Connect with us

Hi, what are you looking for?

Kerala

ശോഭാജിയെ ഒതുക്കിയാൽ സുരേന്ദ്രന് അണികൾ പണി കൊടുക്കും, സുരേഷ്‌ഗോപി ഇടപെടും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം കുറിച്ചു.. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകുന്നേരം മൂന്നിനായിരുന്നു ഉദ്ഘാടന പരിപാടി. ലോക്സഭാ മണ്ഡലങ്ങളിലൂ ടെയുള്ള ഒരു മാസത്തെ പര്യടനം, കേന്ദ്ര നേട്ടങ്ങള്‍ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്‌കാരിക നേതാക്കളുമായി കെ.സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 നാണ് കാസര്‍കോട്ടെ കൂടിക്കാഴ്ച നടക്കുക. വൈകിട്ട് ആറിന് മേല്‍പ്പറമ്പിലാണ് കേരള പദയാത്രയുടെ ജില്ലയിലെ സമാപനം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുള്ള ഈ പദയാത്രയുടെ ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കാസര്‍കോട്ട് നടത്തും. പദയാത്രയുടെ മുദ്രാവാക്യം മോദിയുടെ ഗ്യാരന്റി പുതിയ കേരളമെന്നാണ്. മോദിയുടെ ഗ്യാരന്റിയെന്ന പ്രഖ്യാപനവുമായി തൃശൂരില്‍ പ്രധാനമന്ത്രി തുടക്കമിട്ട പ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയും. എന്തായാലും പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കാര്യത്തെ കുറിച്ചാണ്. അത് എന്തായാലും കേരള പദയാത്രയെ കുറിച്ചല്ല. ചില വെട്ടിനിരത്തുകളെയും ചില രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകളെയും ക്കുറിച്ചാണ്.

ബി ജെ പി ഇക്കുറി ആറ് സീറ്റുകളിൽ വിജയപ്രതീക്ഷ വയ്ക്കുന്നുണ്ട്. അതില്ലാതാക്കുക എന്നത് ഈ കൂട്ടുകെട്ടിന്റെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണ്. മാത്രമല്ല ഈ പരിപാടി പോലും ചില വെട്ടിനിരത്തുകളിലൂടെയാണ് നടത്തുന്നത് എന്നത് ആരും ശ്രദ്ധിച്ചുകാണില്ല. കേരളത്തിൽ മറ്റൊരു നേതാവ് ഉയർന്നു വരരുത് എന്നത് കെ സുരേന്ദ്രൻ വി മുരളീധരൻ കൂട്ടുകെട്ടിന്റെ അജണ്ടയാണ്. എന്തായാലും സുരേന്ദ്രന്റെ അജണ്ടയുടെ ഒരു ഭാഗം ചെന്നെത്തുന്നത് ശോഭ സുരേന്ദ്രൻ എന്ന ബി ജെ പിയുടെ നല്ല തീപ്പൊരി നട്ടെല്ലുള്ള നേതാവിലേക്കാണ്. ശോഭ സുരേന്ദ്രൻ എന്നും മുരളീധരനും സുരേന്ദ്രനും വെല്ലുവിളിയാണ്. അതിന്റെ പ്രധാന കാരണം അവരെ ജനം ഇഷ്ട്ടപ്പെടുന്നു, പ്രവർത്തകർ ഇഷ്ടപ്പെടുന്നു എന്നത് തന്നെ.

ഈ സ്വീകാര്യത അങ്ങ് കേന്ദ്രത്തിലും ശോഭ സുരേന്ദ്രന് ഉണ്ട്. ഒരിക്കലും പാർട്ടി നയങ്ങളെയും ആശയങ്ങളെയും ആരുടെ മുന്നിലും ആർക്കു വേണ്ടിയും പണയപ്പെടുത്തുന്ന രീതി ശോഭ സുരേന്ദ്രന് ഇല്ല. അത് അവരുടെ രാഷ്ട്രീയ ജീവിത യാത്ര എടുത്തു നോക്കിയാൽ മനസിലാകും. നേരിട്ട് പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും. അതിനു പാർട്ടിയെ വിറ്റ് ജീവിക്കുന്ന പ്രശ്നം ഇല്ല. ഇപ്പോൾ കുറച്ചു നാളുകളായി വീണ്ടും ശോഭ സുരേന്ദ്രൻ രാഷ്ട്രീയ വനവാസത്തിലാണ്. സുരേന്ദ്രന്റെ ഈ കേരള പദയാത്രയിലും ശരിക്കും തെളിഞ്ഞു നിൽക്കേണ്ടത് സംസ്ഥാനത്തെ ഈ തീപ്പൊരി വനിതാ നേതാവാണ്.

എന്നാൽ സുരേഷ്‌ഗോപിയുടെ വിഷയം ഉയർന്നു വന്നപ്പോൾ വീണ്ടും ഉയർത്തു വന്ന ശോഭ സുരേന്ദ്രനെ ആരാണ് വീണ്ടും വെട്ടി നിരത്തിയത്. ശോഭ സുരേന്ദ്രന് ആദ്യം തൃശ്ശൂർ മണ്ഡലത്തിൽ അപ്രഖ്യാപിത ഭ്രഷ്ട്ട് നൽകി. പിന്നീട് അത് കേരളത്തിൽ ഉടനീളം ആക്കിയിരിക്കുകയാണ്. പൊതുപരിപാടികളിൽ ക്ഷണിക്കാതിരിക്കുക. കിട്ടുന്ന ക്ഷണം ഇല്ലാതെയാക്കുക എന്നതൊക്കെയാണ് ഇപ്പോഴത്തെ സുരേന്ദ്രന്റെയും മുരളീധരന്റെയും ലീലാവിലാസങ്ങൾ. ഇതിനു പിന്നിലും മറ്റു കാരണങ്ങൾ ഉണ്ട്. തൃശ്ശൂരിൽ സുരേഷ്‌ഗോപിക്ക് വൻ ജനപിന്തുണയാണുള്ളത്. ആ പിന്തുണ വിജയത്തിലേക്ക് എത്തും എന്നത് തീർച്ചയാണ്. എന്നാൽ ഇവിടെ വോട്ടുകച്ചവടം നടത്താൻ പഴയപോലെ തന്നെ പിണറായിയും സുരേന്ദ്രന് – മുരളീധരൻ കൂട്ടുകെട്ടും തീരുമാനിച്ചിരിക്കുകയാണ്.

ശോഭജി പ്രസംഗിക്കാൻ ഇറങ്ങിയാൽ തൃശ്ശൂരിൽ ഇനിയും ജനപിന്തുണ കൂടുമെന്നുറപ്പാണ്. അതില്ലാതാക്കുക എന്നത് തന്നെയാണ് ലക്‌ഷ്യം. കരുവാന്റ് വിഷയവും മാസപ്പടിയും ഷിദ ജഗത്തിന്റെ കള്ളാ പീഡന പരാതിയും ഒക്കെ സുരേഷ്‌ഗോപിക്ക് ജനപിന്തുണ ഉറപ്പിക്കുന്ന കാര്യങ്ങളാണ്. മാത്രമല്ല മാധ്യമ പ്രവർത്തകയുടെ പരാതി ഉയർന്നപ്പോഴും സുരേഷ്‌ഗോപി ക്യാബിനറ് റാങ്കുള്ള കേന്ദ്രമന്ത്രിയാക്കും എന്ന് നെഞ്ചുറപ്പോടെ വിളിച്ചു പറഞ്ഞ നേതാവാണ് ശോഭ സുരേന്ദ്രന്. ഈ പ്രശ്നത്തോടെ വീണ്ടും ശോഭ സുരേന്ദ്രന് സമൂഹത്തിൽ നിറയുകയായിരുന്നു. ഇതോടെയാണ് അപ്രഖ്യാപിത ഭ്രഷ്ട് നൽകിയത്.

ശോഭജി വീണ്ടും കേരളത്തിൽ ഉടനീളം പ്രസംഗിക്കാനും പൊതു പരിപാടികൾക്കും ഇറങ്ങിയാൽ പിണറായിയുടെ ആപ്പീസും സുരേന്ദ്രന്റെയും മുരളീധരന്റെയും കള്ളക്കച്ചവടവും നിർത്തേണ്ടി വരുമെന്ന് ഉറപ്പാണ്. അതുപോലെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രന് വരുമെന്ന സൂചനകൾ ഉണ്ടായിരുന്നു. ഇതും ഇല്ലാതെയാക്കുക എന്നതും സുരേന്ദ്രന്റെ ലക്ഷ്യമായിരുന്നു, പിണറായിയുടെയും. ശോഭജി അധ്യക്ഷയായാൽ ഈ കേരളത്തിൽ ബി ജെ പിക്ക് വേരോട്ടമുണ്ടാകും. പിന്നീട് ഒരിക്കലും തിരിച്ചു വരവ് സി പി എം എന്ന പാർട്ടിക്ക് ഉണ്ടാകില്ല. മാത്രമല്ല ശോഭാജിയെ വയനാട് മത്സരിപ്പിക്കാൻ നിർത്തുന്നതിനു പിന്നിലും സുരേന്ദ്രന്റെ കുരുട്ടു ബുദ്ധിയാണ്. തോൽക്കുമെന്ന് കരുതിയാണ് അല്ലെങ്കിൽ തോൽപ്പിക്കാനാണ് വയനാട് നിർത്തുന്നത്.

ആറ്റിങ്ങലാണ് സത്യത്തിൽ ശോഭാജി നിൽക്കേണ്ടത്. അത് മുരളീധ രൻ പിടിച്ചെടുത്തിരിക്കുകയാണ്. പക്ഷെ ഇവർ തിരിച്ചറിയാത്ത ഒരു സത്യമുണ്ട്. വയനാട് നിന്ന് മത്സരിച്ച് തോറ്റാൽ ശോഭാജിയെ കേന്ദ്ര നേതൃ നിരയിലേക്ക് ഉയർത്താനാണ് മോദിയും അമിത് ഷായും ഉൾപ്പെടയുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. കേന്ദ്ര വനിതാ നേതാക്കളുമായും ശോഭ സുരേന്ദ്രന് നല്ല ബന്ധമാണുള്ളത് ഇതും തുണച്ചേക്കും.

എന്തായാലും ശോഭാജിക്ക് എതിരെയുള്ള ഈ നീക്കത്തിൽ ഭൂരിഭാഗം അണികൾക്കിടയിലും എതിർപ്പ് ശക്തമാണ്. തിരഞ്ഞെടുപ്പ് എടുത്തിരിക്കുന്നത് കൊണ്ട് മാത്രം അവർ മിണ്ടാതെയിരിക്കുന്ന താണ്. മാത്രമല്ല ശോഭാജിതിരെയുള്ള ഈ അപ്രഖ്യാപിത ഭ്രഷ്ട് നീക്കാനും സുരേന്ദ്രന് മുരളീധരൻ കൂട്ടുകെട്ടിന്റെ അവിശുദ്ധ നടപടികൾക്കെതിരെ സുരേഷ്‌ഗോപി കേന്ദ്രനേതൃതലത്തിൽ ഇടപെടൽ നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...