Connect with us

Hi, what are you looking for?

Kerala

സച്ചിദാനന്ദൻ കുരിശിലേറി, അല്ലേലും ശ്രീകുമാരൻ തമ്പിയുടെയോ ചുള്ളിക്കാടിനോ മുൻപിൽ നിൽക്കാൻ യോഗ്യതയില്ലാത്ത ഉപ്പു തിന്ന അന്തം കമ്മി ? വെള്ളം കുടിക്കടക്കണമല്ലോ?

തൃശ്ശൂര്‍ . സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എല്ലാ കുറ്റവുമേറ്റെടുത്തിരിക്കുകയാണ് അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവ‍ര്‍ത്തിയാണെന്ന് സ്വയം പുകഴ്ത്താനും തന്റെ ഫേസ്ബുക്ക് പേജിൽ സച്ചിദാനന്ദൻ മറന്നിട്ടില്ല. സത്യത്തിൽ താൻ പച്ചയായ അന്തം കമ്മിയാണെന്നു കേരളത്തിന് മുന്നിൽ തുറന്നു കാട്ടിയിരിക്കുകയാണ് സച്ചിദാനന്ദൻ.

‘നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് കാരണം പറയാതെ തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാൻ ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ഇതാണെന്നും’ സച്ചിദാനന്ദൻ പറഞ്ഞിരിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാടിന് നിസാര പ്രതിഫലം നൽകിയതും ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തിരസ്കരിച്ചതും സാഹിത്യ അക്കാദമിയെ പ്രതിരോധത്തിലാക്കിയതാണ് വിവാദ വിഷയം. ‘തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവ‍ര്‍ത്തിയാണെന്ന് സ്വയം പുകഴ്ത്തി കൊണ്ടായിരുന്നു സച്ചിദാനധന്റെ കുരിശിലേറ്റം’ എന്നതാണ് ശ്രദ്ധേയം. രണ്ടു സംഭവങ്ങളിലും രൂക്ഷമായ വിമർശനമാണ് സാഹിത്യ അക്കാദമിയും സച്ചിദാനന്ദനും നേരിട്ടത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം എന്നതാണ് ഇവിടെ ശരി. താനൊന്നും അറിഞ്ഞില്ല ഏതോ ഒരു ജീവനക്കാരി ചെയ്ത തെറ്റെന്നു വീമ്പു പറയുന്ന സച്ചിദാന്ദന് ആ കസേരയിൽ ഇരിക്കാൻ അവകാശമില്ലെന്നതാണ് സത്യം.

സച്ചിദാന്ദനെയും ശ്രീകുമാരൻ തമ്പിയെയും ഇവിടെ താരതമ്യ പഠനം നടത്തുകയല്ല വേണ്ടത്. മറിച്ച് ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ പരിശോധിക്കാൻ സച്ചിദാനന്ദന് യോഗ്യത ഉണ്ടോ? എന്നതാണ് മുഖ്യ വിഷയം. ദേശാഭിമാനിയിലും കലാകൗമുദിയിലും എഴുതിയ ഇടത് പക്ഷ മുദ്രാ വാക്യങ്ങളിൽ കവിയായ സച്ചിദാനന്ദനു ചുള്ളിക്കട് എഴുതുന്ന വരികൾ ഇഷ്ട്ടപ്പെടണമെന്നില്ല, ഒപ്പം ശ്രീകുമാരൻ തന്പിയുടെ വരികൾ മനസിലാക്കണമെന്നു മില്ല. വിപ്ലവ മാനിഫെസ്റ്റോകളും ബൈബിളുമൊക്കെ പഠിച്ചാലൊന്നും അത് മനസിലാക്കത്തതുമാണ്. സച്ചിദാനന്ദനു മാത്രമല്ല മറ്റൊരു അന്തം കമ്മിക്കും അവയൊന്നും പിടികിട്ടുകയുമില്ല.

തമ്പിയോട് കേരളഗാനം ആവശ്യപ്പെട്ടത് സാഹിത്യ അക്കാദമിയോ താനോ അല്ലെന്നാണ് സച്ചിദാനന്ദൻ ന്യായീകരണം പറഞ്ഞത്. സാംസ്‌കാരിക വകുപ്പാണ് ഗാനം ആവശ്യപ്പെട്ടത്. വകുപ്പ് സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ തമ്പിയെ ബന്ധപ്പെട്ടതും ഗാനം ആവശ്യപ്പെട്ടതും. ഇതുവരെയും ഒരു ഗാനവും സെലക്ട് ചെയ്തിട്ടില്ല. നൂറുകണക്കിന് ഗാനങ്ങള്‍ ലഭിച്ചു. ഇപ്പോഴും ആളുകള്‍ അയച്ചുകൊണ്ടിരിക്കുന്നു. നേരത്തെ സച്ചിദാനന്ദന്‍ പറഞ്ഞതിന് ഘടകവിരുദ്ധമായ നിലപാടാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നതെന്നു മാത്രമല്ല, സച്ചിദാനന്ദന്‍ അക്കാദമി അധ്യക്ഷനായിരിപ്പോൾ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കേരള ഗാനം ആവശ്യപ്പെട്ടതെന്ന് പറയാൻ ഒരു ഇളിഭ്യതയും ഇല്ലേ എന്ന ചോദ്യമാണ് ഇവിടെ ശേഷിക്കുന്നത്. എത്ര വലിയ എഴുത്തുകാരനെന്നു പറഞ്ഞാലും അന്തം കമ്മി അടിമയാകുമ്പോഴേ സച്ചിദാനന്ദൻ പോലുള്ളവർക്ക് മനസിലാകൂ. ഇക്കാര്യത്തിൽ അക്കാദമി അധ്യക്ഷൻ പറയുന്നതെല്ലാം പിണറായിയെ പോലെ പച്ച നുണയാണ്.

ശ്രീകുമാരന്‍ തമ്പിയുടെ ഗാനം ഡോ എം. ലീലാവതി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റി തള്ളി എന്നും പകരം ബി.കെ. ഹരിനാരായണന്റെ ഗാനം സ്വീകരിച്ചു എന്നുമാണ് സച്ചിദാനന്ദന്‍ ആദ്യം പറയുന്നത്. ശ്രീകുമാരന്‍ തമ്പിയെ അധിക്ഷേപിച്ചതിനെതിരെ രൂക്ഷമായ പ്രതികരണമാണ് സാംസ്‌കാരിക ലോകത്തു നിന്നും ഉണ്ടായത്. ഡോ. എം. ലീലാവതിയും ഹരിനാരായണനും ഉള്‍പ്പെടെയുള്ളവര്‍ സച്ചിദാന ന്ദന്റെ വാദങ്ങള്‍ തള്ളി നേരത്തെ രംഗത്ത് എത്തിയിരുന്നതുമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...