Connect with us

Hi, what are you looking for?

Crime,

ടിപി ചന്ദ്രശേഖരൻ വധം രാഷ്ട്രീയ കൊലപാതകം – കെകെ രമ MLA

തിരുവനന്തപുരം . ടിപി ചന്ദ്രശേഖരൻ വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമായെന്ന് കെകെ രമ MLA. ഹൈക്കോടതി വിധിയിലൂടെ ടിപി വധം രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമായിരിക്കുകയാണ്. വിധി സ്വാഗതം ചെയ്തതിലൂടെ സിപിഎം പങ്ക് എംവി ഗോവിന്ദൻ സമ്മതിക്കുകയാണ് – കെക രമ ഒരു ന്യൂസ് ചാനലിന്റെ പ്രത്യേക പരിപാടിയിൽ പറഞ്ഞു.

ടിപി വധക്കേസിലെ ഉന്നത തല ഗൂഡാലോചന അന്വേഷിക്കാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മടിയിൽ കനമില്ലെങ്കില്‍ അന്വേഷണം നടത്തണമെന്ന് കെ കെ രാമ ആവശ്യപ്പെട്ടു.

കോഴിക്കോടുള്ള ടിപിയെ കോല ചെയ്യാൻ കണ്ണൂരില്‍നിന്ന് ആളെത്തി. ഇത് സിപിഎം ആസൂത്രണത്തിന് തെളിവാണ്. ടിപി ചന്ദ്രശേഖരൻ വധക്കേസ് വിഎസ് അച്യുതാനന്ദനുമുള്ള സിപിഎമ്മിന്‍റെ താക്കീത് കൂടിയാണ് – കെകെ രമ ആരോപിച്ചു.

വധഗൂഢാലോചന കേസില്‍ ഫോണ്‍ വിവരങ്ങളില്‍ അടക്കം തെളിവുകള്‍ കിട്ടാൻ സിബിഐ അന്വേഷണം വേണ്ടത്. സിബിഐ അന്വേഷണത്തിനായി ശ്രമം തുടരുകയാണെന്നും കെകെ രമ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...