Connect with us

Hi, what are you looking for?

Crime,

സൗമ്യ വിശ്വനാഥന്‍ വധക്കേസിൽ കൊടും ക്രിമിനലുകളുടെ ശിക്ഷാവിധി തടഞ്ഞ് ഹൈക്കോടതി

പത്രപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഡൽഹി ഹൈക്കോടതി തടഞ്ഞു. ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരായ പ്രതികളുടെ അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ശിക്ഷാവിധി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. 14 വര്‍ഷമായി പ്രതികൾ ജയിലില്‍ കഴിയുകയാണെന്നാണ് കോടതി കാരണം പറഞ്ഞിട്ടുള്ളത്.

പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവര്‍ക്ക് കോടതി ജാമ്യം ലഭിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ടതും ജീവപര്യന്തം ശിക്ഷയും ചോദ്യം ചെയ്ത് നാല് പ്രതികളും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇവരുടെ അപ്പീലുകളില്‍ മറുപടി നല്‍കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളുടെ അപ്പീലില്‍ പോലീസിന് നോട്ടീസ് അയക്കുന്നത്.

കൊലപാതകത്തിന് 15 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്. രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവരെയാണ് ഡല്‍ഹി സാകേത് സെഷൻസ് കോടതി ശിക്ഷിക്കുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും അതിനാല്‍ വധശിക്ഷ നല്‍കാനാവില്ലെന്നും ആയിരുന്നു വൈകിയെത്തുന്ന കോടതി വിധി. ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ പത്രപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ 2008 സെപ്തംബര്‍ 30 ന് പുലര്‍ച്ചെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ച് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെടിയേറ്റ് സൗമ്യ മരണപ്പെടുകയായിരുന്നു.

ഒക്ടോബര്‍ 18 ന്, കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തി. ആദ്യ നാല് പ്രതികൾക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുൻപു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉൾപ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റൻസ് റിപ്പോർട്ട് (പിഎസ്ആർ) സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. മരണത്തിന് കാരണമായ സംഘടിത കുറ്റകൃത്യം നടത്തിയതിന് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ) വകുപ്പുകള്‍ പ്രകാരം കുറ്റവാളികള്‍ കുറ്റക്കാരാണെന്നാണ് സത്യത്തിൽ കോടതി കണ്ടെത്തിയിരുന്നത്. ഈ വകുപ്പുകളില്‍ പരമാവധി ശിക്ഷയായി വധശിക്ഷ ലഭിക്കുമെന്ന അവസ്ഥയിലാണ് പ്രതികളുടെ ശിക്ഷാവിധി ഡൽഹി ഹൈക്കോടതി തടയുന്നത്.

യുവതിയുടെ കാറിനെ പിന്തുടരുന്നതിനിടെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ച് പ്രതി രവി കപൂര്‍, നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചുവെന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവരും കപൂറിനൊപ്പമുണ്ടായിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ മരണകാരണം തലയില്‍ വെടിയേറ്റതാണെന്ന് കണ്ടെത്തുന്നത് വരെ ഇത് അപകടമരണമാണെന്ന വിശ്വാസത്തിലായിരുന്നു പൊലീസ്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ സൗമ്യയുടെ കാറിനെ മറ്റൊരു കാർ പിന്തുടരുന്നതായി കണ്ടെത്തുകയാണ് ഉണ്ടായത്.

2009 മാർച്ചിൽ കോൾ സെന്റർ എക്സിക്യൂട്ടീവ് ജിഗിഷ ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രവി കപൂർ, അമിത് ശുക്ല എന്നീ രണ്ട് പ്രതികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ സൗമ്യയെ പിന്തുടർന്ന അതേ കാറിന്റെ സാന്നിധ്യം ജിഗിഷ ഘോഷിന്റെ കേസിലും കണ്ടെത്തുകയാണ് ഉണ്ടായത്. ഇതാണ് കേസിൽ വഴിത്തിരിവായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. 2010 ജൂണിൽ രവി കപൂർ, അമിത് ശുക്ല, മറ്റ് രണ്ട് പ്രതികളായ ബൽജീത് മാലിക്, അജയ് സേത്തി എന്നിവരെ ഉൾപ്പെടുത്തി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. 2010 നവംബർ 16ന് ആണ് സാകേത് കോടതിയിൽ സൗമ്യ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...