Connect with us

Hi, what are you looking for?

Kerala

പിണറായിയുടെ രാജി വേണം, ജനം ഇനി ക്ലിഫ്‌ഹൗസിലേക്ക്?

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ തൊട്ടിത്തരവും ചെയ്തത് താനാണല്ലോ മുഖ്യമന്ത്രി അതുകൊണ്ട് താൻ ചെയ്യുന്ന തൊട്ടിത്ത രങ്ങൾ ഒളിപ്പിക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെയാണ്. എന്നാൽ അതാണ് ഇപ്പോൾ പൊട്ടിപ്പാളീസായിരിക്കുന്നത്. ഇതിലിപ്പോ പിണറായിയുടെ ഏറ്റവും വലിയ പാരയായി മാറിയിരിക്കുന്നത് മകൾ വീണ വിജയനാണ്. എല്ലാം വളരെ വിദഗ്ധമായി പൂഴ്ത്തി വച്ചതാണ്. പക്ഷെ ശത്രുക്കളാണ് മക്കളായി ജനിക്കുക എന്നത് സത്യമായി തീർന്ന അവസ്ഥയാണ് ഇപ്പോൾ പിണറായിക്കുള്ളത്.

നാട്ടിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിലക്കയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി പൊതുജനം പൊറുതിമുട്ടി ഇരിക്കുകയാണ്. ജീവിക്കാൻ ഗതിയില്ലാത്ത അവസ്ഥ. അപ്പോഴാണ് അച്ഛനും മകളും ചേർന്ന് നടത്തിയ കുംഭകോണത്തിന്റെ വാർത്തകൾ വരുന്നത്. പൊതുജനം എങ്ങനെ അടങ്ങിയിരിക്കാനാണ്. ലക്ഷങ്ങ ളാണ് സഹസ്രകോടികളുടേതാണ് കുംഭകോണം. എന്നിട്ടും ഒരുളുപ്പുമില്ലാതെ ആ മുഖ്യമന്ത്രിക്കസേരയിൽ ഞെളിഞ്ഞി രിക്കുകയാണ്.

കഴിഞ്ഞ ദിവസവും മുഖ്യന് എതിരെയുള്ള ചില തെളിവുകൾ മാത്യു കുഴൽനാടൻ എം എൽ എ ഇന്നലെയും പുറത്തു വിട്ടിരുന്നു. ഇതുകൂടി കേട്ടതോടെ പൊതുജനം വിറളി പിടിച്ചിരിക്കുകയാണ്. ശശിധരൻ കർത്തായുടെ കേരള റെയർ എ‍ർത്ത്സ് ആൻഡ് മിനറൽസ് ലിമിറ്റഡിന്റെ (കെആർഇഎംഎൽ) ആലപ്പുഴയിലെ മിനറൽ കോംപ്ലക്സ് പദ്ധതിക്കായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ വഴിവിട്ട് ഇടപെട്ടു എന്നതായിരുന്നു മാത്യു കുഴൽനാടന്റെ ഇന്നലത്തെ പ്രധാന ആരോപണം. അതിനുഅദ്ദേഹം തെളിവുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കർത്തായുടെ ഉടമസ്ഥതയിലുള്ള 60 ഏക്കറിൽ 51 ഏക്കറിന് ഇളവു നൽകാൻ ആലപ്പുഴ കലക്ടർ അധ്യക്ഷനും കെഎസ്ഐഡിസി എംഡി അംഗവുമായുള്ള ജില്ലാതല സമിതി 2022 ജൂണിൽ ശുപാർശ ചെയ്തിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഈ ശുപാർശ മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലമാണെന്നാണ് ആരോപണം. എന്നാൽ, ഭൂപരിധി ലംഘിച്ചതിന് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു തുടങ്ങിവച്ച കേസ് കാർത്തികപ്പള്ളി താലൂക്ക് ലാൻഡ് ബോർഡിനു മുൻപിലുണ്ടായതിനാൽ മാത്രം 2023 ഏപ്രിലിൽ റവന്യു വകുപ്പ് ശുപാർശ നിരസിക്കുകയായിരുന്നു. കുഴൽനാടൻ ആരോപിക്കുന്ന കാര്യങ്ങളുടെ നാൾവഴി ഇങ്ങനെ:

2019 മേയ്: മിനറൽ കോംപ്ലക്സ് പദ്ധതിയിൽ ഓഹരിപങ്കാളിത്തമുള്ള കെഎസ്ഐഡിസി പദ്ധതിക്കായി ഭൂപരിധിയിൽ ഇളവുതേടി റവന്യു വകുപ്പിന് അപേക്ഷ നൽകി. 2021 മേയ് 4: ജില്ലാ സമിതിയുടെ ശുപാർശയില്ലെന്നും കമ്പനിക്കെതിരെ കേസുണ്ടെന്നും ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് അപേക്ഷ തള്ളി. പിറ്റേന്നു തന്നെ കർത്താ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. ഇതിനൊപ്പം കർത്താ നൽകിയ പുനഃപരിശോധനാ അപേക്ഷയും റവന്യു വകുപ്പ് തള്ളി. എന്നാൽ, മുഖ്യമന്ത്രി ഫയൽ വിളിപ്പിച്ച് ജില്ലാതല സമിതിയിൽ ഒരിക്കൽ കൂടി അപേക്ഷിക്കാൻ അവസരമുണ്ടാക്കി.

∙ 2022 ജൂൺ: പദ്ധതി പുതുക്കി കർത്താ വീണ്ടും നൽകിയ അപേക്ഷയിൽ ജില്ലാ വികസന സമിതി അനുകൂല തീരുമാനമെടുത്തു. 300 പേർക്കു തൊഴിൽ നൽകുന്ന ടൂറിസം പദ്ധതി, 100 പേർക്കു തൊഴിൽ നൽകുന്ന സോളർ പ്ലാന്റ്, ഭക്ഷ്യമേഖലയിൽ വർക്കിങ് വിമൻ കൺസോർഷ്യം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി. എന്നാൽ, ഇളവു ലഭിക്കുന്ന ഓരോ ഏക്കറിലും 10 കോടി നിക്ഷേപവും 20 തൊഴിലും വേണമെന്ന മാനദണ്ഡം പുതിയ പദ്ധതിയിലും പാലിച്ചിരുന്നില്ല.

51 ഏക്കറിൽ 1020 തൊഴിലവസരം വരേണ്ടിടത്ത് കർത്താ വാഗ്ദാനം ചെയ്തത് 400 തൊഴിലവസരം മാത്രമാണ്. എന്തായാലും ഈ തെളിവുകൾ കൂടി പുറത്തു വന്നതോടെ പൊതുജനത്തിന് പിണറായിയെ ഒന്ന് പെരുമാറാൻ കയ്യിൽ കിട്ടിയാൽ കൊള്ളാം എന്ന അവസ്ഥയായാണുള്ളത്. പ്രധിഷേധത്തിനായുള്ള കോപ്പുകൂട്ടലുകൾ പലയിടങ്ങളിലും ചേര്ന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു രാഷ്ട്രീയപാർട്ടിയുടെയും പിൻബലമില്ലാതെ പൊതുജന കൂട്ടായ്മ ക്ലിഫ്‌ഹൗസിലേക്ക് സംഘടിക്കാൻ ഒരുങ്ങുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...