Connect with us

Hi, what are you looking for?

India

ഒ. രാജഗോപാലിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും പത്മഭൂഷൺ

ന്യൂ ഡൽഹി . രാജ്യം 75 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലിന് പത്മഭൂഷൺ. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണനാന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിക്കും. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,​ നടൻ ചിരഞ്ജീവി,​ നടി വൈജയന്തി ബാലി എന്നിവർക്ക് പത്മവിഭൂഷണും നൽകും.

ഗായിക ഉഷ ഉതുപ്പ്, നടൻ മിഥുൻ ചക്രവർത്തി,​ അന്തരിച്ച നടൻ വിജയകാന്ത് തുടങ്ങി 17 പേർ പത്മഭൂഷൺ ബഹുമതിക്ക് അർഹരായി. ബീഹാറിലെ സാമൂഹ്യ പ്രവർത്തകൻ ബിന്ദേശൻ പഥകിന് മരണനാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകുന്നു.

മുനി നാരായണ പ്രസാദ്,​ കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ,​ തെയ്യം കലാകാരൻ ഇ.പി. നാരായണൻ. കാസർകോട്ടെ നെൽകർഷകൻ സത്യൻ ബലേരി,​ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ചിത്രൻ നമ്പൂതിരിപ്പാട് എന്നീ മലയാളികൾ ഉൾപ്പെടെ 110 പേർ ആണ് രാജ്യത്ത് ഇക്കുറി പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്.

ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ പാർബതി ബറോ, ജൈവ കർഷക കെ. ചെല്ലമ്മാൾ, സാമൂഹിക പ്രവർത്തകൻ സംഘാതൻകിമ, പാരമ്പര്യചികിത്സകൻ ഹേംചന്ദ് മാഞ്ജി, പച്ചമരുന്ന് വിദഗ്ധ യാനുംഗ് ജമോഹ് ലെഗോ, ഗോത്ര ഉന്നമനപ്രവർത്തകൻ സോമണ്ണ, ഗോത്ര കർഷകൻ സർബേശ്വർ ബസുമതാരി, പ്ലാസ്റ്റിക് സർജറി വിദഗ്ധ പ്രേമ ധൻരാജ്, ഗോത്രക്ഷേമ പ്രവർത്തകൻ ജഗേശ്വർ യാദവ്, ഗോത്ര പരിസ്ഥിതി പ്രവർത്തകയും സ്ത്രീശാക്തീകരണപ്രവർത്തകയുമായ ചാമി മുർമു, സാമൂഹികപ്രവർത്തകൻ ഗുർവീന്ദർ സിംഗ്, ഗോത്ര പരിസ്ഥിതി പ്രവർത്തകൻ ദുഖു മാജി, മല്ലഖമ്പ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, നേപ്പാൾ ചന്ദ്ര സൂത്രധാർ, ബാബു രാം യാദവ്, ദസരി, കൊണ്ടപ്പ, ജാങ്കിലാൽ, ഗഡ്ഡം സാമയ്യ, മാച്ചിഹാൻ സാസ, ജോർദാൻ ലെപ്ച, ബദ്രപ്പൻ എം, സനാതൻ രുദ്രപാൽ, ഭഗവത് പദാൻ, ഓംപ്രകാശ് ശർമ, സ്മൃതി രേഖ ചക്മ, ഗോപിനാഥ് സ്വെയിൻ, ഉമാ മഹേശ്വരി ഡി, അശോക് കുമാർ ബിശ്വാസ്, രതൻ കഹാർ, ശാന്തി ദേവി പാസ്വാൻ & ശിവൻ പാസ്വാൻ, യസ്ദി മനേക്ഷ ഇറ്റാലിയ. തുടങ്ങിയവർ പത്മശ്രീ ജേതാക്കളിൽ പെടും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...