയും കത്തിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ‘പ്രിയപ്പെട്ട കുടുംബാംഗങ്ങളേ’ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടയിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്.

‘ജനങ്ങളുടെ ജീവിതത്തിൽ സംഭവിച്ച പരിവർത്തനമാണ് കഴിഞ്ഞ 10 വർഷത്തിനിടെയുള്ള നമ്മുടെ സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടം. ദരിദ്രരുടെയും കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ജീവിതനിലവാരം ഉയർത്താൻ നിശ്ചയദാർഢ്യമുള്ള ഒരു സർക്കാർ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങളാണ് ഈ പരിവർത്തനത്തിന് കാരണം’ എന്നും പ്രധാനമന്ത്രി തൻ്റെ കത്തിൽ കുറിച്ചിരിക്കുന്നു. ഒപ്പം കേന്ദ്രം നടപ്പിലാക്കിയ പദ്ധതികളുടെ വിജയവും കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള വീടുകള്‍, എല്ലാവര്‍ക്കും വൈദ്യുതി, വെള്ളം, എല്‍പിജി ലഭ്യത, ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ചികിത്സ, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജന വഴി സ്ത്രീകള്‍ക്ക് സഹായം തുടങ്ങിയവ സാധ്യമായത് സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം കൊണ്ട് മാത്രമാണെന്നും, സാസ്‌കാരിക പൈതൃകവും ആധുനികതയും നിലനിർത്തിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും കത്തിൽ മോദി പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...