Connect with us

Hi, what are you looking for?

Crime,

മൂന്നാം അങ്കത്തിന് കുഴൽ നാടൻ, മാസപ്പടി പാർട്ട് 3 വെടിയിന്ന് പൊട്ടും

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെയുള്ള മാസപ്പടി വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരവെച്ച് നടത്തുന്ന വാർത്താ സമ്മേളനത്തിൽ വീണക്കെതിരെയുള്ള കൂടുതൽ തെളിവുകൾ കുഴൽ നാടൻ പുറത്ത് വിടുമെന്നാണ് സൂചന.

കുഴൽനാടന്റെ മാസപ്പടി പാർട്ട് 3 എന്ന ഫേസ്ബുക്ക് കുറിപ്പാണ് ഈ വിവരം നൽകുന്നത്. വീണയ്ക്കും എക്സാലോജിക്കിനുമെതിരെ വമ്പൻ വെളിപ്പെടുത്തലുമായിട്ടാണ് തിങ്കളാഴ്ച കുഴൽനാടൻ മാധ്യമങ്ങളെ കാണുക എന്നാണു വിവരം.

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന വാദം പൊളിഞ്ഞെന്നും അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്താനും സാധ്യതയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞിരിക്കുന്നതിനു പിറകേയാണിത്. എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്റ്റേ അനുവദിക്കാത്ത കര്‍ണാടക ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു കുഴൽനാടൻ ഇക്കാര്യം പറഞ്ഞിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...