Connect with us

Hi, what are you looking for?

Crime,

ഒരൊറ്റ കേസിൽ പിണറായിയെയും കുടുംബത്തെയും മലർത്തിയടിച്ച് ഷോൺ ജോർജ്

അഡ്വ ഷോൺ ജോർജ് ഒരൊറ്റ കേസുകൊണ്ട് വേറെ തന്നെ ഒരാളായി മാറുകയായിരുന്നു. ഇപ്പോൾ അദ്ദേഹവും പിതാവ് പി സി ജോർജും ബി ജെ പിയിൽ ലയിച്ചിരിക്കുകയാണ്. അതുകൊണ്ടു മാത്രം അദ്ദേഹം ചേർന്നത് അല്ലെങ്കിൽ ലയിച്ചത് ബി ജെ പിയിൽ ആയിപ്പോയി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഉയരുന്ന ആരോപണങ്ങൾ നിരവധിയാണ്. മറ്റേത് പാർട്ടിയിൽ ചേർന്നിരുന്നെങ്കിലും അല്ലെങ്കിൽ ലയിച്ച് പിളർന്ന ശേഷം ഇത്രയും ആരോപണങ്ങൾ ഉയരില്ലായിരുന്നു. മാത്രവുമല്ല വീണ വിജയന്റെ അതായത് മുഖ്യമന്ത്രി പിണറായിവിജയന്റെ മകളുൾപ്പെട്ട എക്സ ലോജിക്കുമായി വാദപ്പെട്ട വിഷയം ഉയർത്തിക്കൊണ്ടു വരാൻ മുന്നിൽ നിന്നതും പ്രവർത്തിച്ചതും ഷോൺ ജോർജ് ആയിരുന്നു.

ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിൽ നടന്ന ചർച്ചയിൽ അവതാരകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ഷോൺ. ക്രൈസ്തവനായ ഷോൺ ക്രൈസ്തവ സഭകൾ അടക്കം അവർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളുടെ കണക്കുകൾ പുറത്തു വിടുമ്പോൾ എന്തുകൊണ്ട് ഷോൺ ബി ജെ പിയിലേക്ക് പോയി എന്നതാണ് ചോദ്യം. അതിനു അദ്ദേഹം പറയുന്ന മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. മതം മാറ്റത്തെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഷോൺ അതിനുള്ള മറുപടി പറയുന്നത്.

ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് കോട്ടയം ജില്ലാ പ‌‌ഞ്ചായത്തംഗവും ജനപക്ഷം നേതാവുമായ അഡ്വ. ഷോൺ ജോർജ്. എന്റെ അമ്മായി അച്ഛനും ഒരു പറ്റം ആളുകളും ചേർന്ന് നിർബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റിയിരുന്നു. ക്രിസ്ത്യാനിയാക്കി യാണ് അവളെ കല്യാണം കഴിച്ചത്. അന്ന് അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അവളോടുള്ള സ്‌നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാൻ ചിന്തിച്ചിരുന്നുള്ളു. പിന്നീട് എനിക്ക് മനസിലായി, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിർബന്ധിത മതപരിവർത്തനമാണ്. അവൾ എന്നെയാണ് സ്‌നേഹിച്ചത്. ഇന്നെന്റെ ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയതാണെന്ന ഷോൺ ജോർജ് ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ പറഞ്ഞു.

2007 ലായിരുന്നു സിനിമാ താരം ജഗതി ശ്രീകുമാറിന്റെ മകൾ പാർവതിയും ഷോൺ ജോർജും തമ്മിൽ വിവാഹിതരാകുന്നത്. ജഗതിയുടെ നിർദേശപ്രകാരമാണ് പാർവതി ഷോണിനെ മതം മാറ്റിയതെന്ന് പി.സി ജോർജ് നേരത്തെ പറഞ്ഞിട്ടുണ്ട്. അതേ സമയം സഭാമേലധ്യക്ഷന്മാരിൽ നിന്ന് അനുവാദം വാങ്ങിയാണ് ബിജെപി അംഗത്വം എടുത്തതെന്നും ഷോൺ ജോർജ് പറഞ്ഞു. ക്രൈസ്തവ വിശ്വാസികളെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ നീക്കങ്ങൾക്കിടയാണ് ബിജെപി പ്രവേശനത്തിന് പിന്നാലെയുള്ള ഷോൺ ജോർജിന്റെ പ്രതികരണം. അനുവാദം വാങ്ങേണ്ട സഭാധ്യക്ഷന്മാരിൽ നിന്നെല്ലാം അനുവാദം ലഭിച്ചശേഷമാണ് ബിജെപി പ്രവേശനമെന്നും ഈ സഭാധ്യക്ഷന്മാരുടെ പേര് വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

ഷോണിന്റെ വാക്കുകൾ കേൾക്കുക.

എന്തായാലും. വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്‌സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണത്തിൽമാറ്റം. എക്‌സാലോജിക്കിനെതിരായ നിലവിലെ ആർ ഒ സി അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറിയത് ദിവസങ്ങൾക്ക് മുമ്പാണ്. കോർപറേറ്റ് മന്ത്രാലയമാണ് എക്‌സാലോജിക്കിനെതാരിയ കേസ് സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക.

വീണ വിജയന് കൂടുതൽ കുരുക്കാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുക. എക്‌സാലോജിക്കിന് എതിരായ എസ് എഫ് ഐ ഒ അന്വേഷണ പരിധിയിൽ കെ എസ് ഐ ഡി സിയും ഉൾപ്പെടുമെന്നതാണ് മറ്റൊരു കാര്യം. എക്‌സാലോജിക്ക് – സി എം ആർ എൽ ഇടപാട് അന്വേഷണവും എസ് എഫ് ഐ ഒയുടെ പരിധിയിലായിരിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...