Connect with us

Hi, what are you looking for?

Crime,

വീണയും പിണറായിയും കുരുക്കിലേക്ക്, വീണയുട കമ്പനിയുടെ മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് കൈമാറി കേന്ദ്രം ഉത്തരവിറക്കി

ന്യൂ ഡൽഹി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക് കമ്പനി ഉള്‍പ്പെട്ട മാസപ്പടിക്കേസ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. എക്സാലോജിക്കിനെതിരെ നടക്കുന്ന റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) ക്ക് കൈമാറി കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവായി. കോർപറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്ഐഒയ്ക്കു കൈമാറിയത് സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടെ വീണാ വിജയന്റെ നില കൂടുതല്‍ പരുങ്ങലിലായി.

അറസ്റ്റിന് വരെ അധികാരമുള്ള അന്വേഷണ ഏജന്‍സിയാണ് എസ്എഫ്‌ഐഒ. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയാണിത്. ആറംഗ അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച പുറത്തിറക്കി.

ആറംഗ സംഘമാണ് അന്വേഷണം നടത്തുക. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കും. എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉൾപ്പെടും. എക്സാലോജിക്ക്-സിഎംആർഎൽ ഇടപാട് അന്വേഷണവും എസ്എഫ്ഐഒയുടെ പരിധിയിൽ വരും.

മകൾ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ പറ്റുമ്പോഴുള്ള തുക ഉപയോഗിച്ചാണെന്നു സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചക്കിടെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് പിറകെയാണ് എസ്എഫ്ഐഒ അന്വേഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്. തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും ഒരു ആരോപണവും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...