മലപ്പുറം . നിലമ്പൂരില്‍ കൂട്ടുകാർക്കൊപ്പം പുഴയിൽ മീൻ പിടിക്കാൻ പോയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു – നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14), റാഷിദ് (12) എന്നിവരാണ് മരണപ്പെട്ടത്. ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോ ടെയായിരുന്നു സംഭവം.
കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാൻ റാഷിദും റിന്‍ഷാദും എത്തുകയായിരുന്നു. അതിനിടെ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഇരുവരും ഒഴുക്കില്‍ പെട്ടു. കൂടെയുള്ള മറ്റു കുട്ടികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നീട് നിലമ്പൂരില്‍ നിന്നും അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തിരച്ചിലില്‍ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാൻ കഴിഞ്ഞില്ല.