Connect with us

Hi, what are you looking for?

Cinema

ആദ്യ ചുവടു വെയ്‌പ്പിൽ വെട്രി, ‘വിജയ് വെട്രിയടയ്’ എന്ന് അമ്മ, മറ്റൊരു MGR എന്ന് സോഷ്യൽ മീഡിയ, ഒരു കോടി പേർ ‘തമിഴക വെട്രി കഴക’ത്തിലേക്ക്

ദളപതി വിജയ്‌ യുടെ രാഷ്ട്രീയ രംഗപ്രവേശവും ‘തമിഴക വെട്രി കഴക’ പാർട്ടിയുടെ പ്രഖ്യാപനവും തമിഴ് നാട്ടിൽ ഏറെ കോളിളക്ക ങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ്ക്ക് രാഷ്ട്രീയ പാർട്ടി നേതാക്ക ളിൽ നിന്നുൾപ്പെടെ ആശംസ പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. ‘തമിഴക വെട്രി കഴക’ ത്തിന്റെ ആദ്യ ചുവടു വെയ്പ്പ് തന്നെ വെട്രി അതായത് വിജയത്തിലേക്കെന്ന സൂചനകളാണ് നൽകുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു കോടി പേരെ പാര്‍ട്ടിയില്‍ ചേര്‍ക്കാനാണ് വിജയ് ആഹ്വാനം ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള തീവ്ര ശ്രമമാണ് തമിഴക വെട്രി കഴകം പ്രവര്‍ത്തകള്‍ എന്നതാണ് എടുത്ത് പറയേണ്ടത്.

അതെ സമയം സാമൂഹ്യ മാധ്യമങ്ങൾ വിജയ്യുടെ രാഷ്ട്രീയ പ്രവേശം ആഘോഷിക്കുകയാണ്. എം ജി ആറിന്റെ രാഷ്ട്രീയ പ്രവേശത്തെ യാണ് സോഷ്യൽ മീഡിയ ഓർമ്മപ്പെടുത്തുന്നത്. എം ജി ആറിന് പോലും കിട്ടാത്ത വരവേൽപ്പാണ് വിജയ്ക്ക് കിട്ടിയിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു. ‘എം ജി ആറിനെ പോലും തകിടം മറിക്കും’, ‘തമിഴകം വാഴും’, ‘വിജയ് തമിഴകത്തിന്റെ അടുത്ത തേരാളി’ തുടങ്ങിയ കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രത്യേകിച്ച് എടുത്ത് പറഞ്ഞാൽ മറ്റൊരു MGR നെ തമിഴകം കാണുന്നു എന്നതാണ് കമന്റുകൾ അർത്ഥമാക്കുന്നത്. DMK , AIDMK ,Congress , പാർട്ടികൾക്കുൾക്ക് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ഏറെ ആശങ്കൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയ ദളപതി വിജയ്‌ക്ക് ആശംസയുമായി ആദയമെത്തിയത് അമ്മ ശോഭ ചന്ദ്രശേഖർ ആണെന്നതാണ് ആദ്യ വെട്രി. തനിക്ക് ജന്മം നൽകിയ അമ്മയിൽ നിന്നുള്ള അനുഗ്രഹം വാങ്ങി കൊണ്ടായിരുന്നു വിജയ്‌യുടെ തുടക്കം. മകന് വോട്ട് ചെയ്യാൻ പോകുന്ന അമ്മയായതിൽ താൻ വളരെയധികം സന്തോഷവതി യാണെന്ന് ശോഭ ചന്ദ്രശേഖർ പ്രതികരിച്ചിരിക്കുന്നത്. മതം, ജാതി എന്നിവയോട് താല്പര്യമില്ലാത്ത ആളാണ് വിജയ് എന്നും തന്റെ പിന്നിൽ നിൽക്കുന്നവർ മുന്നിലേക്ക് വരണമെന്ന് എന്നും ആ​ഗ്രഹിക്കാറുണ്ടെന്നും അവർ നേതാക്കളാകാൻ പോകുന്നുവെന്നുമാണ് ശോഭ പറഞ്ഞ വാക്കുകൾ.

ശോഭ ചന്ദ്രശേഖറിന്റെ വാക്കുകൾ ഇങ്ങനെ: ‘വിജയിയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഞാൻ ഇതിനു മുൻപ് ലളിതവും കാഷ്യലുമായി മറുപടി പറഞ്ഞിട്ടുണ്ട്. ഇന്ന് ഒരമ്മ എന്ന നിലയിൽ മാത്രമല്ല സമൂഹത്തോട് പ്രതിബന്ധതയുള്ള ഒരു സ്ത്രീയായി മറുപടി നൽക്കുകയാണ് ഞാൻ. രാഷ്‌ട്രീയത്തെ പറ്റി എനിക്ക് ഒന്നും അറിയില്ലെന്ന് പറയില്ല. ഓരോ വ്യക്തികൾക്കും രാഷ്‌ട്രീയ പ്രതിബന്ധതയുണ്ട്. അവരുടെ അഭിമാനത്തിൽപ്പെട്ട വിജയ്‌ക്ക് രാഷ്‌ട്രീയത്തിലേക്ക് വരേണ്ട ഉത്തവാദിത്വം ഉണ്ടെന്ന് ഞാൻ കരുതുന്നു.’

‘ഒരു വലിയ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത എന്ന് പറയാറുണ്ട്. വിജയിയുടെ ശാന്തതക്ക് പിന്നിൽ ഒരു രാഷ്‌ട്രീയ നേതാവ് ഉണ്ടെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. എന്തായാലും മകന് വോട്ട് ചെയ്യാൻ പോകുന്ന അമ്മ എന്ന നിലയിൽ എനിക്ക് വ്യക്തിപരമായ സന്തോഷമുണ്ട്. തമിഴക വെട്രി കഴകം. പേര് പോലെ തന്നെ തമിഴ്നാട്ടിൽ വിജയം നേടും. അവന്റെ പിന്നിൽ നിൽക്കുന്ന എല്ലാവരും മുന്നിലേക്ക് വരണമെന്ന് എന്നും ആ​ഗ്രഹിക്കാറുണ്ട്. അവന്റെ ആരാധകരെല്ലാം അണികളായി മാറിയിരിക്കുകയാണ്. വൈകാതെ നേതാക്കളും ആകാൻ പോകുകയാണ്. അമ്മയായി വിജയിയോട് പറയാനുള്ളത്, നിന്നോട് ഒന്നും പറയേണ്ട ആവശ്യം ഇല്ലെന്ന് അറിയാം. മുന്നോട്ട് പോകുക. ഓൾ ദ ബെസ്റ്റ്. വിജയം നേടൂ ‘വിജയ്. വെട്രിയടയ്’ എന്നായിരുന്നു അമ്മ ശോഭ പറഞ്ഞത്.

അതേസമയം, വിജയ്‌യുടെ രാഷ്‌ട്രീയത്തിലേക്കുള്ള വരവ് ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് തമിഴ്നാട് അധ്യക്ഷന്‍ കെ എസ് അഴഗിരി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ആര് പുതിയ പാര്‍ട്ടിയുമായി വന്നാലും അണ്ണാ ഡി എം കെയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് മുന്‍ മന്ത്രിയും എഡി എംകെ നേതാവുമായ ഡി ജയകുമാര്‍ പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഒരു കോടി പേരെ പാര്‍ട്ടിയില്‍ ചേര്‍ക്കാനാണ് വിജയുടെ ആഹ്വാനം ചെയ്തിരിക്കുന്നത് എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള ശ്രമമാണ് തമിഴക വെട്രി കഴകം പ്രവര്‍ത്തകള്‍ നടത്തി വരുന്നത്.

തന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കുമെന്നു വിജയ് പറയുന്നുണ്ട്. തുടർന്ന് പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറഞ്ഞിരിക്കുന്നു. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയിൽ വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ നടന്നു വരുകയാണ്. ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് വിജയ് പറഞ്ഞിട്ടുള്ളത്. അത് ഒരു രാഷ്ട്രീയ ചിത്രമായിരിക്കും എന്നാണ് വിജയുടെ അടുത്ത ബന്ധങ്ങൾ നൽകുന്ന വിവരം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...