Connect with us

Hi, what are you looking for?

Kerala

വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനത്തിന്‍റെ ഡയറക്ടറെ സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

തിരുവനന്തപുരം . വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ക്ക് സിൻഡിക്കേറ്റ് അംഗമായി നിയമനം നൽകിയതായി ആരോപണം. വീണ വിജയന് മാസപ്പടി നൽകുന്നതായി ആരോപണം ഉയർന്ന സാന്‍റാമോണിക്ക എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടർ റെനി സെബാസ്റ്റ്യന് ശ്രീനാരായണ ​ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായി നിയമനം നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ശ്രീനാരായണ ​ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡി ക്കേറ്റിലേക്ക് റെനി സെബാസ്റ്റ്യന്‍റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. റെനി മാസപ്പടി ആരോപണം നേരിടുന്ന സാന്‍റാമോണിക്ക എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടറാണ്.

വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനമെന്ന ആരോപണം സാന്‍റാമോണിക്ക എന്ന സ്ഥാപനത്തിനെതിരെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാരായണ ​ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് നിയമനം ഉണ്ടായത്. രണ്ടു ഒഴിവുകൾ ആണ് നികത്തുന്നത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീയെയും റെനി സെബാസ്റ്റ്യനെയും ആണ് നിയമിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...