Connect with us

Hi, what are you looking for?

Crime,

‘കരിമണൽ കൊള്ളയിൽ പിണറയിക്ക് 100 കോടിയിലേറെ കിട്ടി’ – മാസപ്പടി മൂന്നാം വെടി പൊട്ടിച്ച് മാത്യു കുഴൽനാടൻ

‘മാസപ്പടി കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയാനാണ്, സ്വന്തം മകളെ എന്തിനിങ്ങനെ സംശയനിഴലിൽ നിർത്തുന്നു ?

തിരുവനന്തപുരം . മുഖ്യമന്ത്രി കസേരയിലിരുന്നു കേരളത്തിന്റെ തീരദേശത്തെ കരിമണൽ അനധികൃത ഇടപാടിലൂടെ നൽകി കരിമണൽ കമ്പനിയിൽ നിന്ന് പിണറായി വിജയൻ നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയാനാണ്. ‘സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി സംശയനിഴലിൽ നിർത്തുന്നതെന്നു ചോദിച്ച കുഴൽനാടൻ ഈ വിഷയത്തിൽ മന്ത്രിമാരായ പി രാജീവിനെയും എം ബി രാജേഷിനെയും സംവാദത്തിനായി വെല്ലുവിളിക്കുകയും ഉണ്ടായി.

“മുഖ്യമന്ത്രി കസേരയിലിരുന്നു കേരളത്തിന്റെ തീരദേശത്തെ കരിമണൽ അനധികൃത ഇടപാടിലൂടെ നൽകി കരിമണൽ കമ്പനിയിൽ നിന്ന് പിണറായി വിജയൻ നൂറു കോടിയോളം രൂപ കൈപ്പറ്റി”

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണമാണ് മാത്യു കുഴൽ നാടൻ ഉന്നയിച്ചിരിക്കുന്നത്. സിഎംആർഎല്ലിനും കെആർഎംഇ എലിനുമായി മുഖ്യമന്ത്രി നിയമവിരുദ്ധമായി കൂടുതൽ ഇടപെടലുകൾ നടത്തിയതിന്റെ വ്യക്തമായ തെളിവുകൾ കുഴൽനാടൻ പുറത്തുവി ട്ടിരിക്കുകയാണ്. റവന്യൂവകുപ്പിന്റെ അധികാര പരിധിയിലുള്ള വിഷയത്തിൽ CMRLനായി മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് കുഴൽനാടൻ തെളിവുകളിലൂടെ ആരോപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ കുഴൽ നടന്റെ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപങ്ങൾ സംബന്ധിച്ച പ്രസക്ത ഭാഗങ്ങൾ ചുവടെ:

കെആർഇഎംഎൽ കമ്പനി ഭൂപരിധി ചട്ടത്തിൽ ഇളവുതേടിയപ്പോൾ റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടൽ നടത്തി. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയെന്ന് ആരോപിക്കപ്പെടുന്ന സിഎംആർഎൽ പ്രമോട്ട് ചെയ്യുന്ന കമ്പനിയാണ് കെആർഇഎംഎൽ. അവർ വാങ്ങിഎടുത്ത തൃക്കുന്നപ്പുഴയിലെ 51 ഏക്കർ ഭൂമിക്കായി മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടു.

“കെആർഇഎംഎൽ വാങ്ങിഎടുത്ത തൃക്കുന്നപ്പുഴയിലെ 51 ഏക്കർ ഭൂമിക്കായി മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടു.”

KREML കമ്പനി ആലപ്പുഴ ജില്ലയിൽ 60 ഏക്കർ 20 വർഷമായി കൈവശംവച്ചിരിക്കുകയാണ്. ഭൂപരിഷ്ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമി ആകട്ടെ വെറും 15 ഏക്കറാണ്. ഭൂമിക്ക് ഇളവ് നൽകണമെങ്കിൽ ജില്ലാതല സമിതി പരിശോധിച്ചിരിക്കണം. പൊതുതാൽപര്യം മുൻനിർത്തി മാത്രമേ ജില്ലാതല സമിതി ഇളവ് നൽകാൻ കഴിയൂ. ഭൂമിക്ക് ഇളവു നൽകാൻ ജില്ലാ സമിതി ശുപാർശ ചെയ്യാത്തതിനാൽ 2021ൽ റവന്യൂവകുപ്പ് കമ്പനിയുടെ അപേക്ഷ തള്ളിയിട്ടുണ്ട്. രണ്ടു തവണകൂടി കമ്പനി തീരുമാനം പുനഃപരിശോധിക്കാൻ അപേക്ഷ നൽകിയെങ്കിലും വീണ്ടും തള്ളി.

KREML കമ്പനി തുടർന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. ആദ്യം മിനറൽ കോംപ്ലക്സ് തുടങ്ങാനാണ് CMRL പദ്ധതി സമർപിച്ചതെങ്കിൽ പിന്നീട് ടൂറിസം, സോളാർ പദ്ധതികൾക്കായാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. ആലപ്പുഴ ജില്ലയിലെ ഭൂമിയിൽ കെആർ ഇഎംഎൽ കമ്പനിക്ക് പദ്ധതി തുടങ്ങാനായി മുഖ്യമന്ത്രി ഇടപെടൽ നടത്തി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നൽകാൻ യോഗം വിളിക്കുകയുണ്ടായി. നിയമങ്ങളിൽ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വെക്കുകയുണ്ടായി. ഇതെല്ലാം കമ്പനിയെ സഹായിക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ തന്നെ ആയിരുന്നു. മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.

“ആലപ്പുഴ ജില്ലയിലെ ഭൂമിയിൽ കെആർ ഇഎംഎൽ കമ്പനിക്ക് പദ്ധതി തുടങ്ങാനായി മുഖ്യമന്ത്രി ഇടപെടൽ നടത്തി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നൽകാൻ യോഗം വിളിക്കുകയുണ്ടായി. നിയമങ്ങളിൽ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വെക്കുകയുണ്ടായി. ഇതെല്ലാം കമ്പനിയെ സഹായിക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ തന്നെ ആയിരുന്നു.”

മുഖ്യമന്ത്രി ഇടപെട്ടു തുടങ്ങിയശേഷം കമ്പനി വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകി. പുതിയ ജില്ലാ സമിതി പരിശോധിച്ചശേഷം 2022 ജൂണിൽ അപേക്ഷയ്ക്ക് അനുമതി നൽക്കുകയാണ് ഉണ്ടായത്. ഭൂമിക്ക് ഇളവ് നൽകിയാൽ ഹെക്ടറിന് 20 പേർക്കാണ് നിയമപ്രകാരം തൊഴിൽ ലഭിക്കേണ്ടത്. 1000 പേർക്ക് തൊഴിൽ ലഭിക്കേണ്ട സ്ഥാനത്ത് കമ്പനി പറഞ്ഞത് 100 പേർക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു. മുഖ്യമന്ത്രി നിയമത്തെ മറികടന്ന് കമ്പനിക്കായി ഇടപെടൽ നടത്തിയെങ്കിലും കേസ് ഉള്ളതിനാൽ ഭൂമി അനുവദിക്കാൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് നിലപാടെടുക്കുക യായിരുന്നു. കമ്പനിക്ക് ഇതിനെതിരെ കോടതിയിൽ പോകാമെന്നും ജില്ലാ സമിതി ശുപാർശ ചെയ്തതിനാൽ ഭൂമി കൊടുക്കാതിരിക്കാൻ കഴിയില്ല എന്ന അവസ്ഥയാണുള്ളത് – മാത്യു കുഴൽനാടൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...