Connect with us

Hi, what are you looking for?

India

പ്രാണപ്രതിഷ്ഠക്ക് ഒരുങ്ങിയ രാമ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കു വെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ . അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്‌ക്കായി ഒരുങ്ങിയിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കു വെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും പകർത്തിയ തന്റെ ചിത്രവും യോഗി പങ്കുവച്ചു.

പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെത്തി യോഗി ആദിത്യനാഥ് ഒരുക്കങ്ങൾ വിലയിരുത്തി. സന്ന്യാസിമാർക്കും പുരോഹിതന്മാർക്കും ഒപ്പമെത്തി യാഗശാലയിലെ ഹോമകു ണ്ഡത്തിൽ യോഗി ആരതി നടത്തി. തുടർന്ന് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.

അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ യോഗി ഹനുമാൻ ഗഡി ക്ഷേത്രത്തിൽ ദർശനം നടത്തി. ജഗദ്ഗുരു സ്വാമി രാമഭദ്രാചാര്യയെയും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. പിന്നീടാണ് രാമക്ഷേത്രത്തിൽ എത്തിയത്. പ്രാണപ്രതിഷ്ഠയ്‌ക്കായി ഒരുങ്ങിയി രിക്കുന്ന ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും പകർത്തിയ തന്റെ ചിത്രവും യോഗി പങ്കു വെക്കുകയുണ്ടായി .

ജനുവരി 22 നാണ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്നത്. അതിനു മുന്നോടിയായി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാ നുള്ള രാംലല്ലയുടെ വിഗ്രഹം കഴിഞ്ഞദിവസം അയോദ്ധ്യയിൽ എത്തി. കർണാടകയിലെ മൈസൂരുവിൽ തയ്യാറാക്കിയ വിഗ്രഹം ഘോഷയാത്രയായാണ് അയോദ്ധ്യയിൽ എത്തിച്ചത്. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ വിഗ്രഹം സ്ഥാപിച്ചു. മറച്ച നിലയിലുള്ള വിഗ്രഹത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം ക്ഷേത്ര് ട്രസ്റ്റ് പുറത്തുവിട്ടിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...