Connect with us

Hi, what are you looking for?

Kerala

‘ആലപ്പുഴയിൽ തീക്കാറ്റായി ശോഭ സുരേന്ദ്രൻ എന്ന പോരാളി’

കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളില്‍ ശോഭയുടെ വിമര്‍ശ നത്തിന്റെ ചൂടിന്റെ കയർപ്പ് നുണയാത്തവരാരുമില്ല. വിശ്വാസ ത്തിന് നേരെയുള്ള കമ്മ്യൂണിസ്റ്റ് കടന്നു കയറ്റത്തിനെതിരെയും മനുഷ്യന്റെ ആത്മാഭിമാനത്തിനെതിരെയുള്ള വെല്ലുവിളിക ൾക്കെതിരെയും, അനീതിക്കും അഴിമതിക്കും എതിരെയും ശോഭാ സുരേന്ദന്‍ എന്ന പോരാളിയെ കേരളം എന്നും കണ്ടിട്ടുണ്ട്. സമര മുഖങ്ങളിൽ തീക്കാറ്റായി ഇരമ്പുന്ന തേരാളിയാണ് ശോഭ സുരേന്ദ്രൻ.

സത്യം ശക്തമായി തുറന്നടിക്കുക എന്നത് ശോഭയുടെ നയമാണ്. കേരളത്തിലെ പൊതുമണ്ഡലത്തിലെ വനിതാ നേതാക്കളില്‍, ജനപ്രതിനിധിയാകാതെ ആദ്യ പട്ടികയില്‍ ഇടംപിടിച്ച ശോഭ സുരേന്ദ്രനെ പോലൊരു നേതാവില്ല. ജനകീയ പ്രശ്നങ്ങളിലെ ഇടത് വലത് ഒത്തുതീര്‍പ്പുകള്‍ ആയാലും, ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ഇടതു സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചപ്പോഴും, പിണറായിയുടെ കുടുംബത്തിന്റെ അഴിമതി കഥകളുടെ കാര്യത്തിലും, മീശവിവാദത്തിലൂടെ ഹിന്ദുസ്ത്രീകളെ അപമാനി ച്ചപ്പോഴും, ഗണപതി ഭഗവാനെ മിത്ത് എന്ന് പറഞ്ഞ് സ്പീക്കര്‍ ഷംസീര്‍ അവഹേളിച്ചപ്പോഴുമൊക്കെ ശോഭ സുരേന്ദ്രൻ എന്ന വനിതാ നേതാവിന്റെ പ്രതികരണത്തിന്റെ മൂർച്ച എത്രത്തോളം ഉണ്ടെന്നു കേരളം നേരിൽ കണ്ടിട്ടുമുണ്ട്.

കാളിയും, ദുര്‍ഗയുമാണെന്നെ നയിക്കുന്നതെന്ന് പറഞ്ഞിട്ടുള്ള ശോഭാ സുരേന്ദ്രന്റെ പല പ്രസംഗങ്ങളിലും ആ ശക്തികളുടെ പ്രഭാവമാണ് പലപ്പോഴും പ്രതിഫലിക്കാറുള്ളത്. ആലപ്പുഴയ്‌ക്ക് വേണ്ടത് മോദിയുടെ ഗ്യാരന്റിയാണെന്നാണ് ആലപ്പുഴയിൽ ലോക സഭ തിരഞ്ഞെടുപ്പി നായി പ്രചാരണത്തിനിറങ്ങുമ്പോൾ ശോഭ പറഞ്ഞത്. അതിപ്പോൾ ആലപ്പുഴക്കാർ ഏറ്റെടുത്തിരിക്കുകയാണ്.

തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഒരു കര്‍ഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച ശോഭയുടെ കുട്ടിക്കാലം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. ദുരിതങ്ങളോട് പടപൊരുതി ജീവിതത്തില്‍ ജയിച്ചു കയറുകയായിരുന്നു അവർ. കഷ്ടപ്പാടുകൾക്കിടയിൽ പോലും പഠനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമെല്ലാം ശോഭ സജീവമായിരുന്നു. അച്ഛന്റെ മരണത്തോടെയായിരുന്നു കഷ്ടപ്പാടുകളുടെ വേലിയേറ്റം. ബാലഗോകുലത്തിലും എബിവിപിയിലും പ്രവര്ത്തിച്ചാല് ശോഭ സുരേന്ദ്രൻ ബി ജെ പി യിൽ എത്തുന്നത്. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ എന്നും നേരിട്ട് കാട്ടി കൊടുത്ത അമ്മയാണ് ശോഭയ്‌ക്ക് റോള്‍ മോഡലും കരുത്തും.

1995ല്‍ യുവമോര്‍ച്ചയിലൂടെ രാഷ്‌ട്രീയ രംഗത്തേക്ക് എത്തിയ ശോഭ സുരേന്ദ്രൻ, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരിക്കെ 2004ല്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയി. പിന്നീട് രണ്ട് ടേമില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ശോഭ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നിട്ടുണ്ട്. തുടർന്ന് ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു ശോഭ ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്.

2004ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിലായിരുന്നു കന്നി ശോഭയുടെ കന്നി അങ്കം. പിന്നീട് രണ്ട് തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുള്ള ശോഭ സുരേന്ദ്രൻ, ആ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തി. ലോക്‌സഭയിലേക്കുള്ള കന്നിയങ്കം 2014ല്‍ പാലക്കാട് നിന്നായിരുന്നു. അവിടെ 2009ലെ 60000 ബിജെപി വോട്ടുകള്‍ 1,38,688 ആക്കി ഉയര്‍ത്താനുമായി. അടുത്ത ലോക്‌സഭാ പോരാട്ട വേദി ആറ്റിങ്ങല്‍ ആയിരുന്നു. 2014ലെ 90000 എന്ന വോട്ട് 2,48,688 ആയി വര്‍ധിച്ചു. ഇത്തവണ ആലപ്പുഴയിൽ മത്സരിക്കുന്ന ശോഭ സുരേന്ദ്രൻ വിജയത്തില്‍ കുറഞ്ഞൊന്നും ലക്‌ഷ്യം വെക്കുന്നില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...