Connect with us

Hi, what are you looking for?

Exclusive

ഒടുവിൽ ആ രഹസ്യവും പരസ്യമായി .. ഗവർണറുടെ വിവരങ്ങൾ പുറത്തു വിട്ട് സർക്കാർ

ഗവർണറുടെയും സർക്കാരിന്റെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പരസ്യ യുദ്ധങ്ങശളും ഒളിപ്പോരുകളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ് . പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്താനും തെളിവുകൾ പുറത്തുവിടാൻ ഇരുകൂട്ടർക്കും അമിതാവേശമാണ് .
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് കടുക്കുന്നതിനിടെ ഗവര്‍ണറുടെ യാത്രാ വിവരം പുറത്തുവിട്ടിരിക്കുകയാണ് സർക്കാർ . കഴിഞ്ഞ 1,095 ദിവസങ്ങളില്‍ 328 ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിനു പുറത്ത് ആണെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത് . ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയ ഗവര്‍ണര്‍മാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി. പലവട്ടം രാജ്ഭവനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും നല്‍കാത്ത ഈ വിവരം ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണു പുറത്തുവിട്ടത്. 2021 ജൂലൈ 29 മുതല്‍ ഈ മാസം 1 വരെയുള്ള കണക്കുകളാണു വെളിപ്പെടുത്തിയത്. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ചുമതലയേറ്റത്. ഗവര്‍ണറുടെ പതിവായുള്ള യാത്രകള്‍ക്കെതിരെ അടുത്തിടെ മന്ത്രിമാര്‍ രംഗത്തു വന്നിരുന്നു. ഗവര്‍ണറുടെ യാത്രയ്ക്കായി ബജറ്റില്‍ മാറ്റി വച്ചതിന്റെ 20 ഇരട്ടി വരെ സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നുവെന്നും ആക്ഷേപമുണ്ടായി. മിക്ക യാത്രകളും ഡല്‍ഹി വഴിയും മംഗളൂരു വഴിയും സ്വദേശമായ യുപിയിലേക്കായിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും പലവട്ടം യാത്ര ചെയ്തു. ഗുജറാത്ത്, തെലങ്കാന, ഹരിയാന, അസം, ഗോവ, ബംഗാള്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും ഗവര്‍ണര്‍ യാത്ര നടത്തി. ഗവര്‍ണര്‍ കേരളത്തിനു പുറത്തുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ചു ലഭിച്ച വിവരങ്ങളാണു പൊതുഭരണ വകുപ്പു പുറത്തുവിട്ടത്. അതേസമയം കേന്ദ്ര സേനയായ സിആര്‍പിഎഫ് ഗവര്‍ണര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തിയുള്ള ഉത്തരവു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറി. സുരക്ഷയുടെ വിശദാംശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. കേരള പൊലീസ്, സിആര്‍പിഎഫ്, രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുക്കുന്നത്. കേരള പൊലീസും സിആര്‍പിഎഫും ഏതെല്ലാം സുരക്ഷ നല്‍കണമെന്നു യോഗത്തില്‍ ധാരണയാകും. സിആര്‍പിഎഫ് ഡിഐജി ആവശ്യപ്പെട്ട പ്രകാരമാണു യോഗം ചേർന്നത് . രാജ്ഭവന്റെ ഉള്ളില്‍ സിആര്‍പിഎഫ് സുരക്ഷ നോക്കുമെങ്കിലും ഗേറ്റുകളില്‍ കേരള പൊലീസ് തുടരും. ഗവര്‍ണറുടെ സഞ്ചാര പാതയുടെ സുരക്ഷ കേരള പൊലീസ് നിർവഹിക്കുകയും ചെയ്യും . വാഹന വ്യൂഹത്തില്‍ രണ്ടു സേനകളും ഉണ്ടാകുമെന്നാണു സൂചന. കേരള പൊലീസ് എത്ര പേരെ രാജ്ഭവനില്‍ നിന്നു പിന്‍വലിക്കണമെന്നും ധാരണയാകും. ഗവര്‍ണര്‍ക്കു സെഡ് പ്ലസ് സുരക്ഷ നല്‍കുന്നതിനു സിആര്‍പിഎഫിനെ നിയോഗിക്കുന്നതായി അറിയിച്ചുള്ള ഉത്തരവു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണു കൈമാറിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലമേല്‍ റോഡിലിരുന്നു പ്രതിഷേധിക്കുകയും കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിക്കുകയും ചെയ്തതോടെയാണു സുരക്ഷ കേന്ദ്ര സേനയ്ക്കു കൈമാറിയത്. ഗവര്‍ണര്‍ കേരളത്തിലെത്താന്‍ വൈകുമെന്നതിനാല്‍ സ്ഥിരം സുരക്ഷാ സംഘവും എത്തുന്നതു വൈകിയേക്കും. ഇപ്പോള്‍ പള്ളിപ്പുറം ക്യാംപിലെ 20 അംഗ സംഘം താല്‍ക്കാലികമായാണു സുരക്ഷ ഒരുക്കുന്നത്. 65 അംഗ സിആര്‍പിഎഫ് സംഘമാണു ഗവര്‍ണറുടെ സുരക്ഷയ്ക്കായി എത്തുന്നത്. ഇവര്‍ക്കു രാജ്ഭവനുള്ളില്‍ ബാരക് , മെസ് എന്നിവ ഒരുക്കണമെന്നു രാജ്ഭവന്‍ അധികൃതരെയും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...