Connect with us

Hi, what are you looking for?

India

പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണം, എനിക്കും ശ്രീരാമന്റെ അനുഗ്രഹം വേണം, ആഫ്രിക്കൻ സോഷ്യൽ മീഡിയ താരം കിലി പോൾ

അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങിന് എത്താനുള്ള ആഗ്രഹവുമായി ആഫ്രിക്കൻ സ്വദേശിയും സമൂഹമാദ്ധ്യമ താരവുമായ കിലി പോൾ. പ്രാണ പ്രതിഷ്ഠക്ക് മുമ്പ് അയോദ്ധ്യയിലേക്ക് എത്താനുള്ള ആഗ്രഹമറിയിച്ച് കിലി പോൾ പങ്ക് വച്ച വീഡിയോയിൽ അദ്ദേഹം റാം ശ്രീ റാം എന്ന കീർത്തനം ആലപിക്കുന്നുമുണ്ട്.

ഇൻസ്റ്റഗ്രാമിൽ 5 മില്യനിലധികം ഫോളോവേഴ്സ് ഉള്ള കിലി പോൾ പ്രശസ്ത സോഷ്യൽ മീഡിയ താരമാണ്. ടാൻസാനിയയിലെ ഉൾഗ്രാമത്തിലാണ് കിലി പോളിന്റെ താമസം. കൃഷിയും പശുവളർത്തലുമാണ് പ്രധാന ഉപജീവനമാർഗം. കുട്ടിക്കാലം മുതൽ ഇന്ത്യൻ സിനിമകളുടെ കടുത്ത ആരാധകനാണ് കിലി.

വീഡിയോയിൽ കിലി പോൾ തന്റെ പശുക്കൾക്കൊപ്പം നിൽക്കുകയാണ്. ഈ സമയത്ത്, അദ്ദേഹം റാം ശ്രീ റാം, ശ്രീ റാം ജയ് ജയ് റാം എന്ന് വിളിക്കുന്നുണ്ട്. ഉടൻ രാമജന്മഭൂമി സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘അയോദ്ധ്യയിലേക്ക് വരാൻ ഞാൻ എത്രമാത്രം ഉത്സുകനാണെന്ന് എനിക്ക് മാത്രമേ അറിയൂ. എനിക്കും ചടങ്ങിൽ പങ്കെടുക്കണം. ശ്രീരാമന്റെ അനുഗ്രഹവും വേണം.‘ ഇതോടൊപ്പം ജയ് ശ്രീറാം എന്നും കിലി കുറിച്ചിരിക്കുന്നു.

ഇന്ത്യൻ ഗാനങ്ങള്‍ക്കൊപ്പം ചുണ്ടുകൾ ചലിപ്പിച്ചും നൃത്തം ചെയ്തും സമൂഹമാദ്ധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ കിലിക്കൊപ്പം സഹോദരി നീമയും വീഡിയോകളിൽ ഇടക്ക് എത്താറുണ്ട്. ഇവർ പാട്ടുകൾ പാടി വീഡിയോ പങ്കുവക്കാറുള്ളത് എന്നാൽ വളരെ കുറവുമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...